30 September 2016

പുതിയ Version Download ചെയ്യാം
രജി മാഷിന്റെ രചനകൾ - ദൃഢം ഭദ്രദീപ്തം ശുഭം


Malayala Masika Free Android Apps
  1. രജി മാഷിന്റെ രചനകൾ - Free Malayalam Android App
  2. Malayala Masika Free Android App 


അറിയിപ്പുകൾ

01-04-2016

പ്രിയപ്പെട്ടവരേ, 

ദൃഢം ഭദ്രദീപ്തം ശുഭം എന്ന പേരിൽ തയ്യാറാക്കിയിട്ടുള്ള Mobile Application ഔപചാരികമായി സഹൃദയമക്ഷം സമർപ്പിക്കുകയാണ്.  ഔദാര്യത്തോടെയും സ്നേഹത്തോടെയും സ്വീകരിച്ച് അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുന്നു. 

രജി മാഷിന്റെ രചനകൾ, സൗജന്യമായി ലഭ്യമാക്കുകയാണ് ലക്ഷ്യം. ദൃഢം ഭദ്രദീപ്തം ശുഭം (Mobile Application) നിങ്ങളുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യുന്നതോടൊപ്പംതന്നെ പരമാവധി സമാനഹൃദയരിലേക്ക് ഷെയർ ചെയ്യുക വഴി ഗ്രന്ഥദാനം എന്ന മഹാദാനത്തിന്റെ പുണ്യഫലം കൂടി നിങ്ങൾക്കു ലഭിക്കട്ടെ... 

സസ്നേഹ
രജി മാഷ്28 September 2016

സൂക്ഷിപ്പ്വിരഹമുള്ളുകളില്‍
    പിടയുന്ന ഹൃദയം,
നിമിഷങ്ങളില്‍
    ഞെരിഞ്ഞമരുന്ന
    ജീവന്‍.

കരളിന്റെ
    നിലവറകളില്‍ നിറയെ
    നിന്നെത്തേടുന്ന
    നിലവിളികള്‍...

25 September 2016

ശാന്തിപർവം :: മനോജ് പുളിമാത്ത്ഇരവിൻ നിശബ്ദതയിലറിയാതെ തേങ്ങുമീ-
മലിന സംസ്കാരത്തിനരികിൽ
വ്യഥയോടെ വന്നുനിന്നരുതുകളെരിക്കുവാൻ
മണിവീണ മീട്ടി നീ നിന്നൂ
അലിവോടെ അവനിയെ പ്രണയിക്കുവാനായ്
അറിവിൻ പ്രകാശം പകർന്നു തന്നൂ

അക്ഷരമരികയിൽ ജീവിതത്തിൻ നീറു-
മുപ്പുചാലിച്ചൊരാ കാവ്യസൂര്യൻ
ലോലഗാനങ്ങൾ തന്നിഴകളിൽ കോമള -
ത്തൂലികത്തുമ്പാൽ  നിറം പിടിപ്പിച്ചവൻ
ആവണിപ്പാടത്തു കാഴ്ചകളോരോന്നു -
മാവോളം തന്നു മനം നിറച്ചോൻ
പാടാൻ മറന്ന കിളിയുടെ രോദന -
മീണത്തിൽ കാതിൽ നിറച്ചു തന്നോൻ
ആസന്നമരണയായ് കേഴുന്ന ഭൂമിക്ക്
മൃതിശാന്തിഗീതം കുറിച്ചു വച്ചോൻ
പെയ്യുവാൻ മേഘങ്ങളൊരുപാടു ബാക്കി വ-
ച്ചെവിടേക്കെവിടേക്കു യാത്രയായി

ജന്തുതമാത്രം ജയിക്കുന്ന ഭൂമിയിൽ
ഉണ്ണിക്കഥകൾ കേൾപ്പിച്ചു കുഞ്ഞേടത്തി
പെങ്ങളായ് അമ്മയായ് കാവ്യരേണുക്കൾ
വെൺതിങ്കളായ് കാവ്യനഭസ്ഥലത്തിൽ

മിന്നാമിനുങ്ങിൻ നുറുങ്ങുവെട്ടത്തിലീ
ദുന്ദുഭി മംഗളഘോഷമായ് വന്നതും
നിൻ ഗാനകല്ലോലമിളകുമീ പൊയ്കയിൽ
നീന്തിത്തുടിക്കട്ടെ ഗന്ധർവഗായകാ

ഇനിയും വിടർത്തുവാനൊരുപാടു സൂനങ്ങൾ
ഇവിടെ വച്ചിട്ടു നീ യാത്രയായി
പെയ്യുവാൻ മേഘങ്ങളൊരുപാടു ബാക്കി വ-
ച്ചെവിടേക്കെവിടേക്കു യാത്രയായി
വേറെയേതു ലോകത്തിന്റെ സൂര്യനായി!

മനോജ് പുളിമാത്ത്

മനോജ്, പുളിമാത്ത്

22 September 2016

ആരോമലുണ്ണി


നീയാടിയോടിയീ മണ്ണില്‍ കളിക്കുക
നീയെന്റെയാരോമലുണ്ണിയല്ലെ,
നീര്‍മുകില്‍ പെയ്യും സുധാമോദമല്ലെ,
നീരൊഴുക്കല്ലെ, കുളിര്‍മയല്ലെ.

