ഞങ്ങള്‍ക്കു മതമുണ്ട്‌ :: അഭിജിത്ത്‌ എസ്‌ പി

Views:
അഭിജിത്ത്‌ എസ്‌ പി
ഞങ്ങള്‍ക്കു മതമുണ്ട്‌ 
പക്ഷെ 
ഞങ്ങള്‍ മതഭ്രാന്തരല്ല 

ജീവിതം തന്നെ 
ഒരു കടലായി 
മാറിത്തീരുന്നിവിടെ 

അമ്മ - എന്ന സ്‌നേഹം 
ഓരോ കോശങ്ങളിലും തുളുമ്പുന്നു 
കടലുകള്‍ തന്നെ മാറിവരുന്നു 
ഈ ഭൂമിയില്‍ തന്നെ 

കഴിഞ്ഞ രാത്രികള്‍ 
നേടിയെടുക്കാനായി 
നേടിയെടുക്കണം പലതും 
ഒരു തരിഭൂമിയെങ്കിലും തേടി 
ഞങ്ങളിവിടെ അലയുന്നു.  

കഴിഞ്ഞ രാത്രികളില്‍ പടരുന്ന 
വളളികളോര്‍ത്തിരിക്കാം 
ഇനിയുമിനിയും ഒരുപാട്‌.....  

ഞങ്ങള്‍ക്ക്‌ മതമുണ്ട്‌ 
പക്ഷെ 
ഞങ്ങള്‍ ഭ്രാന്തരല്ല 

അഭിജിത്ത്‌ ഭവന്‍ 
പമ്മത്തുമ്മൂല 
ഉളിയൂര്‍ 
പഴകുറ്റി. പി. ഒ 
നെടുമങ്ങാട്‌

പുതിയ വിഭവങ്ങള്‍

Artographyദേശഭക്തിഗാനങ്ങള്‍Enter Your Email:

Malayala Masika, Thiruvananthapuram - 695301. 
Mob: 9995361657
mymalayalamasika@gmail.com


Popular Posts (Last Week)