നമ്മളിങ്ങനെയല്ലെ ചിന്തിക്കേണ്ടത് ! :: രജി ചന്ദ്രശേഖര്‍

Views:


തെറ്റായ വാദഗതികളാണ് ചിലരൊക്കെ നവമാദ്ധ്യമങ്ങളിൽ ഉയർത്തുന്നതും പ്രചരിപ്പിക്കുന്നതും. അവയെ ചുറ്റിപ്പറ്റി ചർച്ചകൾ പുകയുന്നതെന്റെ മേധയെ വല്ലാതെ മഥിക്കുന്നു.

നാം നമ്മുടെ ചിന്തയെ നേർവഴിക്കു നയിക്കണം.

സംഘടിത തീവ്രവാദങ്ങൾക്കു കീഴടങ്ങി സ്വന്തം സ്വത്വം എന്തെന്നുപോലുമറിയാതെ അടിമകളായി ജീവിക്കുക അല്ലെങ്കിൽ മരിക്കുക, ഇതാകണമോ ഭാരതത്തിന്റെ അവസ്ഥ . രക്ഷപ്പെട്ടോടുവാൻ മറ്റൊരിടവുമില്ലെന്നു കൂടി ഓർക്കണം

ജനാധിപത്യവും മതേതരത്വവുമൊക്കെ നിലനിൽക്കണമെങ്കിൽ നാം കണ്ണിലെണ്ണയൊഴിച്ച്  ഭാരതത്തിന്റെ അദ്ധ്യാത്മികമനസ്സിനെ കാത്തുപോറ്റിയേ മതിയാകൂ, അല്ലാത്തപക്ഷം മതാധിഷ്ഠിത തുണ്ടുരാജുങ്ങളായ് ഭാരതം വീണ്ടും വിഭജിക്കപ്പെടും. അതൊരിക്കലും അനുവദിച്ചുകൂടാ.

ഇങ്ങിനി തിരിച്ചു വരാനാകാത്ത വിധം നാമാവശേഷമായ ബ്രാഹ്മണ വർണ്ണാധിപത്യമല്ല, ഭീഷണിയുയർത്തുന്നത്, വളർന്നു പടരുന്ന മതഭീകരതയാണ്. അതാണ് പച്ചയായ പരമാർത്ഥം. ഇന്നിന്റെ യഥാർത്ഥ്യവും...