29 June 2016

ഭാഷ്യംദേഷ്യം കൊണ്ടു തുടുത്തതാം കവിളിനോ
        കത്തുന്ന നോട്ടത്തിനോ,
ഭാഷ്യം വേണ്ടതൊരല്പമൊന്നിടറിടും
        വാക്കിന്റെയര്‍ത്ഥത്തിനോ !
ദേഷ്യം സ്‌നേഹവിളക്കെരിഞ്ഞു വിരിയും
        നാളങ്ങളാണെന്നതാം 

ഭാഷ്യം സ്‌നേഹപയസ്വിനീ, തവ കരള്‍-
        ത്താളില്‍ തുളുമ്പുന്നിതാ...


---000---

28 June 2016

എന്താ ല്ലെ !


---   ഷംനാദ്, Orbit

ഹൊ... ! എന്നെ കണ്ടതും നിവിൻ പോളി ഒറ്റ ചോദ്യം..

"സിനിമയിലഭിനയിച്ചൂടാരുന്നോ..."

എന്താ ല്ലേ !

എന്തൊരു ദിവസമായിരുന്നു ഇന്നലെ...

130 കോടി ജനങ്ങളുടെ നല്ല നടനും ഞാനും, ഓക്സിജൻ പങ്കിട്ട് അവന്റെ തന്നെ എറണാകുളത്തെ ഫ്ലാറ്റിൽ...

25 വർഷം കഴിഞ്ഞിരിക്കുന്നു, SSLC കഴിഞ്ഞ് ഞങ്ങൾ പിരിഞ്ഞിട്ട്. ഞങ്ങൾ ആറ് സഹപാഠികൾ, കുചേലർ... നിർമമരായി അവന്റെ അരികിലിരുന്നു.

ഓരോരുത്തരെയും അവൻ അടുത്ത് വന്ന് കെട്ടിപ്പിടിച്ചു കൊണ്ട് ഏറെ നേരം നിന്നു. അവസാന ഊഴക്കാരന്റെ കഴുത്തിലൂടെ കണ്ണീരു വീണു കുതിർന്നിരുന്നു.. അവനും ഞങ്ങളും കരഞ്ഞു.

നോമ്പുതുറക്കാനായി വിഭവങ്ങളുടെ അടുത്തേക്ക്..

ഡോർ തുറന്ന് കയറി വന്ന മനുഷ്യനെ സുരാജ് ''നിവിനേ" എന്ന് വിളിച്ചു ഞങ്ങടെ കൂടെയിരുത്തി.

ഞങ്ങൾ ആറുപേരും അങ്ങനെ അനുഗ്രഹിക്കപ്പെട്ടവരായി...

അവർ രണ്ട് പേരും മനുഷ്യരാവാൻ ശ്രമിച്ചുകൊണ്ടിരുന്നു. പച്ചമനുഷ്യർ...!

അപ്പോൾ ഞങ്ങൾ ആറുപേരും അഹങ്കാരികളായി കഴിഞ്ഞിരുന്നു. ഒരു ജീവിതം മുഴുവൻ ഓർക്കാൻ, മറക്കാത്തതിനെ തന്നു അവൻ ഞങ്ങളെ യാത്രയാക്കി.

കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ആ രാത്രി മുഴുവൻ ഞങ്ങൾ പരസ്പരം മിണ്ടാതെയിരിക്കുകയായിരുന്നു...

പതഞ്ഞു പൊങ്ങിപ്പോയ പാവം മനസ്സുമായി... 26 June 2016

ലേഖനംDownload Free Malayalam Android App: Reji Mash

25 June 2016

നല്ല വാക്കുകൾ


Download Free Malayalam Android App: Reji Mash

വാർത്തകളിൽ


Download Free Malayalam Android App: Reji Mash

പീലിച്ചിറകുകള്‍


Download Free Malayalam Android App: Reji Mash

പ്രാര്‍ത്ഥന


Download Free Malayalam Android App: Reji Mash

കവിതകള്‍


Download Free Malayalam Android App: Reji Mash

23 June 2016

Raji Chandrasekhar :: നല്ലപാതിമൗനം കനക്കുന്ന മുഖമാണു നീ, സ്നേഹ-
സ്വപ്നം തളിർക്കും കരളാണു നീ...


