29 April 2016

ഗണപതിയുണ്ണീ മുന്നില്‍ വരൂ...

ഗണപതിയുണ്ണീ മുന്നില്‍ വരൂ...

ഗണപതിയുണ്ണീ മുന്നില്‍ വരൂ...

ഗജമുഖ ചിരിയുതിരും മിഴി 
    ചിമ്മി വരൂ
മണികള്‍ കിലുക്കും താള-
    ച്ചുവടിലുലഞ്ഞു വരൂ

അമ്മ വിളിക്കുന്നുണ്ണിഗ്ഗണപതി
    കുംഭകുലുക്കി വരൂ
മൂഷികവാഹനമേറിത്തുമ്പിയുയര്‍ത്തി-
    ച്ചെവികളുമാട്ടി വരൂ

കുടവയര്‍ നിറവയര്‍ കവിളില്‍ ചേര്‍ത്തെ-
    ന്നുണ്ണീയുമ്മ തരാം.
മടിയാതൊറ്റക്കൊമ്പാലെന്‍കരള്‍ തൊട്ടൊ-
    ന്നുഴിയുക വിഘ്നഹരേ.

അടരും ശിവമയചന്ദനമഴയില്‍
    കുതിരും മനമാകെ
വിടരും മലര്‍മണസുഖഗംഗാവര-
    മണിയും കതിരായോടിവരൂ...Read in Amazone Kindle

28 April 2016

അരയാലിലകള്‍

അരയാലിലകളൊരായിരമെണ്ണം
തിരുനാമങ്ങള്‍ ജപിക്കുമ്പോള്‍
കരുണാമയ നീ കനിയുന്നുള്ളിലെ
മരുവില്‍ നിന്‍ കൃപ നിറയുന്നൂ.

തണുവണിസ്‌നേഹം തളിരിടും പച്ച-
ക്കുടമരമിലകള്‍ വിരിച്ചാടും
അണുവണുതോറും വിശ്വാസത്തിരു-
മലരുകള്‍ വഴികളുമൊരുക്കീടും.

പലപലചോദ്യം കടയുമ്പോള്‍, ശരി-
പകരും തിരിയായ് തെളിയും നീ
പടവുകളേറാനൊരുവടിയൂന്നായ്
അടിപതറാതെ നടത്തും നീ.
27 April 2016

എന്നെന്നുമെന്നരികില്‍...

എന്നെന്നുമെന്നരികില്‍, ഇരുന്നു നീ
കിന്നാരം ചൊല്ലിടേണം
എന്നുടെയാരാമത്തില്‍ കൂടുകൂട്ടി
പുന്നാരപ്പൂങ്കിളിയേ...

നാളുകളെണ്ണിയെണ്ണി, എ
ന്‍കരളേ
നീ വരും നാളണയെ,
ഓളമിട്ടെന്റെയുള്ളില്‍, ഉയരുന്ന
മേളങ്ങള്‍ കേള്‍ക്കു നീയും.

സന്ധ്യവന്നീ വഴിയില്‍, മിഴിയിലും
അന്ധത തിങ്ങിടുമ്പോള്‍
പൂര്‍ണേന്ദു നീയുദിച്ചെന്‍, മനസ്സിലും
പൗര്‍ണമിപ്പാലൊഴുക്കൂ...

25 April 2016

നീ യാത്രയാകുന്നുവെന്നോ...! :: രജി ചന്രശേഖര്‍

നീ യാത്രയാകുന്നുവെന്നോ...!
പോയകാലത്തിന്‍ വിഴുപ്പുഭാണ്ഡം
തോളിനായാസമാക്കാതെ,
ഉറങ്ങും പഴംപാട്ടിനായൊട്ടു-
കാതോര്‍ത്തു നില്ക്കാതെ,
നേര്‍ത്ത നിലാവിന്നിലച്ചിന്തിലെ
പൊട്ടു തൊട്ട്,
മുഴങ്ങുന്ന മൗനമന്ത്രങ്ങള്‍
തൊട്ടുണര്‍ത്തും
വികാരം മറയ്ക്കാനിരുള്‍പ്പട്ടുമൂടി,

