26 May 2017

ഗുരു വരം :: അന്‍സാരി


മകനേ,വരികയീ ഗുരുമുഖ,ത്തെന്നിലെ
മഹിതസംസ്കാരം പകർന്നുനൽകാം!
അറിവിൻെറ കനലൂതിയൂതി ഞാൻ നിന്നിലേ -
യ്ക്കണയാത്തനാളം കൊളുത്തി വെയ്ക്കാം !

അക്കങ്ങൾ മേഞ്ഞുറങ്ങുന്ന പൊൻമേടുകൾ
അക്ഷരങ്ങൾ നൃത്തമാടുന്ന വേദികൾ
അസ്ത്രവേഗംപൂണ്ട ശാസ്ത്രക്കുതിപ്പുകൾ
അമ്മമലയാള പെരുമ്പറപ്പാട്ടുകൾ!

വശ്യവിജ്ഞാനം തുളുമ്പുന്നൊരേടുകൾ,
വിശ്വസംസ്കാരപ്പൊൻവിരൽപ്പാടുകൾ
ഒക്കെയും കണ്ടറിഞ്ഞുണരുവാൻ നിന്നെയെൻ
ഒക്കത്തിരുത്തി കൊണ്ട്പോകട്ടെ ഞാൻ!

ഇനി നിൻെറകാലം പിറന്നിടേണം,
ഇനി നിൻെറലോകം വളർന്നിടേണം,
ഇടനേരമിന്ത്യയെന്നൊരു തേങ്ങ,ലറിയാതെ
ഇടനെഞ്ചിനുള്ളിൽ പിടഞ്ഞിടേണം!

ഉടയുന്നൊരിന്ത്യൻെറ വെന്തനിശ്വാസങ്ങൾ
ഉടനേറ്റുവാങ്ങാൻ മനസ്സുവേണം!
ഇരുളിൽപിറക്കും കിടാങ്ങൾക്ക് തെരുവിൽനി-
ന്നുരിയാടുവാൻ നിൻെറ നാവുവേണം!

പടരും വിശപ്പിന്നുമിത്തീയിലടരുന്നൊ-
രുദരങ്ങളോട് നിൻകരുണവേണം!
വെയിൽമേഞ്ഞ കൂരകൾക്കുടമയായ് തീർന്നവർ-
ക്കൊരുസാന്ത്വനംനൽകി മുന്നിൽ വേണം!

മഴയെന്ന സഞ്ചാരി വഴിയമ്പലങ്ങളായ്
കരുതുന്ന കുടിലുകൾക്കറുതിവേണം!
കുളിരിൻപുതപ്പിൽ ചുരുളുന്നവർക്കു നിൻ
കരളിൻെറ കരുതലിൻ ചൂടുവേണം.

മരണക്കുരുക്കിലേയ്ക്കൊരു കർഷകൻ സ്വയം
തിരുകുന്നതറിയുവാൻ ത്രാണിവേണം!
മതം മൂർച്ചരാകി പിടിയിട്ടെടുക്കും
മനസ്സാലകൾ ചുട്ടെരിച്ചിടേണം

അറിവിൻെറ അമ്പുകൊണ്ടവിരാമമടരാടി
നെറിവിൻെറ ലോകം പടുത്തിടേണം!
ഇനിയെൻെറ സ്വപ്നം പുലർന്നിടട്ടെ!
ഇരുളിൽപ്രകാശം നിറഞ്ഞിടട്ടെ!

ഇടവിട്ടു ഞാൻകണ്ട പേക്കിനാവൊക്കെയും
ഇനി നിൻകരുത്തിൽ തുലഞ്ഞിടട്ടെ!
ഇലകൊഴിഞ്ഞുലയുന്ന ധർമ്മവൃക്ഷത്തിൻെറ
ഇതളുകൾ മെല്ലെ തളർത്തിടട്ടെ!

ഇനിയെൻെറ വാക്കും വരികളും നിന്നിലൂ-
ടിനിയുള്ള തലമുറയ്ക്കുതകിടട്ടെ!

24 May 2017

Prof. Radhakrishna Kurup

പച്ചപ്പിനായി ഒറ്റയാൾ പോരാട്ടം

23 May 2017

P Padmarajan

....

ഇന്ന്
മെയ് 23..

പി.പത്മരാജന്റെ
ജന്മദിനം..

*പത്മരാജത്വം..*

പ്രണയം കൊണ്ട് നിറഞ്ഞവൻ..

അക്ഷരങ്ങളിലും
തിയറ്ററിന്റെ ഇരുട്ടിലും
പ്രണയത്തിന്റെ തീ മഞ്ഞ്
പടർത്തിയവൻ...

ചാഞ്ഞ് പെയ്യുന്ന
മഴയ്ക്ക് പ്രണയത്തിന്റെ
താളമാണെന്ന് പറഞ്ഞു തന്നവൻ..

മരണത്തണുപ്പിനിപ്പുറവും
പ്രണയിച്ചു കൊണ്ടിരിക്കുന്നവൻ...

പ്രിയപ്പെട്ട നാടായ
കോഴിക്കോട്ടേക്ക്
മരിക്കാനായി
പ്രണയം നിറച്ച ശരീരത്തിനെ
കൊണ്ട് പോയി കിടത്തിയവൻ...

അതിരാവിലെ
പ്രണയം തൂങ്ങുന്ന
മുന്തിരിക്കുലകൾക്ക്
മുന്നിൽ സ്നേഹം
പങ്ക് വെയ്ക്കാൻ ക്ഷണിച്ചവൻ..

പ്രിയപ്പെട്ട പപ്പേട്ടാ..
താമരകളെ പൂജിക്കുന്ന
നാട്ടിൽ താമരകളുടെ രാജനെയും (പത്മരാജൻ) പൂജിക്കും..

" വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല. നീ മരിച്ചതായി ഞാനും ,ഞാൻ മരിച്ചതായി നീയും കരുതുക.
തമ്മിൽ ചുംബിച്ച ചുണ്ടുകൾക്ക് വിട തരുക.. "
*...ലോല..*

( *മലയാളത്തിലിറങ്ങിയ ഏറ്റവും മികച്ച പ്രണയകഥ..K.P. അപ്പൻ* )

രാത്രിയുടെ പതിനേഴാമത്തെ കാറ്റ് പത്മരാജന്‍ എന്ന അതുല്യ പ്രതിഭയ്ക്ക് വേണ്ടിയും വീശി...
46-ാം വയസ്സിൽ

കഥകൾ ഒരുപാട്
പറയാനുണ്ട് എങ്കിലും...

ഷംനാദ് ,  Orbit

വൃത്തം

ഹായ്
സർ...
വൈദ്യൻമാർ..
ഡോക്ടർമാർ..
ഉഴിച്ചിൽ
ആശുപത്രി...
ഹൊ..
പൊളിച്ചു
കൊണ്ടിരിക്കുവാ..
നാളെ
വീണ്ടും
ശ്രീ ചിത്ര...
29 ന്
കല്ലാർ Body Tree യിൽ
8 ദിവസത്തെ
ഉഴിച്ചിൽ...
ഇനിയും
കുറച്ചു
ദിവസം
കൂടി....
ഇങ്ങനെ
തന്നെ..
അതു കഴിഞ്ഞാൽ...
പിന്നേം
ഇങ്ങനെ
തന്നെ...