തീക്ഷ്ണദുഃഖം, പിണക്കം, പരാതിശ്രുതി,
വേണ്ടെനിക്കൊന്നുമെന്നേറ്റ രോഷം.
വീണ്ടുമെന്നുച്ചയ്ക്കു മുൻപേ, തിളയ്ക്കുന്ന
കാളും വിശപ്പിന്നു സ്വാദൊരുക്കം.
നല്ലിളം കാറ്റുകൾ പൂക്കുന്നൊരോർമ്മയിൽ
നീങ്ങുന്നു നോവിന്റെ തേൻനിലാവ്.


മൗനം തണുക്കും പുതപ്പാണു നീ, സ്നേഹ-
സൗഭാഗ്യ ഭദ്രക്കരുത്താണു നീ...


ഇടഞ്ഞും പിണഞ്ഞും പിരിഞ്ഞൊട്ടു മാറാതെ -
യാടുന്നൊരാഗ്നേയ രാഗഗീതം.
ജ്വലിക്കും മഹാദിവ്യ താരാട്ട്, വാഴ്വിന്റെ
സൂര്യോദയം, ശാന്തി, തീർത്ഥഗംഗ.
ബ്രഹ്മാണ്ഡപുണ്യം തെഴുക്കുന്നു, കാവലാ-
യാമയം തീണ്ടാതെ പത്തുദിക്കും.


മൗനം മണക്കുന്ന പൂവാണു നീ, സ്നേഹ-
വാത്സല്യ വർണ്ണത്തുടിപ്പാണു നീ...


എന്മക്കളേട്ടനെന്നോരോ വ്രതങ്ങളായ്
ജന്മം പകുക്കും മഹേശതാര,
ചിരിതൂകി നില്ക്കുന്ന ജ്ഞാനദാനപ്രഭ,
പ്രണയാർദ്ര പുഷ്ക്കലം ഞാറ്റുവേല,
വഴിവെട്ട, മേതിരുൾക്കാട്ടിലും കൈത്താങ്ങ്,
മിഴികൾ, നീ,യെന്നുമെൻ നല്ലപാതി.കൊതി
കൊതിയോടെ നിന്മുന്നിലെത്തി കണ്ണാ,
മതിവരാതാ മുഖം കണ്ടു നില്ക്കാന്‍
കടമിഴിക്കോണിന്‍ തലോടലേല്‍ക്കാന്‍
വിടരുന്ന തേന്‍ ചിരിപ്പാട്ടു കേള്‍ക്കാന്‍.

അറിയാതെയാവിരലൊന്നു തൊട്ടാ-
ലുറി പൊട്ടിയൊഴുകുന്ന സ്നേഹമാകാന്‍,
മുരളികയാകാന്‍, ഇനിയുമാ ചൊടിയിലെ
തരളിത കാംബോജിയോളമാകാന്‍.

അലിവോടെ നീ വിളിക്കുന്ന നേരം
അലിയുന്നൊരാമോദ വെണ്ണയാകാന്‍,
വനമാലയാകാന്‍, വിരിമാറിലാര്‍ദ്രമാം
കനവായി നിറയുന്ന രാധയാകാന്‍.

വഴിവെട്ടം


നിഴല്‍ നിറയുമിരുളിലും
    നിഴലിച്ചു കാണ്മതും
    നിന്നുടെ നിഴലല്ലെ കണ്ണാ.
അഴല്‍ മൂടുമുള്ളിലും
    ഒളിപെയ്തു നിറവതും
    നിന്നുടെ കഴലല്ലെ കണ്ണാ.

ഇനിയെന്തു ദുഃഖങ്ങ-
    ളിനിയെന്തു സ്വപ്നങ്ങ-
    ളിനിയെന്തു ബന്ധങ്ങള്‍ കണ്ണാ.
ഇനിയെത്ര നേരമീ-
    യാത്ര, നിന്നരികിലേ-
    യ്ക്കിനിയെത്ര ദൂരമെന്‍ കണ്ണാ.

ഇനിയും മറക്കാതെ
    മൂളും മുകില്‍പ്പാട്ടി-
    ലുണരുന്നു നിന്‍ രാഗമിന്നും.
ഇനിയും തുളുമ്പാതെ-
    യീ മണ്‍കുടത്തിലും
    നിറയുന്നു നിന്‍ ഗീതമിന്നും.

ഇനിയേതിരുട്ടിലും
    മിഴി തുറന്നാലുടന്‍
    നീ മുന്നിലുണ്ടല്ലൊ കണ്ണാ.
ഇനിയേതു വെട്ടവും
    വഴിതെളിക്കുന്നതും
    നിന്മുന്നിലേയ്ക്കല്ലെ കണ്ണാ.

22 June 2016

സൂര്യനമസ്കാരം

കോവളം


കോവളം കടലാകെ ശാന്ത-
    മിതെന്തു കാറ്റു കലമ്പിയോ !
കാവലായൊരു കോട്ട, മൗന-
    മൊരുക്കിയോ സഖി ചുറ്റിലും.
നോവു നിന്മിഴിയോളമാലയി-
    ലേങ്ങലായ് വിലയിക്കുവാ-
നാവണം മമ ജന്മമായൊരു
    തീരമായണയുന്നതും.

15 June 2016

തീരം


തീരം നീയവിടേക്കു വന്നണയുവാ-
        നോളങ്ങളാകട്ടെ ഞാന്‍
നേരം നീ, ഹൃദയത്തുടിപ്പിലലിയും
        നേരായി മാറട്ടെ ഞാന്‍
താരം നീ,
രുണാഭചേര്‍ന്നു മരുവും
        പൂവായ് മരിക്കട്ടെ ഞാന്‍
ചേരാന്‍ മാമകനോവു നിന്‍ തനുവിലെ-
        ത്താരുണ്യപുഷ്പങ്ങളില്‍.

13 June 2016

ചുവന്നുള്ളി അത്ര ചെറിയ ഒരു ഉള്ളി അല്ല


http://www.sharechat.co

ചുവന്നുള്ളി നമുക്ക് എല്ലാം വളരെ പരിചിതം. നമ്മുടെ കറികളിലെ ഒഴിച്ചുകൂടാന്‍ വയ്യാത്ത നിത്യസാന്നിധ്യം. നമ്മുടെ പ്രിയ ചമ്മന്തികളിലെ ഒരു സ്ഥിരം ചേരുവ.
പക്ഷെ ഈ കുഞ്ഞുള്ളിയുടെ ഔഷധ ഗുണത്തെ പ്പറ്റി വിശദമായി എത്ര പേര്‍ക്ക് അറിയാം. ചുവന്നുള്ളിയെപ്പറ്റിയുള്ള കൂടുതല്‍ അറിവുകള്‍ ഇവിടെ പങ്ക് വെയ്ക്കുന്നു .

ലില്ലിയേസി (Lilliaceae) സസ്യകുടുംബത്തില്‍ പെട്ട ഉള്ളിയെ ഇംഗ്ലീഷില്‍ ഒണിയന്‍ (Onion) എന്നും സംസ്കൃതത്തില്‍ പലാണ്ഡു എന്നും അറിയപ്പെടുന്നു.
ചുവന്നുള്ളിയെക്കുറിച്ചുള്ള പഴമൊഴിയാണ് ആറു ഭൂതത്തെ കൊന്നവളാണ് ഉള്ളി എന്ന്. ആറു ഭൂതം എന്നാല്‍ പ്രമേഹം, പ്ലേഗ്, അര്‍ബുദം, ഹൃദ്രോഗം, മഹോദരം, ക്ഷയം എന്നീ ആറു രോഗങ്ങളാണ്.
ഉള്ളിയില്‍ ഇരുമ്പിന്റെ അംശം വളരെ കൂടുതലായി അടങ്ങിയിരിക്കുന്നു. തന്മൂലം ഉള്ളിയുടെ നിത്യോപയോഗം ശരീരവിളര്‍ച്ചയെ തടയും. ആദിവാസികളില്‍ ഉണ്ടാകുന്ന അരിവാള്‍ രോഗം (സിക്കിള്‍ സെല്‍ അനീമിയ) ഉള്ളിയുടെ നിത്യോപയോഗത്താല്‍ മാറുന്നതാണ്.
കുട്ടികളിലുണ്ടാകുന്ന വിളര്‍ച്ചയ്ക്കും ചുവന്നുള്ളിയുടെ ഫലം അതിശയകരമാണ്. ഉള്ളി അരിഞ്ഞ് ചക്കര ചേര്‍ത്ത് കുട്ടികള്‍ക്ക് പതിവായി കൊടുക്കുകയാണ് വേണ്ടത്.

ചുവന്നുള്ളി തേനിലരച്ച് പരുത്തിക്കുരു പൊടിച്ചുചേര്‍ത്ത് 10 ഗ്രാം വീതം ദിവസേന 2 നേരം കഴിച്ചാല്‍ ഹീമോഫീലിയ രോഗം ക്രമേണ കുറഞ്ഞുവരുന്നതാണ്.

ചുവന്നുള്ളി വേവിച്ച് ഭക്ഷണത്തോടൊപ്പം കഴിച്ചാല്‍ ഉറക്കമുണ്ടാകും.

ചുവന്നുള്ളി അരിഞ്ഞ് പൊരിച്ചിട്ട് ജീരകവും കടുകും കല്‍ക്കണ്ടവും പൊടിച്ച് ചേര്‍ത്ത് പശുവിന്‍ നെയ്യില്‍ കുഴച്ച് ദിവസേന കഴിച്ചാല്‍ മൂലക്കുരുവിന് ശമനമുണ്ടാകും.

രക്താര്‍ശസില്‍ ചുവന്നുള്ളി അരിഞ്ഞ് പാലിലിട്ട് കാച്ചി പഞ്ചസാര ചേര്‍ത്ത് കുടിച്ചാല്‍ രക്തസ്രാവം നില്‍ക്കും.
ചേന പുഴുങ്ങിത്തിന്നുന്നത് മൂലക്കുരുവിന് നല്ലതാണ് ഇതിന്റെ കൂടെ ചേര്‍ത്ത് പുഴുങ്ങി നെയ്യും ചേര്‍ത്ത് കഴിച്ചാല്‍ മൂലക്കുരു മാറുവാന്‍‌ വളരെയധികം നല്ലതാണ്.

ഉള്ളി ഇടിച്ചുപിഴിഞ്ഞ നീര് മോരില്‍ ചേര്‍ത്ത് ദിവസവും കഴിച്ചുകൊണ്ടിരുന്നാല്‍ കൊളസ്ട്രോള്‍ വര്‍ധന ഉണ്ടാകില്ല. തന്മൂലം ഹൃദ്രോഗബാധയെ തടയുവാന്‍ കഴിയും.

ഹൃദ്രോഗം വരാന്‍ സാധ്യതയുള്ളവരും ഹൃദ്രോഗം വന്ന് മാറിയവരും ചുവന്നുള്ളി ഭക്ഷണസാധനങ്ങളില്‍ ഏതുവിധമെങ്കിലും ഉള്‍പ്പെടുത്തുന്നത് വളരെ ഗുണപ്രദമാണ്.

ചുവന്നുള്ളിനീരും കടുകെണ്ണയും സമം കൂട്ടി വേദനയുള്ളിടത്ത് പുരട്ടി തലോടിയാല്‍ വാതം തൊടാതെ കെടും എന്ന് പ്രസിദ്ധമാണ്.

ഉള്ളിയും തേനും കൂടി ചേര്‍ത്ത് സര്‍ബത്തുണ്ടാക്കി കുടിച്ചാല്‍ ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.

ചുവന്നുള്ളി നീര് ദിവസവും കഴിക്കുന്നത് അപസ്മാര രോഗികള്‍ക്ക് ഫലപ്രദമാണ്.

രക്തക്കുഴലുകളിലെ ബ്ലോക്ക് തീരുവാനുള്ള ഏക ഔഷധം ചുവന്നുളളിയാണ്.

ശരീരാവയവങ്ങള്‍ പൊട്ടിയാല്‍ വ്രണായാമം (ടെറ്റനസ്) വരാതിരിക്കുന്നതിന് ചുവന്നുള്ളി ചതച്ച് വെച്ച് കെട്ടിയാല്‍ മതി. ചുവന്നുള്ളി ചതച്ച് വെച്ച് കെട്ടിയാല്‍ ടിങ്ചര്‍ അയഡിന്‍ ഉപയോഗിക്കേണ്ട ആവശ്യം വരില്ല.

ഇത്രയും മനസ്സിലാക്കിയപ്പോള്‍ നിങ്ങള്‍ക്ക് തോന്നുന്നില്ലേ ഈ ചെറിയ ഉള്ളി /ചുമന്നുള്ളി ഒരു ചെറിയ ഉള്ളി മാത്രമല്ല എന്ന് !!

(കടപ്പാട്: കേരള ഇന്നവേഷന്‍ ഫൌണ്ടേഷന്‍ -കേരള സംസ്ഥാന വിവര സാങ്കേതിക വിദ്യാ വകുപ്പ്)

ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്ത്.

രാജേഷ്, ദൈവദശകം ഗ്രൂപ്പിൽ

ചെങ്ങന്നൂർ ദേവി രജസ്വലയാകുന്ന ചടങ്ങാണ് തൃപ്പൂത്ത്... ആ ദിവ്യശക്തിയില് അവിശ്വാസം ജനിച്ച ബ്രിട്ടീഷ് റസിഡന്റെ കെണല് മണ്ട്രോയ്ക്ക് അത്ഭുതകരമാംവണ്ണം അനുഭവമായ ഒരു സംഭവം വിവരിച്ചുകൊള്ളുന്നു...
കൊല്ലവര്ഷം 987 മീനമാസത്തിലാണ് (1812 AD), ചെങ്ങന്നൂര് മഹാദേവ ക്ഷേത്രം , ക്ഷേത്ര യോഗക്കാരുടെ ഭരണത്തില് നിന്നും സര്ക്കാര് കൈയേറ്റത്. അതിനുശേഷം കെണല് മണ്ട്രോയും കുടുംബവും രണ്ടു മാസക്കാലം ചെങ്ങന്നൂരില് താമസിച്ചു ക്ഷേത്രത്തിലെ പടിത്തരം നിശ്ചയിച്ചു ,ഏതാനും ജോലിക്കാരെയും ഏര്പ്പെടുത്തി പതിവ്ചെലവ് ക്രമപ്പെടുത്തുന്ന കൂട്ടത്തില് തിരുപ്പൂപ്പടിയന
്തിരത്തിന്റെ ചെലവ് കൂടി കണക്കില് കാണുകയും,
തിരുപ്പൂപ്പിനെ സംബന്ധിച്ച് അവിശ്വാസം നിമിത്തം അതിനുള്ള ചെലവ് പടിത്തരത്തില് നിന്നും കുറവ് ചെയ്യുന്നതിന് സായിപ്പ് ആജ്ഞാപിക്കുകയും ചെയ്യ്തു...
ഇപ്പ്രകാരം കുറവ് ചെയ്ത പടിത്തരത്തില് ക്ഷേത്രയോഗക്കാരെ കൊണ്ട് ഒപ്പിടുവിച്ചു വാങ്ങുവാന് സായിപ്പ് ശ്രമിച്ചതില്,
സായിപ്പിന്റെ ആജ്ഞയെ പ്രതിഷേധിക്കുന്നതിലുള്ള ഭയവും അപ്രാപ്തിയും നിമിത്തം മൂത്തേടത്ത് പണ്ടാരത്തിലെ ഒരംഗം മാത്രം ഒപ്പ് വച്ച് കൊടുക്കുകയും ശേഷം അംഗങ്ങള് പടിതരം കുറവ് ചെയ്യുന്നതിനെ ദോഷമാണെന്ന് വാദിക്കുകയും ഒപ്പ് വയ്യ്ക്കാതെ പിന്മാറുകയും ചെയ്യ്തു...
അനന്തരം ആ കര്ക്കിടമാസത്തില് ദേവിക്ക് തൃപ്പൂത്ത് ആകുകയും അതെ സമയം തന്നെ കെണല് മണ്ട്രോയുടെ ഭാര്യയ്ക്ക് രക്താതിസാരവും കുട്ടികള്ക്ക് മറ്റു അസുഖങ്ങളും ആരംഭിക്കുകയും ചെയ്യ്തുവത്രേ !!!...
പലവിധ ചികിത്സകൊണ്ടും ഭേദമാകാത്തതിനെ തുടര്ന്ന് , ഇതെല്ലാം ദേവീ കൊപമാണെന്ന് വിശ്വസ്ത ഭൃത്യന് സായിപ്പിനെ അറിയിച്ചു..സായിപ്പിനെ അനുഗമിച്ചിരുന്ന ഹൈന്ദവ ഉദ്യോഗസ്ഥരില് ഒരാളിന്റെ ഉപദേശപ്രകാരം ഒരു ജ്യോത്സ്യനെ വരുത്തി പ്രശ്നം വച്ചതില് ഭഗവതിയുടെ തൃപൂപ്പിനെ അവിശ്വസിച്ചു പടിത്തരത്തില് കുറവ് ചെയ്യ്തതിലുണ്ടായ ദേവീകോപമാണ് രോഗഹേതുവെന്നു വെളിപ്പെടുകയും ചെയ്തു ...
ഇതു കേട്ടിട്ട് സായ്പ് "എന്നാൽ മദാമ്മയുടെ സുഖക്കേട് ഉടനെ ഭേദമാകട്ടെ, ആ ദേവസ്വത്തിലെ പതിവു കണക്കു പൂർവസ്ഥിതിയിൽ ആക്കിയേക്കാം. എന്നു മാത്രമല്ല ആണ്ടു തോറും ദേവി ആദ്യം ഋതുവാകുമ്പോള് അത് സംബന്ധിച്ചുള്ള ചെലവുകൾ പലിശകൊണ്ടു കഴിയാൻ തക്കവണ്ണമുള്ള സംഖ്യ ഞാൻ എന്റെ കൈയിൽ നിന്നു ആ ദേവസ്വത്തിൽ ഏല്പിക്കുകയും ചെയ്തേക്കാം എന്നു പറയുകയും ഉടനെ ഒരു സംഖ്യ എടുത്തു പ്രത്യേകം കെട്ടിവയ്ക്കുകയ
ും ചെയ്തു.
അടുത്ത തൃപ്പൂത്ത് കൊല്ലവര്ഷം 988 ചിങ്ങമാസത്തിലോ അതിനോടടുത്ത മാസത്തിലോ ആണ് സാധാരണ ക്രമത്തിനുണ്ടാകേണ്ടിയിരുന്നത് .അതിന്റെ ചിലവിലേക്ക് വിശേഷാല് എഴുനൂറു പണം കൂടി പടിത്തരത്തില് കൂടുതല് ചേര്ക്കുന്നതിനും ആ സംഖ്യ കൊണ്ട് കളഭമാട്ടവും, ബ്രാഹ്മണര്ക്ക് വിശേഷാല് സദ്യയും നടത്തുന്നതിനും ആ ക്രമത്തിനു ആണ്ടില് ആദ്യമുണ്ടാകുന്ന എല്ലാ തൃപ്പൂത്തും വിശേഷാല് അടിയന്തിരമായി ഗണിച്ചു കൊണ്ടാടുന്നതിനു
ം നിശ്ചയിച്ച് മണ്ട്രോ ,ദേവിയെ പ്രാര്ത്ഥിച്ചു...
മണ്ട്രോയുടെ പ്രാര്ത്ഥനാനുസരണം മദാമ്മയ്ക്ക് അസുഖം ശമനമുണ്ടായി. ആ അസുഖ വിവരം അന്ന് നാട് വാണിരുന്ന "റാണി ലക്ഷ്മി ഭായി തമ്പുരാട്ടിയെ , സായിപ്പ് എഴുത്ത്മൂലം അറിയിച്ചിരുന്നു..
ആ ആണ്ടുപിറപ്പിലെ ആദ്യ തൃപ്പൂത്ത് , വിശേഷാല് പൂജയും ,പതിവനുസരിച്ച് കര്മ്മാദികള് നടത്തിക്കുകയും ,ചെങ്ങന്നൂര് ദേവിക്ക് ചാര്ത്തുന്നതിനായി കെണല് മണ്ട്രോയുടെ പേര് കൊത്തിയ ഒരു സ്വര്ണ്ണ വള കൂടി ആ ദിവസം നടയ്ക്കു വയ്ക്കുകയും ചെയ്യ്തു...ആ വള ഇന്നും എല്ലാ ആണ്ടു പിറപ്പിലെ ആദ്യ തൃപ്പൂതിനു ദേവിയുടെ കൈയ്യില് ചാര്ത്തി വരുന്നു...ആ പുതുക്കിയ പടിതര വിവരം ദേവസ്വം പതിവ് കണക്കില് ഇന്നും അന്നത്തെ പ്രകാരം കാണുന്നു . ഈ കണക്കു കൊല്ലവര്ഷം 987 (1812 AD) ല് നിശ്ചയിച്ചു പതിവ് കണക്കിനെ ആവര്ത്തിച്ചു കൊല്ലവര്ഷം 994 ല് എഴുതിയതാണ് (AD 1819) ...
കൊല്ലവര്ഷം 988 ചിങ്ങം 11നാണ് (AD 1813) സായിപ്പ് തിരുവാഭരണം നടക്ക് വെച്ചത്. 78 ഗ്രാമും, 400 മില്ലി ഗ്രാമും, 800 മില്ലിഗ്രാമും വീതമുള്ള രണ്ട് കാപ്പുകള്, 81 ഗ്രാം വരുന്ന അരപ്പട്ടയും ഉള്പ്പെട്ടതാണ് തിരുവാഭരണം... വിദേശി വിശ്വാസവുമായി ബന്ധപ്പെട്ട് ഈ തിരുവാഭരണം ഇന്നും എല്ലാ ആണ്ട് പിറന്ന ആദ്യ തൃപ്പൂത്തിനും ചാര്ത്തി വരുന്നു ...
അമ്മേ ദേവീ ശരണം ...

