ഗജരത്നം ഗുരുവായൂർ പത്മനാഭൻ

Views:
Solve Your Financial Problems... Follow These 10 Steps.. Click Here.

                        ഗുരുപവനേശന്റെ തിരുസന്നിധിയിൽ കേശവനുശേഷം ഇത്രമേൽ ദൈവീകപരിവേഷം ലഭിച്ച ഒരു ആന ഇന്ന് ഗുരുവായൂർ പത്മനാഭൻ മാത്രമാണ്. കേരളത്തിലെ നാട്ടാനകളിൽ രണ്ടുതരം ആനകളാണ് ഉള്ളത്. ഒന്ന് കേരളത്തിന്റെ സ്വന്തം കാടുകളിൽനിന്നും പിടിച്ചവയും രണ്ടാമത്തേത് ആസാം, ബീഹാർ, ആന്റമാൻ, എന്നിവിടങ്ങളിൽനിന്നും കേരളത്തിലേക്ക് കൊണ്ടുവന്നവയും. ഗുരുവായൂർ പത്മനാഭൻ നിലമ്പൂർ കാടുകളിൽനിന്നും പിടിച്ച കേരളത്തിന്റെ സ്വന്തം നാട്ടാനയാണ്. 

                    1952 ൽ പാലക്കാട് ഒറ്റപ്പാലം ഇ പി ബ്രദേർസ് നടക്കിരുത്തിയതാണ് പത്മനാഭനെ. ഗുരുവായൂർ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആനകളെ പുറത്ത് എഴുന്നള്ളിക്കുന്നതിനു നിശ്ചിത തുക ഏക്കം (വാടക) ദേവസ്വം നിശ്ചയിച്ചിട്ടുണ്ട്. അതിൽ ഒന്നിൽ കൂടുതൽ ആവശ്യക്കാർ ഉണ്ടെങ്കിൽ പൊതുലേലം നടത്തുകയാണ് പതിവ്. പത്മനാഭന് ഇത്തരത്തിൽ ഏറ്റവും കൂടുതൽ ഏക്കം ലഭിച്ചത് 222222 രൂപയാണ്. പാലക്കാട് ജില്ലയിലെ നെന്മാറ - വല്ലങ്ങി വേലയിൽ എഴുന്നള്ളിപ്പിനായിരുന്നു ഇത്. 

                     പാലക്കാട് ജില്ലയിലെ ഷൊർണൂർ അടുത്ത് കുളപ്പുള്ളിയിൽ ഉള്ള സുന്ദരൻ എന്നറിയപ്പെടുന്ന ഗണേഷ് കുമാറും, ദീപു പേലാത്തുമാണ് ഇപ്പോഴത്തെ പാപ്പാന്മാർ. പങ്കെടുക്കുന്ന ഉത്സവങ്ങളിലെല്ലാം കോലം എടുക്കുന്നത് ഗുരുവായൂരപ്പന്റെ അനുഗ്രഹം ആവോളം ലഭിച്ച പത്മനാഭൻ തന്നെയാണ്. 

                    പ്രായാധിക്യത്താൽ, രണ്ടു മൂന്നു വർഷങ്ങൾക്കു മുന്നേ മറ്റു അമ്പലങ്ങളിൽ എഴുന്നള്ളിപ്പിനു വിടുന്നത് ദേവസ്വം നിർത്തിവച്ചു. പിന്നീട് ആനപ്രേമികളുടെ ആവശ്യപ്രകാരം അത് വീണ്ടും തുടർന്നു. എന്നാൽ 2014 ലോട് കൂടി പത്മനാഭാനെ ഗുരുവായൂർ അമ്പലത്തിൽ മാത്രം എഴുന്നള്ളിച്ചാൽ മതി എന്നു ദേവസ്വം തീരുമാനമെടുത്തു. 

                ആബാലവൃദ്ധം ജനങ്ങളും ഒരു ആനയെ കണ്ടമാത്രയിൽ തൊഴുത്‌ സാഷ്ടാംഗം നമസ്കരിക്കുന്നുവെങ്കിൽ അത് ഇന്ന് ഗുരുവായൂരപ്പന്റെ ഇഷ്ടവാഹനമായ സാക്ഷാൽ ഗുരുവായൂർ പത്മനാഭനെയാണ്. ദേവസ്വത്തിന്റെ 58 ആനകളെ പാർപ്പിച്ചിരിക്കുന്ന ആനത്താവളമായ പുന്നത്തൂർ കോട്ടയിലാണ് വിശ്രമജീവിതം. ഗുരുവായൂർ അമ്പലത്തിൽനിന്നു 3 കി. മീ മാറിയാണ് പുന്നത്തൂർ കോട്ട

               ദൈവതുല്യനായ ഗുരുവായൂർ പത്മനാഭന് ആയുരാരോഗ്യസൌഖ്യം നേർന്നുകൊണ്ട് മലയാള മാസികയിലൂടെ............. മാതംഗകേസരികൾ  





malayalamasika.in, Thiruvananthapuram 695301, Mob: 9995361657




No comments: