ശ്രീകുമാർ ചേർത്തല

മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657

ശ്രീകുമാർ ചേർത്തല
കാളിക്കാട്ട്,
കെ.ആര്‍. പുരം തപാല്‍,
ചേര്‍ത്തല,
ആലപ്പുഴ - 688556

Mob: 9037283915

വിരഹം :: ഐശ്വര്യ സ്വാമിനാഥന്‍

മറക്കാനും വെറുക്കാനും
       നന്നേ ശ്രമിച്ചിട്ടുമെന്തേ -
മറക്കാതെയെൻ മിഴികൾ
       നിന്നെ തേടുന്നു...
എൻ മനസ്സിൻ മുഖചിത്ര-
       മായി നിന്നെ പതിച്ചിട്ടു -
മെന്തേ നിന്റെ മാനസത്തി -
       ലിവൾ മാഞ്ഞുപോയ്...

പ്രണയമൊരഗ്നി നാള-
       മായി  ജ്വലിച്ചുയരുമ്പോൾ
പിണമായി ചാരമായ -
       ങ്ങടിഞ്ഞു ഞാനും...

അക്ഷമയോടിവൾ നിന്നെ
       കാത്തിരിക്കെ, നിന്നോർമ്മയിൽ
വിക്ഷോഭമായ് പോലുമിവൾ
       വരാത്തതെന്തേ...

നവനീതചോരൻ :: ഐശ്വര്യ സ്വാമിനാഥന്‍

മിഴികളിൽ, അനുരാഗമഞ്ജനം ചാർത്തിയ
മൊഴികളിൽ, ഓടക്കുഴൽ വിളിയിൽ,
നവനീത ചോര, നിൻ കമനീയ കാന്തിയിൽ,
ഇവളുമുരുകിയുണർന്നുവല്ലൊ....

അഹന്ത :: ഐശ്വര്യ സ്വാമിനാഥന്‍

നേടേണ്ടതൊക്കെയും നേടിക്കഴിയുമ്പോൾ
നേരും നെറിയും മറക്കുന്നു നീ.
നീ വന്ന വീഥികളേകിയതൊക്കെയും
നീ തന്നെ തള്ളിക്കളഞ്ഞിടുമ്പോൾ,
നീറുന്നു, ബന്ധങ്ങൾ വേരറ്റു പോകുന്നു
നീർ വറ്റി രക്തവും ചാരമായി.
നീണ്ടു നീളുന്നൊരെൻ ജീവിതാകാശവും
നീരദമില്ലാതെ ശൂന്യമായി

Atswarya Swaminathan

മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657

Syam Venjarammood

SYAM KUMAR B.S.
SB BHAVAN
VAVOOKONAM
VENJARAMOOD
TRIVANDRUM-695607

സുമംഗലി :: ഐശ്വര്യ സ്വാമിനാഥന്‍

മന്ത്രകോടിയായ്, താലിയായ്, മാംംഗല്യ-
സിന്ദൂരമായെന്നിലാഴ്ന്നിറങ്ങീ
സീമന്തരേഖയിൽ നിൻ വിരൽത്താളങ്ങൾ
സീമന്തിനിയായി മാറ്റിയെന്നെ...

പ്രണയത്തിനാഴത്തിലലിയുന്നൊരനുഭൂതി
പ്രളയമായെന്നെ,ത്തളർത്തിടുമ്പോൾ
സാന്ത്വന സ്പർശമായ് മാറോടു ചേർക്കുമെ-
ന്നാത്മസ്വരൂപനാം ദേവനുണ്ട്.

സ്വർണ്ണ സൂര്യൻ :: ഐശ്വര്യ സ്വാമിനാഥന്‍

സന്ധ്യയായ്, പടിഞ്ഞാറു നോക്കിയിരിക്കെ
കണ്ടു ഞാൻ, മായുന്നൊരേഴു വർണ്ണം..
ശീതള സായാഹ്ന വേളയിലാരക്ത-
നേത്രനായ്, യാത്രയായ്, സ്വർണ്ണ സൂര്യൻ.

കുങ്കുമം ചാലിച്ച കൈകളാലാരാദ്ധ്യൻ
എൻ കവിൾ മെല്ലെത്തലോടിയെന്നോ,
സാഹിത്യ തീർത്ഥപ്രസാദമായ് സാന്ത്വനം
ശാശ്വതാനന്ദമായേകിയെന്നോ  !

രാവിൻ കരിമ്പടം വീണ്ടും പുതയ്ക്കുവാ-
നാവില്ല, പൂനിലാവെത്തുമിപ്പോൾ,
ദേവൻ, സാഗര സീമകൾക്കപ്പുറം നി-
ന്നിവൾക്കേകുന്ന ദൂതുമായീ....