പ്രഭാതം
ജ്വലിക്കും കനല്ക്കട്ട നീട്ടി
നിന്‍ മുഖംമൂടി ചിന്തവെ
ഞെട്ടാതെ,
പുല്‍നാമ്പുകള്‍ പോല്‍ വിറയ്ക്കാതെ,
കണ്ണീരൊഴുക്കാതെ, നില്ക്കാതെ
ഉള്‍ക്കെട്ടു പൊട്ടാതെ,

അനന്തമാം കര്‍മയുദ്ധങ്ങളില്‍
ആത്മഭാവങ്ങളെ
ദാനം കൊടുക്കുവാന്‍.....

നീ യാത്രയാകുന്നുവെന്നോ...!

24 April 2016

ഹിമധവളമുടിയിലൊരു ഉണ്ണിയുണ്ട്

ഹിമധവളമുടിയിലൊരു ഉണ്ണിയുണ്ട്

ഹിമധവളമുടിയിലൊരു ഉണ്ണിയുണ്ട്
ഉമയുടെ പൊന്മകന്‍ നന്മയുണ്ട്
ശുഭദാംഗമാകും കുറുമ്പുമുണ്ട്
അഭയം തരും മൃദുഹാസമുണ്ട്

ഉണ്ണിക്കൊരു കുഞ്ഞു കുംഭയുണ്ട്
കുംഭ നിറയ്ക്കുവാന്‍ പാടുമുണ്ട്
ഉണ്ണിപ്പശിക്കൊരു ശാന്തിയുണ്ട്
ഉണ്ണിക്കുമച്ഛനായ് ശംഭുവുണ്ട്

ഉണ്ണിക്കൊരു കുഞ്ഞു തുമ്പിയുണ്ട്
തുമ്പിക്കിരുപുറം  കൊമ്പുമുണ്ട്
കൊമ്പൊരു രാമനൊടിച്ചതുണ്ട്
കൊമ്പൊന്നൊടിഞ്ഞതും കൈയ്യിലുണ്ട്

ഉണ്ണിക്കു മൂഷികന്‍ കൂട്ടുമുണ്ട്
തുളളിക്കളിക്കുന്ന താളമുണ്ട്
വിശ്വം വലം വച്ച വിദ്യയുണ്ട്
വിത്തേശ ഗര്‍വം ശമിച്ചതുണ്ട്

ഉണ്ണിക്കെഴുത്തിന്റെ കാതലുണ്ട്
അര്‍ത്ഥം ഗ്രഹിക്കും പടുത്വമുണ്ട്
വിഘ്‌നങ്ങളൊക്കെത്തകര്‍ക്കലുണ്ട്
മക്കള്‍ക്കു നേര്‍വഴി കാട്ടലുണ്ട്.

Read in Amazone Kindle

21 April 2016

ഇളക്കംഓരോ കോശങ്ങളില്‍ നിന്നും
ഹൃദയത്തിന്റെ
വിളികളുയരുമ്പോള്‍
ഏതു പ്രദക്ഷിണപഥത്തിനാണ്
ഇളക്കം തട്ടാതിരിക്കുക.യാത്രയിലെ
ദിവ്യയാമങ്ങള്‍
മനസ്സിന്റെ തേനറകളില്‍
മധു നിറയ്ക്കട്ടെ.

20 April 2016

ഇന്നലെ

ഇന്നലെയേകയായൊറ്റച്ചിറകുമായ്
ചക്രവാളത്തില്‍ നീ പോയ് മറഞ്ഞു
ഇന്നുഷസ്സന്ധ്യതന്‍ വെണ്മഞ്ഞു തുള്ളിയില്‍
നിന്മുഖം മിന്നിത്തെളിഞ്ഞുനിന്നു...

