Derivative Market



                 ഇന്ത്യയിലെ അവധി വ്യാപാരം അഥവാ ഉത്പന്ന വ്യാപാരം വളരെയധികം അവസരങ്ങൾ നൽകുന്ന ഒന്നാണ്. കമ്മോഡിറ്റി മാർക്കറ്റിനെ കുറിച്ച് ഏതാനും ചില കാര്യങ്ങൾ!

                കർഷകരുടെ ആവശ്യങ്ങൾ നടത്തുന്നതിനും, അവരുടെ റിസ്ക്‌ കുറയ്ക്കുന്നതിനും വേണ്ടി രൂപപ്പെടുത്തിയതാണ് ഈ മാർക്കറ്റ്. ഇത് Derivative മാർക്കറ്റ് എന്നും അറിയപ്പെടുന്നു. 

"A  derivative is a product whose value is derived from the value of one or more underlying variables or assets in a contractual manner. " 
സ്വന്തം വില മറ്റേതെങ്കിലും സാധനങ്ങളുടെ വിലയിൽ നിന്നും ഉരുത്തിരിഞ്ഞു വരുന്നതിനാൽ അവയെ derivatives എന്ന് പറയുന്നത്.
ഉദാഹരണത്തിനായി രണ്ട് സാധനങ്ങൾ എടുക്കാം പാലും, മോരും. പാലിൽനിന്നും ലഭിക്കുന്ന, പാലിന്റെ ഉപോത്പന്നമാണ് മോര്. മോരിന്റെ വില നിശ്ചയിക്കുന്നത് പാലിന്റെ വിലയിലുള്ള വ്യതിയാനമാണ്. ഇതിൽ പാൽ വിലയിൽ നിന്നും മോരിന്റെ വില ഉരുത്തിരിഞ്ഞു വരുന്നതിനാൽ മോരാണ് derived product.

മറ്റൊരു ഉദാഹരണമാണ് നാളികേരവും, വെളിച്ചെണ്ണയും. വെളിച്ചെണ്ണയുടെ വിലയിൽ ഏറ്റക്കുറച്ചിലുകൾ വരുന്നത് നാളികേരവിലയുടെ വ്യത്യാസത്തെ അടിസ്ഥാനമാക്കിയാണ്.

നമുക്ക് പ്രത്യക്ഷമായ മറ്റൊരു ഉദാഹരണം പറയാം, അന്താരാഷ്‌ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ (crude oil) വിലയിൽ വരുന്ന മാറ്റത്തിനനുസരിച്ച് ഉപോത്പന്നങ്ങളായ പെട്രോൾ, ഡീസൽ എന്നിവയുടെ വിലയിൽ വരുന്ന മാറ്റം. crude oil വിലയിൽ ഉയർച്ച വരുമ്പോൾ പെട്രോൾ വിലയും ഉയരുന്നതാണ്. ഇതിൽ crude oil, underlying product ഉം പെട്രോൾ derived product ഉം ആണ്.

ഗജരത്നം ഗുരുവായൂർ പത്മനാഭൻ

Solve Your Financial Problems... Follow These 10 Steps.. Click Here.

                        ഗുരുപവനേശന്റെ തിരുസന്നിധിയിൽ കേശവനുശേഷം ഇത്രമേൽ ദൈവീകപരിവേഷം ലഭിച്ച ഒരു ആന ഇന്ന് ഗുരുവായൂർ പത്മനാഭൻ മാത്രമാണ്. കേരളത്തിലെ നാട്ടാനകളിൽ രണ്ടുതരം ആനകളാണ് ഉള്ളത്. ഒന്ന് കേരളത്തിന്റെ സ്വന്തം കാടുകളിൽനിന്നും പിടിച്ചവയും രണ്ടാമത്തേത് ആസാം, ബീഹാർ, ആന്റമാൻ, എന്നിവിടങ്ങളിൽനിന്നും കേരളത്തിലേക്ക് കൊണ്ടുവന്നവയും. ഗുരുവായൂർ പത്മനാഭൻ നിലമ്പൂർ കാടുകളിൽനിന്നും പിടിച്ച കേരളത്തിന്റെ സ്വന്തം നാട്ടാനയാണ്. 

