ബിസിനസ് മനസ്
(Business Mind)

Views:





 
12.  ബിസിനസ് മനസ്  Business Mind

എന്താണു ബിസിനസ് മനസ് ?
ബിസിനസ് മനസെന്നാല്‍
ബിസിനസിനു വേണ്ടിയുള്ള മനസ്.
ഞാന്‍ ബിസിനസുകാരനാണ്
എന്ന് പറയുന്ന നമ്മുടെ മനസ്.

പലപ്പോഴും ഇത് നാം പറഞ്ഞുറപ്പിക്കണം.
കാരണം ബിസിനസിനു വേണ്ടത്
ഉറച്ച ഒരു മനസാണ്.
ബിസിനസ് ചെയ്യണം എന്ന മനസ് ഉണ്ടാക്കിയെടുക്കണം.

ബിസിനസില്‍ ലാഭം, നഷ്ടം ഇവയുണ്ടാകും.
ലാഭം  വരുമ്പോള്‍ സന്തോഷിക്കും.
നഷ്ടം വന്നാലോ ?
സങ്കടപ്പെടും (ആകുലപ്പെടും).

പക്ഷേ ഈ സന്തോഷവും ആകുലതയും
ബിസിനസില്‍ അധികമാവരുത്.

ബിസിനസിന് ഒരു സ്വപ്നം ഉണ്ടാവണം.
ആ സ്വപ്നം കരുപ്പിടിപ്പിക്കുന്നതാവണം മനസ്.
അവിടെ ബിസിനസിന്റെ
ഉയര്‍ച്ച താഴ്ചകള്‍ വിശകലനം ചെയ്യണം.
ബിസിനസ് തുടങ്ങുന്നതിനു മുമ്പു തന്നെ
ഇക്കാര്യങ്ങള്‍ മനസില്‍ ഉറപ്പിക്കണം.

അങ്ങനെ സജ്ജമായ ഒരു മനസുമായി വേണം
നാം ബിസിനസ് ലോകത്തെത്താന്‍.
അവിടെ കീഴടങ്ങലില്ല.
കീഴടങ്ങുകയുമരുത്.
കീഴടക്കാനുമാവരുത്.

നാം ബിസിനസിനെ വേണം കീഴ്‌പെടുത്താന്‍.
ബിസിനസ് നമ്മളെയാവരുത്.
ഈ കീഴടങ്ങാത്ത മനസാണ് ബിസിനസിനാവശ്യം.
ഈ ഉറച്ച മനസ് നിങ്ങള്‍ക്കുണ്ടാവട്ടെ.
അത് സജ്ജമാക്കാന്‍ ശ്രമം തുടങ്ങൂ.

ഇനിയുമുണ്ടേറെ.
എകിലും
തല്‍ക്കാലം നമ്മുടെ ബിസിനസിനിതു മതി.
ഇനിയും വേണ്ടത് വഴിയേ നമുക്കു
ചര്‍ച്ച ചെയ്യാം.