ഇന്നലെത്തെന്നലില്‍ തേനൊലിപ്പാട്ടുപോല്‍
മെല്ലെയലിഞ്ഞു മറഞ്ഞുപോയ് നീ
ഇന്നുഷക്കന്യതന്‍ വീണയില്‍ നീ മൃദു-
കമ്പനം പോലെ വിരിഞ്ഞുനിന്നൂ...

ഇന്നലെയാരോ വിതാനിച്ചൊരുക്കിയ
പൊന്നിന്‍ കനവില്‍ നീ പോയൊളിച്ചൂ
ഇന്നുഷപ്പക്ഷിതന്‍ സാന്ദ്രസംഗീതമായ്
സൗരഭം തൂകി നിറഞ്ഞുനിന്നു...

14 April 2016

Raji Chandrasekhar :: കവിയും കവിതാ വരവും നീ...

കവിയും കവിതാ വരവും നീ...

അരുമകളരുതിന്നതിരുകള്‍ താണ്ടാ-
തിരുളു മെരുക്കും കരുതല്‍ നീ.
വറുതിയില്‍ വരളാതൊഴുകും കനിവും
അറിവായുണരും കതിരും നീ.
കവിയും, തുമ്പിക്കരമെഴുതും കൃപ-
കവിയും കവിതാ വരവും നീ.

അതിഭയമേറും കരളിലുമഭയ-
ക്കതിരവനായിത്തെളിയും നീ
എവിടെയുമണയും കൈത്താങ്ങിൻ പൊരു-
ളവികലമരുളും പൊരുളും നീ
കവിയും, തുമ്പിക്കരമെഴുതും കൃപ-
കവിയും കവിതാ വരവും നീ.

ഉലകത്തിരകളിതാർക്കുന്നേര-
ത്തുലയും തോണിക്കമരം നീ
മനസ്സിൻ കാമിതമഖിലമുദാരം
നിറവാർന്നേകും നിധിയും നീ
കവിയും, തുമ്പിക്കരമെഴുതും കൃപ-
കവിയും കവി
താവരവും നീ.

14-04-2016

Read in Amazone Kindle

പകരം

പകരമായ് നല്കുവാനൊന്നുമില്ലെന്‍
പകലുകള്‍ കത്തിയൊടുങ്ങിടുമ്പോള്‍,
പുകതിങ്ങുമെന്നുടെയുള്ളില്‍ നിന്നും
പകരുവാനില്ലിറ്റു നന്ദി പോലും.

13 April 2016

എന്നെ വിളിക്കല്ലെ

ചില്ലു ജനാലതന്നപ്പുറമെത്തി നീ-
യെന്നെ വിളിക്കല്ലെ,
മെല്ലെ വിളിക്കല്ലെ...

നീലനിലാവും നിരാശതന്‍ കൈകളില്‍
ഞെങ്ങിഞെരുങ്ങിടുമ്പോള്‍
രാഗവിലോമാമുള്‍ത്തടാകങ്ങളില്‍
വേഗങ്ങളാഴ്ന്നിടുമ്പോള്‍...

മങ്ങുന്ന കാഴ്ചകളാകവെ മാറാല-
തിങ്ങിയിരുണ്ടിടുമ്പോള്‍
ധ്യാനവിലീനമാം ആദ്യാനുരാഗമായ്
മൗനം നിറഞ്ഞിടുമ്പോള്‍...

