ആനന്ദം

Views:

അമ്മതന്‍ ചാരത്തണയാതെ,യങ്ങിങ്ങു
ചുമ്മാതലഞ്ഞു ഞാനിത്രനാളും
ഇന്നമ്മയെന്നെയാ നെഞ്ചോടു ചേര്‍ക്കുന്നു
പൊന്മുത്തം നെറ്റിയില്‍ ചാര്‍ത്തിടുന്നൂ.

നന്മതന്നമ്മിഞ്ഞപ്പാലൂട്ടി ധന്യമാം
സന്മനസ്സെന്നില്‍ വളര്‍ത്തിടുമ്പോള്‍
ആധിയും വ്യാധിയും തീര്‍ക്കുന്ന കാരുണ്യ-
വാരിധി നിന്നെ ഞാന്‍ തൊട്ടറിഞ്ഞൂ.

അമ്മേ നിന്‍ കൈപിടിച്ചേതു തിരക്കിലും
കര്‍മ്മനിരതം ഞാന്‍ വാണീടുമ്പോള്‍
ആനന്ദമാണമ്മ,യാറ്റുകാലമ്മയെ-
ന്നാനതശീര്‍ഷം ഞാന്‍ പാടീടുന്നൂ. 

പുതിയ വിഭവങ്ങള്‍

ദേശഭക്തിഗാനങ്ങള്‍Enter Your Email:

Malayala Masika, Thiruvananthapuram - 695301. 
Mob: 9995361657
mymalayalamasika@gmail.com


Popular Posts (Last Week)