ഷംനാദ്. orbit

21 May 2017

ഷെറിൻ - ജീവരാഗം പുരസ്കാരം സുധാകരൻ ചന്തവിളയ്ക്കു സമ്മാനിച്ചു

ഷെറിൻ - ജീവരാഗം പുരസ്കാര ജേതാവ് ശ്രീ സുധാകരൻ ചന്തവിളയോടൊപ്പം ജീവരാഗം പത്രാധിപരും സുപ്രസിദ്ധനാടകൂത്തുമായ ഇടവ ഷുക്കൂറും രജി ചന്ദ്രശേഖറും

തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ മലയാള മാസികയുടെ മുഖ്യ സംഘാടകനാ സാഹിത്യകാരനും ഗണിതശാസ്ത്ര അദ്ധ്യാപകനുമായ അനിൽ ആർ. മധു എടുത്ത ചിത്രം.

20 May 2017

ലഹരിത്തുരുത്തുകൾ :: അന്‍സാരി


കൗമാരനാള കരിന്തിരിപ്പുകയേറ്റു
ഭൗമാന്തരീക്ഷം കറുത്തു ,
ഒരുചുരുൾ പുകക്കാറ്റിലൊരു കോടി മാതൃത്വ-
ത്തിരിനാളമാടിപ്പിടഞ്ഞു!
തെളിവാർന്ന ചിന്താഞരമ്പുകൾ പരതുവാൻ
ഒളിധൂമനാഗങ്ങൾ വന്നു
ലഹരിയുടെ വേരുകൾ പിണയുന്ന ജീവിത -
ച്ചരിവുകൾ തരിശായിനിന്നു!
നിലതെറ്റിയിടറുംപദങ്ങൾ പരസ്പരം
വിലപേശി നിലമടിക്കുമ്പോൾ
സമരമാണുയിരിനോടുടലുകൾ, പ്രജ്ഞയിൽ
ഭ്രമരമായ് മുരളുമുൻമാദം.!
ഭ്രാന്തിൻെറ സാന്ദ്രതന്മാത്രകൾ സൂചിമുന,
താണ്ടിവന്നെത്തും തലച്ചോറുകൾ,
കപടസ്വർഗത്തിൻ മിനാരങ്ങളിൽനിന്നു
വഴുതിവീണിരുൾ ജന്മമുഴുതൂ.
കരദൂരെദൂരെയെന്നറിയാതെ കനവുകൾ
തിരകീറി നീന്തിത്തളർന്നു.
നുരയുന്ന ജീവിതച്ചഷകത്തിനിരുപുറം
വിഷവും വിനോദവുമിരുന്നു.!
കരിയുമീ ജന്മശകലങ്ങൾ നോക്കി നി-
ന്നെരിയുന്നു ,രക്തബന്ധുക്കൾ!. ജീനുകൾജീർണ്ണിച്ച ജീവൻെറ നേരുകൾ
ജീവകം തേടുമീകാലം
ആഴിയാഴച്ചുഴികളാണൂഴിയിൽ
ആരുകാക്കുമീയർധബോധങ്ങളെ?
- അൻസാരി -

19 May 2017

പാലിയേറ്റീവ് ദിനം :: അന്‍സാരി


നൊമ്പരത്തുമ്പത്ത്
വെന്തജന്മങ്ങളേ,
അമ്പരപ്പോടെ ഞാൻനില്പൂ,
പ്രാർത്ഥനക്കുമ്പിളിൽ
ചിന്തുമീക്കണ്ണുനീർ
നെഞ്ചിലാവാഹിച്ചുനില്പൂ --
ഏതോശാപത്തിൻെറ പാഴ്മരക്കൊമ്പത്ത്
പൂവിട്ട മൊട്ടുകൾ പോലെ,
തേനൂറിവിരിയുന്നതിൻ
മുമ്പടരുന്ന
തേന്മലർതേങ്ങലോ നിങ്ങൾ?
;
കൂർപ്പിച്ചൊരർബുദ -
ത്തുമ്പിൽ കൊരുത്തിട്ട
ജീവസ്വപ്ന.ങ്ങളോ നിങ്ങൾ?
കനിവിൻെറകെട്ടു -
കാഴ്ചക്കായ് ചലിക്കും
കളിപ്പാവ മാത്രമോ നിങ്ങൾ?
വ്യാധിയിത്, വ്യാധി മാത്രം മനസ്സിൻെറ
ആധികളാറ്റുവിൻ നിങ്ങൾ !