നീറും മനസ്സുകള്‍ക്കാശ്വാസ തീര്‍ത്ഥമായ്
നീളുന്ന ഗംഗാതരംഗമല്ലെ,
നീ രാധ തേടും നിരാനന്ദമല്ലെ,
നീലാഭയല്ലെ, കുറുമ്പനല്ലെ.

നീയുള്ളുണര്‍ത്തും കിനാക്കണിപ്പൂവുകള്‍
നീട്ടുന്ന രാഗത്തിമിര്‍പ്പുമല്ലെ,
നീ നാദവേദം തുളുമ്പും ഘനശ്യാമ-
നീരദമല്ലെ, നിലാവുമല്ലെ.

നീ കുഴല്‍പ്പാട്ടിനാല്‍ വള്ളിക്കുടില്‍ പ്രാണ-
നീഢമായ് മാറ്റുന്ന താളമല്ലെ,
നീ കേളിയാടുമീ മണ്‍പുറ്റിതാകെയും
നീയല്ലെ, നിന്നുടെ ലീലയല്ലെ.

21 September 2016

സ്‌നേഹധൂളികള്‍


ഇരു ഹൃദയത്തി-
    ന്നൊരു വികാരം നാം
ഒരുമിച്ചു ചേരും
    പ്രണയത്തിന്‍
  
മിന്നല്‍പ്പിണരുകള്‍...

അനുരാഗാഗ്നിയില്‍
    തപിച്ചിറങ്ങിയ
    ശരീരങ്ങള്‍,
    വിഭൂതിധൂളികള്‍,
    നാം
സ്‌നേഹധൂളികള്‍....

20 September 2016

Pooiiiiii9p09ljf

IjjjjjUse this code to verifyklfokl9olooo jjkjko9kkkkk9ol WhatsAppu messages and calls to yolpofppp0pppp0ogpooooooou ffh9o9loolooareo end-to-end encrypted: 77098looki 64590ffttffttffftffftft 79098 89513 03587 77274 19478 99304 49991 47521fffftffflff k

14 September 2016

നിനക്കു മാത്രമായ്...


കരളിലെ വർണസുഗന്ധങ്ങൾ
രാഗം
തിരക്കുകൾ
താളക്കൊഴുപ്പുകൾ
മൗനമിടിപ്പുകൾ
ഒക്കെ
നിനക്കു മാത്രമായ്...

08 September 2016

ഗജമുഖഹരഹര


ഗജമുഖഹരഹര

ഹരഹര ശിവശിവ ശംഭോ ഗണപതി
ധനപതി നിധിപതി ഗജമുഖഹരഹര.
കരുണാവരമായുമശിവസുതനെന്‍
കരളിലുയിര്‍ക്കുക ഗജമുഖഹരഹര.

ഹരഹര ശിവശിവ ശംഭോ ഗണപതി
തിരുമിഴിചിമ്മിത്തെല്ലു ചിരിക്കൂ.
ഇടവും വലവും തലയൊന്നാട്ടി-
ത്തുമ്പിക്കരമതിലോളമിളക്കി-
ക്കുടവയറില്‍ത്തിരയലയടി മലരിന്‍
തരികളുയിര്‍ക്കും കതിരൊളി വീശി-
ക്കരുണാവരമായുമശിവസുതനെന്‍
കരളിലുയിര്‍ക്കുക ഗജമുഖഹരഹര.

ഹരഹര ശിവശിവ ശംഭോ ഗണപതി-
യര്‍ത്ഥത്തെളിമയിലുണരും താമര-
മലരിതളും നറുചന്ദന തീര്‍ത്ഥം
നിറയും മധുരക്കനികളുമിവനുടെ
നെറുകയിലെന്നും ചൊരിയുക കലിയുഗ
കരിനാളങ്ങളടക്കുക, കരിവര
കരുണാവരമായുമശിവസുതനെന്‍
കരളിലുയിര്‍ക്കുക ഗജമുഖഹരഹര.Read in Amazone Kindle

07 September 2016

എങ്ങു പോയ് നീ...


ചന്ദന നേര്‍വര കുങ്കുമപ്പൊട്ടുമാ-
യന്തമെഴാത്തതാം കാന്തി ചിന്നി,
അമ്പിളി,യന്തിക്കതിരവന്‍, വിണ്ണില്‍ നി-
ന്നന്‍പിയന്നേറെ വരങ്ങളേകെ,,

അന്തിയാവോളവും നിന്നടുത്താമൊഴി-
ച്ചന്തങ്ങളുണ്ടു തനിച്ചിരിക്കാന്‍
ആര്‍ത്തിയോടിങ്ങിവനെത്തവെയെങ്ങേതു
തേര്‍ത്തടമേറിപ്പ
ന്നുപോയ് നീ

വീഥിയിലാവേഗമേറ്റിടും വേദന
വേഷപ്പകര്‍ച്ചയിലാളിടുന്നൂ...
നീറിപ്പിടഞ്ഞുള്ളുരുകുമ്പോഴാശ്വാസ-
നീരൊഴുക്കും വറ്റി മാഞ്ഞിടുന്നൂ...