അഭയം

Views:

ഇവിടെയാണവസാനമഭയം 

ആറ്റുകാലമ്മേ
ഇനിയുമിത്തിരുനടയിലെത്തണ-

മാറ്റുകാലമ്മേ

നിന്റെ മുന്നില്‍ മനസ്സിനുള്ളിലെ 

ദുഃഖമുരുകുന്നൂ
എന്റെ ജന്മം മണ്‍കലത്തില്‍ 

നേദ്യമാകുന്നൂ
എരിയുമൊരുതിരിനാളമാശാ-

കിരണമേകുന്നൂ
വിരിയുമൊരുചിരിയാഭയുള്ളില്‍ 

കരുണ ചൊരിയുന്നൂ.     

ഇവിടെയാണവസാനമഭയം 

ആറ്റുകാലമ്മേ
ഇനിയുമിത്തിരുനടയിലെത്തണ-

മാറ്റുകാലമ്മേ.

മണ്‍ചെരാതാമെന്നിലമല- 

സ്‌നേഹമൊഴുകുന്നു
നെഞ്ചിലേറും ശാന്തിയരുണ-

പ്രഭകള്‍ പകരുന്നു.
മിഴിനിലാവായുള്ളില്‍ നിന്‍ തിരു

ഗീതമുണരുന്നൂ
അഴകു,തിരളുമൊരീണമധു, മന-

മുണ്ടുപാടുന്നൂ.

ഇവിടെയാണവസാനമഭയം 

ആറ്റുകാലമ്മേ
ഇനിയുമിത്തിരുനടയിലെത്തണ-

മാറ്റുകാലമ്മേ.

പുതിയ വിഭവങ്ങള്‍

ദേശഭക്തിഗാനങ്ങള്‍Enter Your Email:

Malayala Masika, Thiruvananthapuram - 695301. 
Mob: 9995361657
mymalayalamasika@gmail.com


Popular Posts (Last Week)