പിഞ്ചുടൽ പെൺമ :: അന്‍സാരി

Views:

മുനകൂർത്തകാമം പിഞ്ചുടൽ പെണ്മയുടെ
മുകളങ്ങൾ മുളയിലേ നുള്ളി,
മുരളുന്നലോകം മുളകരച്ചവളുടെ
മുറിവിൽ തുടർച്ചയായ് പൂശി !

ഉടലിലിൽ വന്നേതോ പിശാചുക്കൾ ഉന്മാദ-
നടനം നടത്തിപ്പിരിഞ്ഞു
അത്കഴിഞ്ഞവളിലേയ്ക്കധികാരികൾ വന്നു
കനൽകോരിയിട്ടേയിരുന്നു:

ഉതിരുന്നകണ്ണീരുടൻനക്കി നുണയാൻ
'വെടിവട്ട'മേകിയൊരു ചാനൽ !
പുതിയകാലത്തിൻെറ നീതിബോധങ്ങളിൽ
പതിയെ നിഴൽ വീണിരുണ്ടു.

പുതിയ വിഭവങ്ങള്‍

ദേശഭക്തിഗാനങ്ങള്‍Enter Your Email:

Malayala Masika, Thiruvananthapuram - 695301. 
Mob: 9995361657
mymalayalamasika@gmail.com


Popular Posts (Last Week)