09 April 2016

തന്മാത്ര
Download Free Malayalam Android App: Reji Mash

മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657

അരയാലിലകൾ

08 April 2016

മൗനം

മൗനം വജ്രകഠോരമായ് കരളിലേ-
        ക്കാഴ്ത്തും മഹാമൗനമേ,
മൗനം കൊണ്ടുമൊഴുക്കു നീ നിനവിലും
        സൗഹാര്‍ദ്ദതീര്‍ത്ഥങ്ങളെ.
മൗനം മാമക ദേഹിയില്‍ വ്യഥകളായ്
        തീര്‍ക്കുന്നതെന്തിന്നു നീ,
മൗനം പൂ
ണ്ടകലാന്‍ വിരോധമിവനോ-
        ടെന്തേയുണര്‍ന്നാളുവാന്‍...

07 April 2016

ഹൃദയത്തില്‍ നിന്ന്

രാത്രിയിലെ
ഓരോ യാമങ്ങളും
മനസ്സിന്റെ തേനറകളില്‍
മധു നിറയ്ക്കട്ടെ....

06 April 2016

ഒരു മന്ദഹാസം

ഒരു മന്ദഹാസം നീ തൂകുമ്പോള്‍, നിന്നുടെ
മുഖമൊന്നൊരല്പം വിടര്‍ന്നിടുമ്പോള്‍
അതിഗൂഢമായിരം നിറദീപനാളങ്ങള്‍
തിരിനീട്ടുമെന്നിരുള്‍ മാനസത്തില്‍.

ഒരു മാത്ര കണ്മുനക്കോണിലൂടെന്നെ നീ
കളിവാക്കുചൊല്ലി വിളിച്ചിടുമ്പോള്‍
നിഴലാകെ മൂടുമെന്‍ രാഗവാനത്തിലും
മഴവില്ലിന്‍ മയിലുകളാടുമെന്നും.

മൃദുതരവൈഖരിയൊന്നു നിന്‍ ചെഞ്ചോരി-
മലരിതള്‍ ചുണ്ടിലടര്‍ന്നിടുമ്പോള്‍
മധുതോല്ക്കും രാഗാനുഗായിയായ് നിന്നുടെ
മണിവീണ ഞാനെന്റെ സ്വന്തമാക്കും.

04 April 2016

സൗമ്യ :: പ്രേമ ബി നായർ

(ട്രെയിൻ യാത്രയ്ക്കിടെ ദാരുണമായി കൊല്ലപ്പെട്ട സൗമ്യയ്ക്ക് ശ്രദ്ധാഞ്ജലിയോടെ)

മാനത്തിനെന്തേ വിലയഭി-
മാനത്തിനെന്തേ വില-
യൊരു പെൺകൊടിയുടെ നാണത്തിനെന്തേ വില !
വിലയൊട്ടും കല്പിച്ചീലാ, തെരുവിലലയും നരാധമൻ,
സഹയാത്രികർ പോലും തുണയായീലാ കഷ്ടം !

മാപ്പു ചോദിക്കാൻ പോലുമാകുന്നീലല്ല കുഞ്ഞേ,
ആർച്ചമാരല്ലാ, ഉണ്ണിയാർച്ചമാരല്ലാ ഞങ്ങൾ 
സൗമ്യരാണധികവും.

തുച്ഛമാം കൂലിക്കെത്ര ജോലി ചെയ്തവൾ, 
കൊച്ചുവീടതുമതിലുള്ളോരമ്മയെ 
പോറ്റാനുമായെത്ര ദൂരങ്ങൾ താണ്ടീ,
താങ്ങാം സോദരനേയും പോറ്റീ.

സ്വപ്നമായവൾ കണ്ട മംഗല്യമതും വിധി
നിർദ്ദയം നിരസിച്ചൂ, മംഗല്യപ്പൊൻമോതിരം.
' മോഹങ്ങൾ മരവിക്കും മോതിരക്കൈവിരലെ'ന്ന-
താരു പാടിയതാണോ, ആയതും പൊരുളല്ലേ !

നിദ്രയില്ലാതെത്രയോ രാത്രികൾ 
സൗമ്യേ നിന്റെ ദീനമാം നിലവിളി
കാതടപ്പിച്ചീടുന്നോരിടിനാദമായ്, 
അതിൻ തീപ്പൊരിക്കനലായെൻ
നെഞ്ചിലെ നെരിപ്പോടിനുള്ളിലെ ദുഃഖാഗ്നിയായ്
സിരകൾ തുടുതുടെ തുടിച്ചും ഹൃദയത്തിൻ
മിടിപ്പൊന്നിടയ്ക്കിടെ നിലയ്ക്കും പോലൊക്കെയു-
മൊടുവിൽ വിറയാർന്നു തളർന്നും,
ഹൊ ! ഹൊ ! എത്ര ഭീതമാ നേരം ഓർക്കെ, 
അവനെയാ നിയമജ്ഞരെന്തു ചെയ്കയോ  വേണ്ടൂ !

പ്രാണനു വേണ്ടി കേണതാകില്ലയവൾ,
തന്റെ മാനമോർത്താവും, പാവമാർത്തലച്ചതു 
കേൾക്കാതാവതും വേഗം പാഞ്ഞു പോയവരവരൊക്കെ
മാനുഷരാണോ, മനസ്സാക്ഷി ഹീനരാം ക്രൂരർ,

ചങ്ങല വലിച്ചെങ്കിൽ 
വണ്ടിയാഞ്ഞുലഞ്ഞൊന്നു നിന്നെങ്കിൽ 
കള്ളനാ നരാധമൻ, സൗമ്യമാ കുസുമത്തെ-
യിട്ടെറിഞ്ഞേനെയവൾ മാനമായ് മരിച്ചേനെ
വൾ മാനമായ് മരിച്ചേനെ....

തൃശ്ശൂർ ആകാളവാണി നിലയം പ്രക്ഷേപണം ചെയ്തത്, മാത്]ച്ച് 2012
(സൗമ്യ വീട്ടിലേക്ക് യാത്രയായത്, പീറ്റേ ദിവസത്തെ പെണ്ണുകാണൽ ചടങ്ങിനാണ്.)  

പ്രേമ ബി നായരുടെ പൊൻകമി എന്ന പുസ്തകത്തിൽ നിന്ന് .
പ്രസാധകർ :: ഓർക്കിഡ് ബുക്സ് 

തന്മാത്ര

പ്രണയപ്പെരുമഴ

Download Free Malayalam Android App: Reji Mash

മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657

03 April 2016

ആനുകാലികം

മോഹനം
(ലളിതഗാനങ്ങള്‍)

പ്രണയോന്മാദ രാധാമാധവം, ഭക്തിയിലലിയുന്ന രതിവിസ്മയം, നിത്യസ്നേഹാമൃതം, രാഗഗീതം....