ഇനിയെത്രയോ നാൾ
ഇവിടെപരസ്പരം
ഇഴകൊരുക്കേണ്ടവർ നമ്മൾ!
ചിന്തകൾചിതലെടുക്കാതെ
മനസ്സിനെ
മന്ത്രിച്ചുണർത്തുക നമ്മൾ!

ചിന്തയാലുഴിയും ചികിത്സയാൽ ജീവൻെറ
സ്പന്ദനങ്ങൾ മുഴങ്ങട്ടെ!!
വേദനയെല്ലാം മനോബലത്താൽ നിത്യ-
വേദാന്തമാക്കിത്തിരുത്താം !

കാലം കനിവുമായ്
കാത്തിരിപ്പൂ ദൂരെ
കരൾക്കരുത്തുലയാതെ കാക്കാം!

14 May 2017

അൻസാരി


മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657


മാതൃദിനം ::: അൻസാരി


വൃദ്ധസദനത്തിൻെറ മുറ്റത്തു പകലിൻെറ
കത്തുന്ന മേനിയിൽ ഭസ്മം പുരട്ടിക്കൊ-
ണ്ടെത്തുകയായൊരു ലക്ഷ്വറികാർ, വൃദ്ധ-
രെത്തിനോക്കി, സ്വപുത്രരെങ്ങാനുമോ?
   
അമ്മയെകാണുവാനെത്തിയ പുത്രനാ-
ണച്ചുതൻ, അന്നുകൊണ്ടെത്തിച്ചു പോയതാ-
ണിന്നേ വരെ പിന്നെകണ്ടതേയില്ലല്ലോ?
ഇന്നെന്തു പറ്റി,യീവൃദ്ധസദനത്തിൻറെ
മുന്നിലേയ്ക്കെത്തുവാൻ? ചുറ്റിലും കൗതുകം!
അമ്മ അകത്തു നിന്നെത്തിനോക്കി, തൻെറ -
കണ്ണിലെ തിമിരം വകഞ്ഞുമാറ്റി,

''എത്തിയോ പൊന്നുമോൻ? എത്രനാളായ് നിൻെറ
ചിത്രവും നോക്കിയിരിക്കയാണുണ്ണീ ഞാൻ!
തിങ്ങിനിറഞ്ഞു കവിളിലൂടലിവിൻെറ
വിങ്ങിയ കണ്ണുനീർ തെന്നിവീണീടവേ,

പൊന്നുമോനോതി "യെൻറമ്മേ തിരക്കാണ്.
നിന്നു തിരിയുവാൻ പോലുമില്ല നേരം"
എന്നിരുന്നാലും കാണാൻ കൊതിച്ചു ഞാൻ
വന്നതാണെന്നമ്മ തൻെറയീ സവിധത്തിൽ!

ഒട്ടസൂയയാൽ ചുറ്റിലും കൂടിയ
വ്യദ്ധജനങ്ങൾ  പരസ്പരം നോക്കവേ,
കണ്ണു തുടച്ചഭിമാനബോധത്താൽ
 നിന്നമ്മ "നിങ്ങളെന്നുണ്ണിയെകണ്ടുവോ?"
അച്ചുതൻ തിരക്കിലാ"ണമ്മേയിരിക്കെൻെറ - 
യന്തികത്തിത്തിരിനേരം, മടങ്ങണം!"

