27 October 2016
അമ്പാടിക്കണ്ണന്
അമ്പാടിക്കണ്ണനെപ്പോലെയൊരുണ്ണിയീ-
മുറ്റത്തുമോടിക്കളിച്ചിടേണം
അമ്മയോടൊപ്പം കിടന്നും, കരഞ്ഞുണര്‍-
ന്നമ്മിഞ്ഞയുണ്ടുമുറങ്ങിടേണം.
അച്ഛനെക്കണ്ടാല്‍, തിടുക്കത്തില്‍ ചെന്നുടന്‍
അച്ഛാ... വിളിച്ചുമ്മ നല്കിടേണം.
കൊച്ചരിപ്പല്ലുകള്‍ കാട്ടിടേണം, കുഞ്ഞു-
വാതുറന്നെപ്പൊഴും കൊഞ്ചിടേണം.
വീടിന്റെ മേന്മയായ് വേഗം വളര്‍ന്നു നീ
നാടിന്റെ നന്മയായ് വാണിടേണം
ശങ്കിച്ചു വീഴും സഖാക്കളില്‍ സാന്ത്വന-
ശംഖമായൂര്‍ജ്ജം പകര്‍ന്നിടേണം.
അമ്പാടിയുണ്ണി നീ,യെന്‍ കണ്ണനായെന്റെ-
യുള്ളിലും വന്നു നിറഞ്ഞിടേണം.
ദുഃഖക്കടല്‍ക്കാറ്റിരമ്പുന്ന നേരവും
തങ്കപ്രകാശം ചൊരിഞ്ഞിടേണം.
26 October 2016
ഇനിയുമെത്ര നാള്...!
ഇവിടെ നമ്മള് പരസ്പരം മ്ണ്ടാതെ
ഇനിയുമെത്ര നാളെത്രനാളിങ്ങനെ
മെഴുകു ദീപങ്ങളാകണം കാണുമ്പോള്‍
വഴുതി നീങ്ങും നിഴലുകളാകണം...
13 October 2016
ഭക്തിതരംഗിണി
ഭക്തിതരംഗിണി
ഭക്തിതരംഗിണി മാത്രാലോപ-
ച്ചെറുഭംഗിമ ചേര്‍ന്നൊഴുകുന്നു.
മുക്തി തരും നവ ഗീതികളില്‍ തവ-
ശക്തിയുമിഴുകിച്ചേരുന്നു.
ഗണഗണ ഗണഗണ ഗണപതിയെന്നൊരു
ഗമകം കരളിലുമുയരുന്നു.
ഗുണഗണപതിയും ധനഗണപതിയും
പ്രണവപ്പൊരുളെന്നറിയുന്നു.
ജീവിതമെഴുതുമെഴുത്താണിത്തല-
യെന്നുടെ തലയിലുമമരുന്നു.
കാവ്യാനന്ദതരംഗാവലികളി-
ലരുണിമയമലം പുലരുന്നു.
തുമ്പിക്കരമതിലന്‍പിന്‍ കുംഭം
കുംഭോദര നീയേന്തുന്നു.
തുമ്പപ്പൂമൃദുവരമായറിവി-
ന്നിതളുകളെങ്ങും ചൊരിയുന്നു.
![]() |
Read in Amazone Kindle |
05 October 2016
നൈമിഷികം
ജനാലയില്‍
കരമുരുമ്മി തെല്ലിട
മനസ്സിലാരു മുള്-
ക്കുക്കെറിയുന്നു...
മടിച്ചു നിന്നതു
നിമിഷങ്ങള്‍ മാത്രം
കുടിച്ചു തീര്‍ത്തതോ
യുഗപ്രവാഹവും....