വിത്തു വിതയ്ക്കാം

ഒന്നിനു വേഗമെഴുന്നേല്‍ക്കാം 
രണ്ടിനു കൈകള്‍ നീട്ടീടാം 

മൂന്നിനു മുന്നില്‍ നിന്നീടാം 
നാലിനു നന്നായ്‌ പാടീടാം 

അഞ്ചിനു ബഞ്ചിലിരുന്നീടാം 
ആറിനിരുന്നൊന്നാടീടാം 

ഏഴിനു വീണ്ടുമെണീറ്റീടാം 
എട്ടിനു മുട്ടു മടക്കീടാം 

ഒമ്പതിനമ്പു തൊടുത്തീടാം 
പത്തിനു വിത്തു വിതച്ചീടാം 

കളിച്ചെപ്പ്‌,  മാര്‍ച്ച്  1999

ക്ലോക്ക്‌

ടിക്‌  ടിക്‌   ടിക്‌  ടിക്‌  മന്ത്രം ചൊല്ലും 
പെട്ടിക്കുള്ളില്‍ ചുറ്റുന്നോര്‍ 

നീണ്ടു മെലിഞ്ഞൊരു സന്യാസി 
കൂടെക്കാണും ശിഷ്യന്മാര്‍ 

ഒന്നൊന്നായവരോടുമ്പോള്‍
ഒപ്പം സമയം പോകുന്നു 

പാവക്കുട്ടി, ഏപ്രില്‍ 1999

ഓട്ടോറിക്ഷ

കുണ്ടും കുഴിയും താണ്ടിവരും 
വണ്ടു കണക്കൊരു കുന്ത്രാണ്ടം 

മുന്നില്‍ ചക്രമൊരെണ്ണം താൻ
പിന്നിലതെന്നാല്‍ രണ്ടെണ്ണം 

ആളെക്കേറ്റണ മുണ്ടച്ചാർ
കുടുകുടു വണ്ടീ പേരെന്താ...? 

കളിക്കുടുക്ക, 11 ജൂണ്‍ 1999‍

വേലപ്പന്‍

വടയും വാങ്ങീ വേലപ്പന്‍ 
വടിയൊന്നൂന്നി വരും വഴിയേ 
വടിയും വേലീം പിടിവലിയായ്‌ 
വീണൂ വഴിയില്‍ വേലപ്പന്‍ 

കളിക്കുടുക്ക, 2 ജൂലൈ 1999

അപ്പൂപ്പനും പിള്ളേരും

പല്ലില്ലാത്തോരപ്പൂപ്പന്‍‌ ‍
പാക്കു ചവയ്ക്കണ കണ്ടപ്പോള്‍‌ 
പിള്ളേരെല്ലാം മുറ്റത്ത്‌‌ 
പീപ്പീയൂതിക്കളിയാക്കീ‌ 

കളിക്കുടുക്ക, 18 ജൂണ്‍1999

ഒന്നുമൊന്നും...

ഒന്നുമൊന്നും രണ്ട്‌ 
പൂവിലുണ്ടു വണ്ട്‌ 
 രണ്ടും രണ്ടും നാല്‌ 
അച്ഛനിട്ടൊരൂഞ്ഞാല്‍ 
മൂന്നും മൂന്നും ആറ്‌ 
അമ്മ വച്ച സാമ്പാർ
നാലും നാലും എട്ട്‌ 
തൂശനില വെട്ട്‌ 
അഞ്ചും അഞ്ചും പത്ത്‌ 
പന്തുരുട്ടാമൊത്ത്‌ 

കളിക്കുടുക്ക, 23 ഒക്ടോബര്‍1998

ഊഞ്ഞാലാട്ടം

ഞായര്‍ കെട്ടിയൊരൂഞ്ഞാലില്‍ 
തിങ്കളിരുന്നൊന്നാടുമ്പോള്‍ ‍
ചൊവ്വ പറഞ്ഞൂ വീഴല്ലേ 
ബുധനോ ബഹളം വയ്ക്കുന്നൂ 
വ്യാഴം വേഗം വന്നാട്ടേ 
വെള്ളി വിളിച്ചൂ ശനിയേയും 
ശനിയോ ശരി ശരിയെന്നോതി 
ആഴ്ചകളൂഞ്ഞാലാടുന്നൂ 

കളിക്കുടുക്ക, 1-15 ജനുവരി 1998

കൃഷീക്കാര്‍

ഞായര്‍ ഞാറു നടുന്നേരം 
തിങ്കള്‍ തെളിനീരേകുന്നു 
ചൊവ്വ ചേറില്‍ ചാടാതെ 
ബുധനോടൊത്തു വരമ്പത്ത്‌ 
വ്യാഴം വാഴത്തോട്ടത്തില്‍ 
വെള്ളി വരുന്നൂ വള്ളത്തില്‍ 
ശനിയോ തനിയേ നീന്തുന്നു 
ഏഴു കൃഷിക്കാരിവരല്ലോ

ആമ

ചട്ടയണിഞ്ഞിന്നെങ്ങോട്ടാ..? 
പട്ടാളത്തില്‍ ചേര്‍ന്നോ നീ..? 
ചട്ടീം വാങ്ങീ വീട്ടില്‍ പോണോ..? 
കട്ടിയുടുപ്പിതു തുന്നിച്ചോ..? 

കളിക്കുടുക്ക,1-15 ജനുവരി 1998

തീപ്പെട്ടി

കുട്ടികളൊത്തിരി പെട്ടിയിതില്‍ 
മുട്ടിക്കൂടിയിരിക്കുന്നൂ 
പെട്ടീം കുട്ടീം മുട്ടുമ്പോള്‍ ‍
കിട്ടും കിട്ടും തരി വെട്ടം.

പാമ്പന്‍ചേട്ടനെ പറ്റിച്ചേ...

പേക്രോം പേക്രോം തവളച്ചാര്‍ ‍
പാട്ടും പാടിപ്പോകുമ്പോള്‍ ‍
പൊന്തക്കാട്ടില്‍ പമ്മിയിരു‍ന്നൊരു 
പാമ്പന്‍ ചേട്ടന്‍ പറയുന്നൂ 

"പച്ചയുടുപ്പിട്ടാടിപ്പാടി- 
ച്ചാടി വരുന്നൊരു 
തവളക്കുട്ടനെ \
വായിലൊതുക്കും ഞാന്‍" 

പൊന്തക്കാടിന്‍ വെളിയില്‍ കണ്ടൂ 
പാമ്പിന്‍ വാലാ തവളച്ചാര്‍ ‍
ഒറ്റച്ചാട്ടം പാമ്പന്‍ ചേട്ടനെ 
പറ്റിച്ചോടി തവളച്ചാര്‍ 

കളിക്കുടുക്ക, 1-15 ഡിസംബര്‍ 1997

ഓടിക്കോ...

ഒന്നേ രണ്ടേ മിണ്ടണ്ട 
മൂന്നേ നാലേ നോക്കണ്ട 
അഞ്ചേ ആറേ ആടണ്ട 
ഏഴേ എട്ടേ എണ്ണണ്ട 
ഒന്‍പതേ പത്തേ ഓടീക്കോ...

കളിക്കുടുക്ക 16-31 ഡിസംബര്‍ 1997

മൂങ്ങകളും മാങ്ങയും

മൂങ്ങകള്‍ മൂന്നൊരു മാവിന്‍കൊമ്പില്‍ 
മൂളീക്കൂടിയിരിക്കുമ്പോള്‍ ‍
മാങ്ങ പറിക്കാനെത്തീ മൂങ്ങകള്‍ 
മൂന്നെണ്ണം വേറെങ്ങുന്നോ 

മൂന്നും മൂന്നും ആറായ്‌ മൂങ്ങകള്‍‍ 
മൂളിക്കൂടിയിരിക്കുമ്പോള്‍ ‍
മാങ്ങ പറിക്കാനെത്തീ മൂങ്ങകള്‍ 
മൂന്നെണ്ണം വേറെങ്ങുന്നോ 

മൂന്നും മൂങ്ങകളാറും ചേര്‍ന്നാ 
മൂങ്ങകളൊമ്പതിരിക്കുമ്പോള്‍ 
മാങ്ങ പറിക്കാനെത്തീ മൂങ്ങകള്‍ 
മൂന്നെണ്ണം വേറെങ്ങുന്നോ 

മൂങ്ങകളൊമ്പതുമൊപ്പം മൂന്നും
മൂങ്ങകള്‍ പന്ത്രണ്ടായപ്പോള്‍ ‍
മാങ്ങ പറിക്കാനെത്തീ മൂങ്ങകള്‍
മൂന്നെണ്ണം വേറെങ്ങുന്നോ

മൂങ്ങകള്‍ പന്ത്രണ്ടൊപ്പം മൂന്നും
മൂങ്ങകള്‍ പതിനഞ്ചായപ്പോള്‍
മാങ്ങ പറിക്കാനെത്തീ മൂങ്ങകള്‍
മൂന്നെണ്ണം വേറെങ്ങുന്നോ
മൂങ്ങകള്‍ പതിനഞ്ചൊപ്പം മൂന്നും
മൂങ്ങകള്‍‍ പതിനെട്ടായപ്പോള്‍
മാങ്ങപറിക്കാന്‍ വന്നവരൊക്കെ
മാങ്ങയുമായിപ്പോകുന്നൂ...

