പൊങ്കാലപ്പൊരുള്‍

Views:

പൊങ്കാലയാറ്റുകാലമ്മയ്ക്കു നേര്‍ന്നിടാ-
മെങ്കിലോ സര്‍വ്വതും അമ്മ നല്കും
ശുദ്ധിയും വൃത്തി, വ്രതങ്ങളും നോക്കുവാന്‍
ബുദ്ധിയും ശക്തിയും അമ്മ നല്കും.

പൊങ്കാലയാറ്റുകാലമ്മയ്ക്കു നേര്‍ന്നിടാ-
മെങ്കിലോ സര്‍വ്വതും അമ്മ നല്കും.
ജോലിയും വീടും വിവാഹവും മക്കളും
വേണ്ടുന്നതൊക്കെയും അമ്മ നല്കും.

പൊങ്കാലയാറ്റുകാലമ്മയ്ക്കു നേര്‍ന്നിടാ-
മെങ്കിലോ സര്‍വ്വതും അമ്മ നല്കും.
വിദ്യ, വിവേകവും ഉന്നതി നേട്ടവും
കൃത്യമായെന്നുമേ അമ്മ നല്കും.

പൊങ്കാലയാറ്റുകാലമ്മയ്ക്കു നേര്‍ന്നിടാ-
മെങ്കിലോ സര്‍വ്വതും അമ്മ നല്കും.
നന്മയും സത്യവും സ്‌നേഹവും ഭക്തിയും
നിന്മനസ്സമ്മ നിറച്ചുനല്കും.

പുതിയ വിഭവങ്ങള്‍

Artographyദേശഭക്തിഗാനങ്ങള്‍Enter Your Email:

Malayala Masika, Thiruvananthapuram - 695301. 
Mob: 9995361657
mymalayalamasika@gmail.com


Popular Posts (Last Week)