നീണ്ടകര :: Syam Venjarammood

പഴമയുടെ പെരുമ വിളിച്ചോതുന്ന, മത്സ്യബന്ധനത്തിന് പേരുകേട്ട നീണ്ടകര. 
കരുനാഗപ്പള്ളിക്ക്  തെക്ക് 14 കിലോമീറ്റർ മാറിയാണ് ഈ പ്രദേശം.. 
യാത്രക്കിടയിൽ എന്റെ മൊബൈൽ ക്യാമറയിൽ ഞാൻ പകർത്തിയ രണ്ട് ചിത്രങ്ങൾ 
നിങ്ങൾക്കായി ചേർക്കുന്നു. 
അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

Camera: 
Honor holly 3
Megapixel:12

അഗസ്ത്യനെ തേടി

ഫോട്ടോഗ്രഫിയെയും യാത്രകളെയും ഒരുപോലെ സ്നേഹിക്കുന്ന ഒരാളാണ് ഞാൻ.
ഒരുപാട് കാലത്തെ കാത്തിരിപ്പിന്റെ സാക്ഷാത്കാരം ആയിരുന്നു ആ യാത്ര, അഗസ്ത്യനെ തേടിയുള്ള യാത്ര...
2018 ഫെബ്രുവരി 4 നു യാത്ര തിരിച്ചു രണ്ടു ദിവസത്തെ യാത്രയിൽ എന്റെ മൊബൈൽ ക്യാമറയിൽ പകർത്തിയ ചിത്രങ്ങൾ നിങ്ങൾക്കായി  ഇവിടെ ചേർക്കുന്നു.

ഉപയോഗിച്ച ക്യാമറ : 
Honor holly 3
Megapixel:12
ISO-100-1600

കമ്മ്യൂണിസ്സ്റ്റ് ബുദ്ധിജീവികളുടെ പിടിയിൽ നിന്നും ഭാരതത്തിന്റെ ബൗദ്ധിക രംഗത്തെ പൂർണ്ണമായും മോചിപ്പിക്കണം -. ആർ.സഞ്ജയൻ

സ്വാതന്ത്രാനന്തരവും ഭാരതം വേണ്ടതരത്തിൽ മുൻപോട്ട് പോകാതിരിക്കാൻ കാരണം ഇടത് അക്കാഡമിസിറ്റൂകളുടെയും ബുദ്ധിജീവികളുടെയും പിടിയിൽ ഭാരതത്തിന്റെ അക്കാഡമിക്‐ബൗദ്ധികരംഗങ്ങൾ ഞരിഞ്ഞ് അമർന്നത് കൊണ്ടാണെന്ന് ഭാരതീയവിചാരകേന്ദ്രം ജോയിന്റ് ഡയറക്ടർ ആർ.സഞ്ജയൻ. ഭാരതീയവിചാരകേന്ദ്രം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപന പ്രസംഗം നടത്തുകയായിരുന്നൂ അദ്ദേഹം.
കോൺഗ്രസ് ഭരണകാലത്തും ഈ മേഖലയിൽ പൂർണ്ണമായ ആധിപത്യം ഇടത് ആശയത്തിന് ആയിരുന്നൂ..ഇന്ന് സാഹചര്യത്തിന് വലിയ അളവിൽ മാറ്റം വന്നിരിക്കുന്നൂ.ഈ മാറ്റം ഉൾക്കൊള്ളാൻ സാധിക്കാത്ത അവർ പല മേഖലകളിലും അസ്വസ്തതകൾ കുത്തിപ്പൊക്കാൻ ശ്രമിക്കുന്നൂ.അസഹിഷ്ണുതവാദവും ബീഫ് വിവാദവും ഇതിന്റെ ഉൾപ്പന്നങ്ങൾ ആണ്.സമൂഹം ഇവ തിരിച്ചറിയുന്നുണ്ട് എന്നതിന് തെളിവിവാണ് ഏറെ നാളായി അവഗണിക്കപ്പെട്ടിരുന്നവർ പോലും ദേശീയവീക്ഷണം ഉള്ള സംഘടനകൾക്ക് ഒപ്പം ചേർന്ന് നിൽക്കാൻ തയ്യാറാകുന്നത്.
ഡോ.കെ.യു.ദേവദാസ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ഐ.സി.എച്ച്.ആർ മെമ്പറുമായ ഡോ.സി.ഐ.ഐസക്ക് സഹ സംഘടനാ സെക്രട്ടറി വി.മഹേഷ് തുടങ്ങിയവർ സംബന്ധിച്ചു.
വനവാസികളുടെ ദുരിതങ്ങൾ അവസാനിപ്പിക്കാൻ ക്രിയാത്മക നടപടികൾ സ്വീകരിക്കണം എന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജില്ലാ അദ്ധ്യക്ഷൻ കെ.വി.രാജശേഖരൻ അദ്ധ്യക്ഷത വഹിച്ച സദസ്സിൽ എസ്.രാജൻപിള്ള സ്വാഗതവും സജിത്ത് നന്ദിയും പറഞ്ഞൂ. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ 'കേന്ദ്ര ബഡ്ജറ്റിന്റെ സാമൂഹിക വീക്ഷണം" എന്ന് വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.
സാമ്പത്തിക വിദ്ധഗ്ദൻ ഡോ.കരുണാകരപിള്ള,കെ.വി.രാജശേഖൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.