28 February 2016

സ്നേഹഗംഗ പുസ്തകപ്രകാശനം 28-02-2016


സ്നേഹഗംഗ (കവിതാസമാഹാരം), പ്രശസ്തകവി ശ്രീ പി നാരായണക്കുറുപ്പ്  യുവകവി ജെ എം റഹീമിന്  നല്കി പ്രകാശനം ചെയ്യുന്നു.

പുലിയൂര്‍കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന്റെ ഭാഗമായി തപസ്യ കലാസാഹിത്യ വേദിയുടെ നേതൃത്വത്തില്‍ പുസ്തകപ്രകാശനവും കാവ്യസന്ധ്യയും സംഘടിപ്പിച്ചു.
    ശ്രദ്ധേയനായ കവിയും അദ്ധ്യാപകനുമായ ശ്രീ. രജി ചന്ദശേഖറിന്റെ 'സ്‌നേഹഗംഗ' എന്ന കാവ്യസമാഹാരം പ്രശസ്തകവി ശ്രീ. പി. നാരായണക്കുറുപ്പ്, ശ്രീ ജെ എം റഹീമിന് നല്‍കി പ്രകാശിപ്പിച്ചു. 'സ്‌നേഹഗംഗ' പല വിതാനങ്ങളിലുള്ള സ്‌നേഹത്തെ വാഴുത്തുന്ന കവിതകളുടെ സഞ്ചയമാണെന്ന് ശ്രീ. പി. നാരായണക്കുറുപ്പ് അഭിപ്രായപ്പെട്ടു. പരാശക്തിയോടും അമ്മയോടും പ്രകൃതിയോടും പ്രപഞ്ചത്തോടുമുള്ള ആത്മാര്‍പ്പണത്തിന്റെയും സ്‌നേഹവിശാലതയുടെയും ഉദ്ഗാനങ്ങളാണ് ഇതിലെ കവിതകളിലെല്ലാം നിറഞ്ഞുനില്‍ക്കുന്നതെന്ന് തുടര്‍ന്ന് അദ്ദേഹം വിശദീകരിച്ചു.
     ശ്രീ. വെള്ളനാട് കൃഷ്ണന്‍കുട്ടി നായരുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം സുധാകരന്‍ ചന്തവിള ഉദ്ഘാടനം ചെയ്തു. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട്  കാവ്യസന്ധ്യയും പുസ്തകപ്രകാശനവും സംഘടിപ്പിക്കാന്‍ ക്ഷേത്രക്കമ്മിറ്റിയും തപസ്യ കലാസാഹിത്യവേദിയും സംയുക്തമായി തീരുമാനിച്ചതിന്റെ ഔചിത്യം അദ്ദേഹം എടുത്തുപറഞ്ഞു.  ക്ഷേത്രങ്ങള്‍ നമ്മുടെ കലാപാരമ്പര്യത്തിന്റെയും സാംസ്‌കാരിക ചിഹ്നങ്ങളുടെയും പ്രതീകങ്ങള്‍ കൂടിയാണ്. എന്നാല്‍ നമ്മുടെ ക്ഷേത്രങ്ങള്‍ക്ക് അത്തരമൊരു പാരമ്പര്യം എവിടെയോവച്ച് നഷ്ടപ്പെട്ടു. അതിനെ തിരിച്ചുപിടിക്കാനും കവിതയും സാഹിത്യവും കൈകോര്‍ക്കുന്ന സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കാനും ഇത്തരം കാവ്യസന്ധ്യകള്‍ ഉപകരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചതോടൊപ്പം 'ശിവകാമി', 'കറുത്ത രാഗങ്ങള്‍' എന്നീ സ്വന്തം കവിതകള്‍ അവതരിപ്പിക്കുകയും ചെയ്തു.
    തുടര്‍ന്ന് ശ്രീ. പി. നാരായണക്കുറുപ്പ്, ശ്രീമതി. രാജലക്ഷ്മി, ശ്രീ. വെള്ളനാട് കൃഷ്ണന്‍കുട്ടി നായര്‍, ശ്രീ. ദുഷ്യന്തന്‍ കെ. ജി, ശ്രീ. മൈനച്ചല്‍ വീരേന്ദ്രകുമാര്‍, ശ്രീ. മുഹമ്മദ് റഹീം, ശ്രീ മനോജ് വട്ടപ്പാറ, ശ്രീ. അനില്‍ ആര്‍ മധു, കുമാരി അഞ്ജു, ശീ. രജി ചന്ദ്രശേഖര്‍ എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു.


16 February 2016

തുമ്പിക്കൈ


Download Free Malayalam Android App: Reji Mash

മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657
അരുമകളരുതിന്നതിരുകള്‍ താണ്ടാ-
തിരുളു മെരുക്കും കരുതല്‍ നീ.
വറുതിയില്‍ വരളാതൊഴുകും കനിവും
അറിവായുണരും കതിരും നീ.
കവിയും, തുമ്പിക്കരമെഴുതും കൃപ-
കവിയും കവിതാ വരവും നീ.