കളിക്കുടുക്ക,

ത്രാസ്‌

പത്രോസു ചേട്ടന്റെ റേഷന്‍ കടയിലെ
പാത്രങ്ങള്‍ കൊണ്ടുള്ള ത്രാസു കണ്ടോ
പൊങ്ങുന്നൊരു പാത്രം താഴുന്നൊരു പാത്രം
അങ്ങോട്ടുമിങ്ങോട്ടും സൂചിയാട്ടം
കളിക്കുടുക്ക, 1-15 മേയ്‌ 1998

തൊട്ടാവാടി

തൊട്ടാലുടനെ വാടും ഞാന്‍
‍തൊട്ടാവാടി,ച്ചെടിയാണേ
തൊട്ടു തലോടാന്‍ വന്നെന്നാല്‍
കുട്ടാ നിന്നെക്കുത്തും ഞാന്‍.

കളിക്കുടുക്ക,1-5 ഏപ്രില്‍ 1998

കുഞ്ഞിപ്പൂച്ച

പൂച്ചേ പൂച്ചേ കുഞ്ഞിപ്പൂച്ചേ
വെള്ളയുടുപ്പില്‍ നടക്കും പൂച്ചേ
പമ്മിപ്പമ്മി പാലു കുടിച്ചും
എലിയെക്കണ്ടാലോടിയൊളിച്ചും
മേശക്കീഴില്‍ കാലു പിണച്ചും
മ്യാവൂ മ്യാവൂ കരയും പൂച്ചേ
ഒച്ചേം ബഹളോം നീയിനി വച്ചാ-
ലച്ഛന്‍ നിന്നെത്തല്ലും പൂച്ചേ... 

കളിക്കുടുക്ക,1-15 മാര്‍ച്ച്‌ 1998

ചെണ്ട

ചെണ്ടേടെ മണ്ടേല്‌ തല്ലു കൊണ്ടേ...
മണ്ട തിരുമ്മി,ക്കരയണുണ്ടേ...
മിണ്ടണ്ട നീണ്ടൊരു കമ്പു കൊണ്ടേ...
"ടണ്ടണ്ടം" വീണ്ടും ഞാന്‍ നിന്നു കണ്ടേ...

കളിക്കുടുക്ക,16-28 ഫെബ്രുവരി 1998

ചാക്കോച്ചനും ചാരുകസേരയും

ചാരുകസേരയില്‍ ചാരിക്കിടക്കുവാന്‍
ചാക്കോച്ചനെത്തുന്നൂ..
ചാരുകസേരയില്‍ ചാരിക്കിടക്കുമ്പോള്‍
ചാക്കോച്ചന്‍ വീഴുന്നൂ...
ചാരുകസേരേടെ കമ്പുകളൂരിയ
ചാമി ചിരിക്കുന്നൂ...

കളിക്കുടുക്ക, 28 മേയ്‌ 1999

01 April 2016

Malayala Masika Apps

ഇനി

ഇനിയേതു നാട്യത്തില്‍ നാമൊളിക്കും
പനി മൂടി മോഹം വിറച്ചിടുമ്പോള്‍
കനിവാകെയൂറ്റിക്കുടിച്ചിടുമ്പോള്‍
തനിമകള്‍ തല്ലിക്കെടുത്തിടുമ്പോള്‍...