                    1952 ൽ പാലക്കാട് ഒറ്റപ്പാലം ഇ പി ബ്രദേർസ് നടക്കിരുത്തിയതാണ് പത്മനാഭനെ. ഗുരുവായൂർ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആനകളെ പുറത്ത് എഴുന്നള്ളിക്കുന്നതിനു നിശ്ചിത തുക ഏക്കം (വാടക) ദേവസ്വം നിശ്ചയിച്ചിട്ടുണ്ട്. അതിൽ ഒന്നിൽ കൂടുതൽ ആവശ്യക്കാർ ഉണ്ടെങ്കിൽ പൊതുലേലം നടത്തുകയാണ് പതിവ്. പത്മനാഭന് ഇത്തരത്തിൽ ഏറ്റവും കൂടുതൽ ഏക്കം ലഭിച്ചത് 222222 രൂപയാണ്. പാലക്കാട് ജില്ലയിലെ നെന്മാറ - വല്ലങ്ങി വേലയിൽ എഴുന്നള്ളിപ്പിനായിരുന്നു ഇത്. 

                     പാലക്കാട് ജില്ലയിലെ ഷൊർണൂർ അടുത്ത് കുളപ്പുള്ളിയിൽ ഉള്ള സുന്ദരൻ എന്നറിയപ്പെടുന്ന ഗണേഷ് കുമാറും, ദീപു പേലാത്തുമാണ് ഇപ്പോഴത്തെ പാപ്പാന്മാർ. പങ്കെടുക്കുന്ന ഉത്സവങ്ങളിലെല്ലാം കോലം എടുക്കുന്നത് ഗുരുവായൂരപ്പന്റെ അനുഗ്രഹം ആവോളം ലഭിച്ച പത്മനാഭൻ തന്നെയാണ്. 

                    പ്രായാധിക്യത്താൽ, രണ്ടു മൂന്നു വർഷങ്ങൾക്കു മുന്നേ മറ്റു അമ്പലങ്ങളിൽ എഴുന്നള്ളിപ്പിനു വിടുന്നത് ദേവസ്വം നിർത്തിവച്ചു. പിന്നീട് ആനപ്രേമികളുടെ ആവശ്യപ്രകാരം അത് വീണ്ടും തുടർന്നു. എന്നാൽ 2014 ലോട് കൂടി പത്മനാഭാനെ ഗുരുവായൂർ അമ്പലത്തിൽ മാത്രം എഴുന്നള്ളിച്ചാൽ മതി എന്നു ദേവസ്വം തീരുമാനമെടുത്തു. 

                ആബാലവൃദ്ധം ജനങ്ങളും ഒരു ആനയെ കണ്ടമാത്രയിൽ തൊഴുത്‌ സാഷ്ടാംഗം നമസ്കരിക്കുന്നുവെങ്കിൽ അത് ഇന്ന് ഗുരുവായൂരപ്പന്റെ ഇഷ്ടവാഹനമായ സാക്ഷാൽ ഗുരുവായൂർ പത്മനാഭനെയാണ്. ദേവസ്വത്തിന്റെ 58 ആനകളെ പാർപ്പിച്ചിരിക്കുന്ന ആനത്താവളമായ പുന്നത്തൂർ കോട്ടയിലാണ് വിശ്രമജീവിതം. ഗുരുവായൂർ അമ്പലത്തിൽനിന്നു 3 കി. മീ മാറിയാണ് പുന്നത്തൂർ കോട്ട

               ദൈവതുല്യനായ ഗുരുവായൂർ പത്മനാഭന് ആയുരാരോഗ്യസൌഖ്യം നേർന്നുകൊണ്ട് മലയാള മാസികയിലൂടെ............. മാതംഗകേസരികൾ  





malayalamasika.in, Thiruvananthapuram 695301, Mob: 9995361657

ബിസിനസ് മനസ്
(Business Mind)






 
12.  ബിസിനസ് മനസ്  Business Mind

എന്താണു ബിസിനസ് മനസ് ?
ബിസിനസ് മനസെന്നാല്‍
ബിസിനസിനു വേണ്ടിയുള്ള മനസ്.
ഞാന്‍ ബിസിനസുകാരനാണ്
എന്ന് പറയുന്ന നമ്മുടെ മനസ്.

പലപ്പോഴും ഇത് നാം പറഞ്ഞുറപ്പിക്കണം.
കാരണം ബിസിനസിനു വേണ്ടത്
ഉറച്ച ഒരു മനസാണ്.
ബിസിനസ് ചെയ്യണം എന്ന മനസ് ഉണ്ടാക്കിയെടുക്കണം.

ബിസിനസില്‍ ലാഭം, നഷ്ടം ഇവയുണ്ടാകും.
ലാഭം  വരുമ്പോള്‍ സന്തോഷിക്കും.
നഷ്ടം വന്നാലോ ?
സങ്കടപ്പെടും (ആകുലപ്പെടും).

പക്ഷേ ഈ സന്തോഷവും ആകുലതയും
ബിസിനസില്‍ അധികമാവരുത്.

ബിസിനസിന് ഒരു സ്വപ്നം ഉണ്ടാവണം.
ആ സ്വപ്നം കരുപ്പിടിപ്പിക്കുന്നതാവണം മനസ്.
അവിടെ ബിസിനസിന്റെ
ഉയര്‍ച്ച താഴ്ചകള്‍ വിശകലനം ചെയ്യണം.
ബിസിനസ് തുടങ്ങുന്നതിനു മുമ്പു തന്നെ
ഇക്കാര്യങ്ങള്‍ മനസില്‍ ഉറപ്പിക്കണം.

അങ്ങനെ സജ്ജമായ ഒരു മനസുമായി വേണം
നാം ബിസിനസ് ലോകത്തെത്താന്‍.
അവിടെ കീഴടങ്ങലില്ല.
കീഴടങ്ങുകയുമരുത്.
കീഴടക്കാനുമാവരുത്.

നാം ബിസിനസിനെ വേണം കീഴ്‌പെടുത്താന്‍.
ബിസിനസ് നമ്മളെയാവരുത്.
ഈ കീഴടങ്ങാത്ത മനസാണ് ബിസിനസിനാവശ്യം.
ഈ ഉറച്ച മനസ് നിങ്ങള്‍ക്കുണ്ടാവട്ടെ.
അത് സജ്ജമാക്കാന്‍ ശ്രമം തുടങ്ങൂ.

ഇനിയുമുണ്ടേറെ.
എകിലും
തല്‍ക്കാലം നമ്മുടെ ബിസിനസിനിതു മതി.
ഇനിയും വേണ്ടത് വഴിയേ നമുക്കു
ചര്‍ച്ച ചെയ്യാം.
 


എന്താണൊരു സംരംഭം ?


   
 എന്താണൊരു സംരഭം ? What is an Entrepreneurship ? )



11.   എന്താണൊരു സംരഭം ?   What is an Etnrepreneurship ?       

എന്തുമാകാം സംരംഭം.
ഒരു ലക്ഷ്യത്തോടെ ആരംഭിക്കുന്ന
ഏതുതരം ഉദ്യമവും സംരംഭമാണ്.
ലക്ഷ്യം പണമാകാം, സേവനമാകാം,
മാനസികോല്ലാസമാകാം,
അതുമല്ലെങ്കില്‍ മറ്റെന്തെങ്കിലും ആകാം.

അങ്ങനെ ഉദ്യമം തുടങ്ങുന്ന ആളുടെ
മനസിലെ കാഴ്ചപ്പാടനുസരിച്ചാകാം അത്.

ലക്ഷ്യമനുസരിച്ച് അതിനെ
നാം വ്യവഛേദിക്കണം.

സേവനത്തിനും മാനസികോല്ലാസത്തിനുമായി
മാത്രം ആരംഭിക്കുന്ന ഉദ്യമങ്ങളെ
നമുക്കു തല്‍ക്കാലം മാറ്റിവയ്ക്കാം.

നമുക്ക് ലാഭം തരുന്ന
ഉദ്യമങ്ങളിലേയ്ക്ക് പോകാം.

ഇവിടെ ലാഭം മാത്രമാവുന്നില്ല ലക്ഷ്യം.
എങ്കിലും പ്രഥമ പരിഗണന അതിനു തന്നെ.
ഇത്തരം ഉദ്യമങ്ങളാണ് പൊതുവേ
കച്ചവടങ്ങള്‍  ബിസിനസ് ( business ).

 

വാങ്ങിയാലും ലാഭം വിറ്റാലും ലാഭം
Buy and Sell OR Sell and Buy – Both in Profit








10.  വാങ്ങി വിറ്റാലും ലാഭം, വിറ്റു വാങ്ങിയാലും ലാഭം

    Buy and Sell OR Sell and Buy – Both in Profit


വാങ്ങി വിറ്റാലും ലാഭം,
വിറ്റു വാങ്ങിയാലും ലാഭം.
ഇത് വിപണിയുടെ അടിസ്ഥാന മന്ത്രമത്രേ !
നമുക്കറിയാം ഇതാണ് കച്ചവടം.
അറിയില്ലെങ്കില്‍ നാമറിഞ്ഞു തുടങ്ങുന്നു.
നമ്മുടെ എല്ലാ കച്ചവടക്കാരും
ഇതല്ലേ ചെയ്യുന്നത്.
ഉദാഹരണം നോക്കാം.

കുരുമുളക്, റബ്ബര്‍, തേങ്ങ, തുടങ്ങിയവയുടെ
വിപണിയിലൊക്കെ ഇതല്ലേ നടക്കുന്നത്.
അവിടെ ഇത് തന്ത്രപരമായി
പ്രയോഗിക്കുന്നവനാണ് യഥാര്‍ത്ഥ കച്ചവടക്കാരന്‍. പഠിച്ചാല്‍ പോര
പ്രയോഗിക്കുകയും വേണം. അപ്പോഴാണ് നാം യഥാര്‍ത്ഥത്തില്‍
കച്ചവട തന്ത്രജ്ഞര്‍ ആകുന്നത്.

വാങ്ങി കയ്യിലുള്ള ചരക്കുകള്‍ വിലകുറയുമ്പോള്‍
കച്ചവടക്കാരന്‍ നോക്കിയിരിക്കില്ല.
വിറ്റൊഴിയും.

ഉദാഹരണത്തിന് റബ്ബറെടുക്കാം.
റബ്ബറിന്റെ വില 1 കിലോഗ്രാമിന്
200 രൂപയുള്ളപ്പോള്‍, നമ്മുടെ കയ്യില്‍ നിന്നും

കച്ചവടക്കാരന്‍ 100 കിലോഗ്രാം
റബ്ബര്‍ വാങ്ങുന്നു.
ചെലവായത് 100x200=20,000 രൂപ.

നമുക്കും സന്തോഷം,
കച്ചവടക്കാരനും സന്തോഷം.
കാരണം നേരത്തേ വിപണി വില
160 രൂപയായിരുന്നു.
വില കയറുന്നതു കണ്ട് കര്‍ഷകര്‍
റബ്ബര്‍ വില്‍ക്കാന്‍ മടിച്ചു.
ഇനിയും വില കയറും എന്നു പ്രതീക്ഷിക്കും, സ്വാഭവികം.

കച്ചവടക്കാരനും അതു തന്നെ പ്രതീക്ഷിച്ചു. അയാളെന്താണു ചെയ്യുക.
ആരെങ്കിലും 160 രൂപയ്ക്ക്
റബ്ബര്‍ കൊടുക്കുകയാണെങ്കില്‍ വാങ്ങും.

വില 165 രൂപയിലോ ( കിലോഗ്രാമിന് 5 രൂപ ലാഭം – 5x100=500 രൂപ ആകെ ലാഭം ),
170 രൂപയിലോ ( കിലോഗ്രാമിന് 10 രൂപ ലാഭം – 10x100=1000 രൂപ ആകെ ലാഭം ) എത്തുമ്പോള്‍ വില്‍ക്കും.

വീണ്ടും

170 രൂപയില്‍ വാങ്ങുന്നു180 രൂപയില്‍ വില്‍ക്കുന്നു.
180 രൂപയില്‍ വാങ്ങുന്നു190 രൂപയില്‍ വില്‍ക്കുന്നു.
190 രൂപയില്‍ വാങ്ങുന്നു200 രൂപയില്‍ വില്‍ക്കുന്നു.

200 രൂപയില്‍ വീണ്ടും വാങ്ങിയാല്‍
210 രൂപയില്‍ വില്‍ക്കാമെന്ന പ്രതീക്ഷയിലും.

കര്‍ഷകരാണെങ്കിലോ
ഇനിയും വില കയറുമെന്നും 220 230 രൂപയില്‍ എത്തും എന്നും പ്രതീക്ഷിക്കുന്നു.

അതിനാല്‍ ആരും റബ്ബര്‍ വില്‍ക്കാന്‍ തയ്യാറാകുന്നില്ല.
അപ്പോഴാണ് നമ്മള്‍ 100 കിലോഗ്രാം
റബ്ബര്‍ വില്‍ക്കാം എന്നു തീരുമാനിക്കുന്നത്.
അതിനാല്‍ കച്ചവടക്കാരന്‍ സന്തോഷിക്കുന്നു.

200 രൂപയ്ക്ക് വാങ്ങി
210 രൂപയ്ക്ക് വില്‍ക്കാം.
ലാഭം 10x100=1000 രൂപ കിട്ടുമല്ലോ
എന്ന പ്രതീക്ഷയും കച്ചവടക്കാരനുണ്ട്.
കച്ചവടം നടന്നു.
നമുക്ക് 200 രൂപ വച്ച് 100 കിലോഗ്രാമിന് 200x100=20,000 രൂപയും കിട്ടി.

