08 November 2014

ഞണ്ടത്താൻ

Views:


മണ്ണിൽ കുഴിപാർത്തൊളിച്ചിരിക്കും
കൊറുങ്ങു കാലൻ ഞണ്ടത്താൻ
കഠിനം കട്ടിത്തോടിന്നുള്ളിൽ
വീണ്ടുമൊതുങ്ങിയിരിക്കുമ്പോൾ

കണ്ടാലോടിയൊളിക്കും, പക്ഷേ
തൊട്ടാൽ, ഒന്നു തലോടീടിൽ
കൊറുങ്ങു കാലുമുയർത്തിക്കൊണ്ടേ
ആക്രോശിക്കും ഞണ്ടത്താൻ

ഏറെ ചെറിയവനെങ്കിലുമവനുടെ
ഉള്ളിൽ നിറയും ഹുങ്കാരം
ചെറുരവമല്ലിതു കേൾക്കുമ്പോലെ
തുടരും വീണ്ടുമടുത്തീടിൽ

ശാന്തം, സാഗരമരികത്തായ്
തിരകളുതിർത്തു രസിക്കുമ്പോൾ
കാണുക നാമീ ആവേശം
വായുവിലുയരും മുഷ്ടികളിൽ.


---000---No comments:

Post a Comment