ഓം നമ:ശിവായ
References: ക്ഷേത്ര ഗ്രന്ഥവരികൾ, ചെങ്ങന്നൂർ മാഹാത്മ്യം(1936)

09 June 2016

സദ്ഗതി


കണ്‍തുറന്നൊന്നു നോക്കവെയുള്ളിലും
കണ്ടു തുമ്പിയുയര്‍ത്തുന്നൊരുണ്ണിയെ.
കുഞ്ഞുകണ്ണകള്‍ ചിമ്മിച്ചിരിക്കുന്നു
കുഞ്ഞിളം കാതിളക്കിച്ചിണുങ്ങുന്നു.

ഉണ്ടശ്ശർക്കര, തേന്‍ കരിമ്പപ്പവും
ഉണ്ടു മോദകം പായസം തേങ്ങയും
തുമ്പ തോല്ക്കും മലര്‍പ്പൊരി കല്ക്കണ്ടം
തുമ്പി തൊട്ടൊക്കെയേല്‍ക്കുകെന്‍ ജന്മവും.

കൂടെയുണ്ടെന്നൊരാത്മവിശ്വാസവും
കൂടെ നീ തന്ന പ്രത്യക്ഷ ബോദ്ധ്യവും
പോരുമിജ്ജീവരഥ്യയിലപ്പുറം
പോരുവാനുണ്ണി, നീ തന്നെ സദ്ഗതി.
Read in Amazone Kindle

08 June 2016

വേണം


വേണം ജന്മമനേകമിത്തണലിലെന്‍
        സ്വപ്‌നം ലയിക്കുന്നതാ-
മീണം മാറ്റൊലികൊള്ളുമാക്കളമൊഴി-
        ത്തേനുണ്ടുറങ്ങീടുവാന്‍
നാണം രാഗമണയ്ക്കുമാക്കവിളിലെ-
        ശ്ശോണാഭ ദിങ്മണ്ഡലേ
കാണാന്‍, വീണ വിതുമ്പുമാച്ചൊടികളില്‍
        ചുംബിച്ചുണര്‍ന്നീടുവാന്‍...

06 June 2016

പ്രകൃതി


ഫാത്തിമ മെഹബൂബ്
(G & VHSS, Pirappancod-ലെയും അക്ഷര-യിലെയും
ഒന്‍പതാം തരം വിദ്യാര്‍ഥിനി)"മഴയായി ഞാൻ കണ്ട സ്വപ്നങ്ങളൊക്കെയും
വേനലിൽ വറ്റി വരണ്ടിരുന്നു.
ചൂടാണു വയ്യ, പുറത്തിറങ്ങാനെന്റെ
വീടിന്നകത്തും വിയർപ്പു ഗന്ധം.


കിണറും കുളവും കരയും മിഴികളും
കനിവിനായ് തേങ്ങിക്കരഞ്ഞിടുന്നൂ.
മീനമായ് മേടമായിടവമായെന്നിട്ടും
മഴയിത്ര വൈകുവതെന്തുകൊണ്ടോ ! 


പെട്ടെന്നു വന്നിതാ, ഭൂമിതന്നാത്മാവിൽ
നിദ്രയായ് പൊയ്പോയ പൊൻവസന്തം.
ഭൂമിതൻ ദാഹമടക്കുവാനെത്തിയ
കരിമുകിൽമേഘങ്ങളമ്പരന്നു. 


എന്തേ ഇവിടിത്ര നാശമായ് തീരുവാൻ
മീനവും മേടവും കൊന്നതാണോ ?

എവിടെയാണിവിടുള്ള പച്ചപ്പിതൊക്കെയും
മീനവും മേടവും തിന്നു തീർത്തോ ?


താഴത്തൊരു കൂട്ടം മാനവരക്കെയും
നില്ക്കുന്നൊരു തുള്ളി നീരിനായി.

ഇല്ലില്ലെനിക്കിതു താങ്ങുവാനാകില്ല
ഇടനെഞ്ചു പൊട്ടിക്കരഞ്ഞു മേഘം...


അലിയും മനസ്സിന്റെ മഴനാരിലായിരം
കണ്ണുനീർ തുള്ളികൾ പെയ്തിറങ്ങി"

01 June 2016

വിന


ഇനിയില്ല ഗാനമൊന്നും
കനിവേ നിന്‍ കാതിലോതാന്‍
ഒരു രാഗബിന്ദുവുള്ളില്‍
അതുമാത്രമുണ്ടു ബാക്കി.

ഒരു കുഞ്ഞു പൂവിനുള്ളില്‍
ചെറു മഞ്ഞുതുള്ളി പോലെ
മധുവൂറി നില്ക്കുമെന്നും
നിറവാര്‍ന്നു നിന്റെ സ്‌നേഹം.

തെളിവാനമില്ല മേലെ
മൃദുശയ്യയില്ല താഴെ
മുനകൂര്‍ത്ത മുള്ളു മാത്രം
വിനപോലെ കൂടെ ഞാനും.