അധിനിവേശത്തിന്റെ കൈയ്യും കരുത്തും

Views:

അവരുടെ
അധിനിവേശം…
ആക്രമണങ്ങളിലൂടെ,
കച്ചവടങ്ങളിലൂടെ...
ആശയങ്ങളിലൂടെ…

ആക്രമണകാരികള്‍ക്ക് ആയുധങ്ങളുണ്ട്,
കച്ചവടക്കാര്‍ക്ക് പരസ്യവും പ്രലോഭനങ്ങളുമുണ്ട്,
ആശയങ്ങള്‍ക്ക് പാഠപുസ്തകങ്ങളും.

അധിനിവേശങ്ങള്‍ക്കൊടുവില്‍
അവര്‍
രാഷ്ട്രീയത്തിന്റെയും
മതത്തിന്റെയും പേരില്‍
‍ഗ്രാമങ്ങളും
ജില്ലകളും
സംസ്ഥാനങ്ങളും
രാജ്യങ്ങളും
സൃഷ്ടിക്കും.

വീണ്ടും
തമ്മിലടിപ്പിക്കുന്ന
പാഠപുസ്തകങ്ങളുണ്ടാക്കും…..

നാം
അധിനിവേശങ്ങളുടെ
കൈയ്യും കരുത്തുമാകും.

പുതിയ വിഭവങ്ങള്‍

ദേശഭക്തിഗാനങ്ങള്‍Enter Your Email:

Malayala Masika, Thiruvananthapuram - 695301. 
Mob: 9995361657
mymalayalamasika@gmail.com


Popular Posts (Last Week)