ഇന്നലെ

Views:

ഇന്നലെയേകയായൊറ്റച്ചിറകുമായ്
ചക്രവാളത്തില്‍ നീ പോയ് മറഞ്ഞു
ഇന്നുഷസ്സന്ധ്യതന്‍ വെണ്മഞ്ഞു തുള്ളിയില്‍
നിന്മുഖം മിന്നിത്തെളിഞ്ഞുനിന്നു...

ഇന്നലെത്തെന്നലില്‍ തേനൊലിപ്പാട്ടുപോല്‍
മെല്ലെയലിഞ്ഞു മറഞ്ഞുപോയ് നീ
ഇന്നുഷക്കന്യതന്‍ വീണയില്‍ നീ മൃദു-
കമ്പനം പോലെ വിരിഞ്ഞുനിന്നൂ...

ഇന്നലെയാരോ വിതാനിച്ചൊരുക്കിയ
പൊന്നിന്‍ കനവില്‍ നീ പോയൊളിച്ചൂ
ഇന്നുഷപ്പക്ഷിതന്‍ സാന്ദ്രസംഗീതമായ്
സൗരഭം തൂകി നിറഞ്ഞുനിന്നു...

പുതിയ വിഭവങ്ങള്‍

ദേശഭക്തിഗാനങ്ങള്‍Enter Your Email:

Malayala Masika, Thiruvananthapuram - 695301. 
Mob: 9995361657
mymalayalamasika@gmail.com


Popular Posts (Last Week)