അമ്മയെ ചാരത്ത് ചേർത്തങ്ങിരുത്തിയി-
ട്ടർത്ഥo മറയ്ക്കുന്ന ചിരിചിരിച്ചച്ചുതൻ !
കയ്യിലെ കാമറ മിന്നിച്ചു സെൽഫിയൊ -
ന്നൊപ്പിച്ചെടുത്തു, പൊടുന്നനെതന്നവൻ!
ചാടിയെണീക്കയായ് " പോകണം നേരമി-
ല്ലെത്രയുംവേഗമീചിത്രമയയ്ക്കണം:
'മാതൃദിന'മിന്ന് മുഖപുസ്തകത്തിൻെറ
താളലങ്കരിക്കാനെനിക്കിതയയ്ക്കണം"

പ്രാണൻെറ നൂലും വലിച്ചുപൊട്ടിച്ചുകൊ-
ണ്ടാണവൻ കാറിൻെറ വാതിൽതുറന്നത്!

അറ്റ്പൊയ്പോയ പവിത്രമാം ബന്ധത്തിൻ
അറ്റംപിടിച്ചു കൊണ്ടമ്മ നിൽക്കുന്നിതാ!
ഇറ്റിറ്റു വീഴുന്ന കണ്ണുനീർതുള്ളികൾ -
ക്കെത്ര തലോടലാകൈകളാലേൽക്കുന്നു!

                     - അൻസാരി -
    

03 May 2017

ഹിന്ദുവാകുന്നു ഞാൻ
-അൻസാരി-
ഹിന്ദുവാകുന്നു ഞാൻ! ഇന്ത്യതൻ ആത്മീയ -
ഗന്ധം ചുjരക്കുമൊരു ബിന്ദുവാകുന്നു ഞാൻ!
സിന്ധു പെറ്റൂട്ടിയോരുണ്ണിതൻ നാസികാ; ! 
വിശ്വബന്ധുവാകുന്നു ഞാൻ!

എനിക്കില്ല നെഞ്ചിൽ ചരിത്രബോധത്തിൻ
വടുക്കൾ പഴുക്കും ചലം വീണ ചിന്തകൾ,
എനിക്കില്ലയുളളിൽ വംശവൈരത്തിൻ
അണുക്കൾ നുരയ്ക്കും ജ്വരം പൂണ്ട ധമനികൾ!

തൊടുക്കില്ല വാക്കിൻ വിഷം തൊട്ടൊരമ്പുകൾ!
മുടക്കില്ല,യപരൻ പുലർത്തുന്ന നോമ്പുകൾ!
ഇതിനുള്ള കാരണം ഇത് മാത്രമാകുന്നു
ഹിന്ദുവാകുന്നു ഞാൻ! ഹിന്ദുവാകുന്നു ഞാൻ!

ദുർഗയ്ക്ക് കാണിക്ക നൽകിയെത്തുമ്പോഴും
ദർഗയ്ക്കുകൂടെയൊരു പങ്ക്  നൽകുന്നവൻ!
ശബരിമലവാസൻെറ മന്ത്രമോതുമ്പോഴും
വാവർക്ക്കൂടെ ശരണം വിളിപ്പവൻ!
വേളകൾ, തീർത്ഥാടനത്തിൻേറതാകവേ
വേളാങ്കണ്ണി മറക്കാതിരിപ്പവൻ,
ഇതിനുള്ള കാരണം
ഇത് മാത്രമാകുന്നു
ഹിന്ദുവാകുന്നു ഞാൻ! ഹിന്ദുവാകുന്നു ഞാൻ

യോഗികൾ, ലോക ശാസ്ത്രത്തിൻ പിതാമഹർ
യോഗയ്ക്ക് ലോകസിംഹാസനം തീർത്തവർ
ആയുർവേദത്തിൻ അപാരമാം സാഗരം
ആയിരത്താണ്ടാണ്ട് നീന്തിക്കടന്നവർ
വേദഗണിതത്തിൻെറ വേറിട്ട വേദിയിൽ
വേഗഗണിതത്തിൻെറ വിപ്ലവം തീർത്തവർ
ആസ്തികാസ്ഥിത്വത്തിനൊപ്പം പിറന്നൊരു
നാസ്തികോർജത്തേയുമാദരിക്കുന്നവർ!

വിശ്വമാനവദർശനങ്ങൾ വിരു-
ന്നെത്തവേ, കൈകൾ പിടിച്ചാനയിച്ചവർ
ഹിന്ദു ധർമ്മത്തിൽ പ്രതിഛായ കാത്തവർ
ചിന്തകൾക്കുള്ളിൽ ചിതൽപ്പുറ്റുടച്ചവർ !

മതമല്ല മതമല്ല മനുജൻെറ മനമാണ്
മഹിമയ്ക്ക് മകുടമെന്നോതിയ മാമുനി,
മനസ്സിൻ മഹാനദിയ്ക്കടിയിൽ പുതഞ്ഞൊരു
മതാതീതശിലയെ തെളിച്ചെടുത്തു,
മനസ്സുകൾക്കുള്ളിൽ പ്രതിഷ്ഠചെയ്തു,

മമ മാതൃഭൂവിൻ മനം നിറഞ്ഞു!
ഹിന്ദു ധർമ്മത്തിൻെറ സർഗ സങ്കീർത്തനം
ഇന്നുമാശിവഗിരിക്കുന്നിൽ മുഴങ്ങുന്നു
പല ജാതി അമറുന്നൊരുന്മാദ ഭവനമായ്
മലനാട് മാറിയെന്നോതിയ താപസൻ 

ഹിന്ദുധർമ്മത്തിൻെറ അന്ത:സ്സാരം കട_.
ഞ്ഞന്ന് ചിക്കാഗോയിൽ അമൃതം പകർന്നനാൾ
സ്വന്തമെൻ സോദരർ എന്നാതിഥേയരെ
ചന്തത്തിലോതിവിളിച്ചൊരു സാത്വികൻ,
ഉരുക്കിൻെറധമനികൾ ഉൺമചേർത്തുരുവാക്കി
ഉയിരുകൾക്കുള്ളിൽ പകർന്നു,പിന്നെ
ഉടലും വെടിഞ്ഞുയരങ്ങൾ പൂകി
ഉലകം മനസ്സാൽ നമിച്ചു നിന്നു.

ഗാന്ധിയെന്നു വിളിപ്പേരുള്ള നായകൻ,
ശാന്തിഗീതത്തിൻ പ്രചുരപ്രചാരകൻ
സ്വന്തവാഴ്വിൻ പ്രതിബിംബമല്ലാതെ
എന്ത് സന്ദേശം തരാനെന്ന് ചൊന്നവൻ
ഹിന്ദു ധർമ്മത്തിൻ പരിഛേദമായവൻ
നെഞ്ചകത്തെന്നുമൊരു ഗീത സൂക്ഷിച്ചവൻ!
കപട ഹിന്ദുത്വവും അതിൻെറ കൈത്തോക്കുമാ
യുഗചരിത്രത്തിൻെറ നേരേ തിരിഞ്ഞ നാൾ
മരണം കരുണയില്ലാതെയാ നെഞ്ചക -
ത്തരുണ വൈരൂപ്യം വരച്ചു ചേർത്തപ്പോഴും
ഹരേ!രാമ എന്നൊന്നു കരുണയോടരി തന്റെ
കരളകം നോക്കിപ്പറഞ്ഞു പോയി
കരളുകൾ തേങ്ങിക്കരഞ്ഞു പോയി.
ഗാന്ധി, അഹിംസയാം ശസ്ത്രകർമ്മത്തിലൂ-
ടാന്ധ്യം മനസ്സുകൾക്കന്യമാക്കി,
ഉരുകിത്തെളിഞ്ഞൊരു മെഴുകുതിരി വെട്ടമായ്
ഉടൽ നേർത്ത്, ഒരുൾക്കരുത്തിൻ പ്രതീകമായ്
ഊന്നിപ്പിടിച്ചൊരു ദണ്ഡുമായ് ഇന്ത്യതൻ
ഉൾക്കാമ്പിലൂടെ ചരിക്കുന്നിതിപ്പൊഴും
ഉൾക്കണ്ണിനൂർജം നിറയ്ക്കുന്നിതിപ്പൊഴും

എങ്കിലും ഇന്നെൻ അകക്കണ്ണിലെവിടെയോ
അങ്കലാപ്പടയിരുന്നമറുന്നിതാ
എൻെറ സംസ്കാരത്തിന്നന്തരാത്മാവിൽ ദുർ-
മന്ത്രവാദം നടത്തുന്നിതാ ചിലർ
വന്ദ്യവേദാന്ത ചിന്താതടങ്ങളെ
വന്ധീകരിക്കാൻ തുടിക്കുന്നിതാ ചിലർ
സുന്ദരാദ്വൈത മന്ത്രവാക്യങ്ങളിൽ
ദ്വന്ദ്വഭാവം വരുത്തുന്നിതാ ചിലർ
അംശഭാക്കേറെയുള്ള വേദങ്ങളിൽ
വംശ വിദ്വേഷം കലർത്തുന്നിതാ ചിലർ
സ്വത്വബിംബങ്ങളാം കളഭകാഷായങ്ങൾ
സത്ത എന്തെന്നറിയാതണിഞ്ഞവർ

ഇന്ത്യയെ പുൽകും സനാതനാദർശത്തിൻ
അന്തരാർത്ഥം ദഹിക്കാതെയുള്ളവർ
ഇന്ത്യയെ പുണരും മതേതരത്വത്തിൻെറ
അന്തരീക്ഷം സഹിക്കാതെയുളളവർ
നെഞ്ചിൽ പിറക്കാത്ത മന്ത്രവാക്യങ്ങളെ
നഞ്ചിൽ കുതിർത്തിട്ട് ചുണ്ടത്ത് വെച്ചവർ
രക്തം മടുക്കാത്തൊരധികാര വർഗത്തെ
തൃപ്തിപ്പെടുത്തുവാൻ എന്നെ ബലിനൽകിയോർ

എൻെറ ജന്മത്തിൽവിടർന്ന ധർമ്മത്തിൻെറ
ചെന്താമരപ്പൂവിറുത്തെടുക്കുന്നവർ
ഹിംസയുടെ വാദത്തെ ഹീനത്വവാദത്തെ
ഹിന്ദുത്വമെന്നുണ്മയറിയാതെ ചൊല്ലുവോർ
ഇനിയറിഞ്ഞീടുക, ഒരു മഹാ സഹിഷ്ണുത -
ക്കിശ്വരൻ നൽകിയ പേരാണത്
അധമസംസ്കാരത്തെ ആ നാമമണിയിച്ച്
അവനിയിൽ ദൈവത്തെ അവമതിച്ചീടൊല്ല!
ഇല്ലില്ലെനിക്കിന്ന് കാക്കേണ,മിത്ര നാൾ
ചില്ലുകൂട്ടിൽ വെച്ച് പൂജിച്ചൊരിന്ത്യയെ
കാലത്തിൻ ബാല്യത്തിലുമ്മ വെച്ചൊഴുകുന്ന
ധാരകൾ ചേർന്നാണതിൻെറ ജന്മം
ഇന്ദ്രിയാസക്തിയാം ഇന്ധനം നേടിയോർ
പന്താടുവാനുള്ളതല്ല ധർമ്മം!

കാലം മരിക്കാത്ത കാലമോളം ജീവ-
നാമ്പായ് മിടിക്കേണമെൻെറ ധർമ്മം!
ലോകത്തിൻ ഉച്ചിയിൽ നിന്നിതാ ചൊല്‌വൂ  ഞാൻ
ലോകാ സമസ്താ സുഖിനോ ഭവന്തു :