കച്ചവടക്കാരന്‍ പ്രതീക്ഷയോടെ,
പക്ഷേ വില കൂടുന്നില്ല.
പകരം വില ഇറങ്ങുവാന്‍ തുടങ്ങുന്നു.
വില 200 രൂപയില്‍ നിന്നും
199, 198, 197, 195, 196, …
അങ്ങനെ വില ഇറങ്ങി വരുന്നു.

കച്ചവടക്കാരന്‍ വില കയറും
എന്നു തന്നെ പ്രതീക്ഷിക്കുന്നു.
അങ്ങനെ തന്നെ പ്രതീക്ഷിക്കണമല്ലോ. നമുക്കാണെങ്കിലോ സന്തോഷവും.
കാരണം അപ്പോള്‍ വിറ്റതിനാല്‍
20,000 രൂപ കിട്ടി.
ഇപ്പോഴാണെങ്കിലോ?
195x100=19,500 രൂപയേ കിട്ടുമായിരുന്നുള്ളൂ.
വില കുറയുന്നതിനൊപ്പം
നമ്മുടെ സന്തോഷം വര്‍ദ്ധിക്കും.

കച്ചവടക്കാരന്റേയോ ?
സന്തോഷം കുറയും, അല്ലേ ?
അതേ. പക്ഷേ അയാള്‍ സങ്കടപ്പെടില്ല. കാത്തിരിയ്ക്കും.

വില വീണ്ടും കുറയുന്നു എന്നു കണ്ടാല്‍,
വില 194, 193, 192, 191, 190, …
ഇങ്ങനെ വന്നാല്‍ വിപണിയിലെ
സാഹചര്യം നോക്കും.

വില വീണ്ടും കുറയാനാണ്
സാധ്യതയെന്നു കണ്ടാല്‍
നമ്മില്‍ നിന്നും 200 രൂപക്കു വാങ്ങിയ റബ്ബര്‍
190 രൂപയ്ക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതനാകും.

അത് വിറ്റൊഴിഞ്ഞിട്ട് വിപണിയും നോക്കിയിരിക്കും.
വില വളരെക്കുറഞ്ഞ് ഏതാണ്ട്
170 രൂപയില്‍ എത്തുമ്പോള്‍
വീണ്ടും റബ്ബര്‍ വാങ്ങും.

എന്തിനാണെന്നോ ?
വില വീണ്ടും കയറുമ്പോള്‍
180 രൂപയില്‍ വില്‍ക്കാന്‍.
നമ്മില്‍ നിന്നും വാങ്ങിയപ്പോള്‍
ഉണ്ടായ നഷ്ടം നികത്താന്‍.

പിന്നെയോ,
ഒപ്പം ഒരു 100 കിലോഗ്രാം കൂടി വാങ്ങും.
എന്തിനാണെന്നോ ?
അപ്പോള്‍ അധികം 1000 രൂപ കൂടി കിട്ടും.

അതായത് നമ്മില്‍ നിന്നും
റബ്ബര്‍ വാങ്ങിയ കച്ചവടം നടന്നപ്പോള്‍
അയാള്‍ പ്രതീക്ഷിച്ചിരുന്ന ലാഭം കിട്ടുന്നതിന്.

കണ്ടില്ലേ വിപണിയിലെ നിഗൂഢത.
നിഗൂഢമായ വിപണി മന്ത്രം.
ഇതത്രേ നമ്മുടെയും വിപണിയിലെ
മന്ത്രവും തന്ത്രവും.
അത് ഫലപ്രദമാകണമെന്നു മാത്രം.

അതിന് ചില ചിട്ടകള്‍ പാലിക്കണം.




ഇതാണു ഗുട്ടൻസ്
(The Facts Behind this)

          
ഇതാണു ഗുട്ടൻസ് 
      

k9.  ഇതാണു ഗുട്ടന്‍സ്
    he Facts Behind this
  
60 രൂപ വിലയുള്ളപ്പോഴാണ് നാം
1 ഡോളര്‍ വാങ്ങുന്നത്.
വില 59 രൂപയായി കുറയുകയും ചെയ്തു.
വാങ്ങിയാലല്ലേ നമുക്ക് നഷ്ടം വരികയുള്ളൂ.

വാങ്ങാതിരുന്നാലോ?
നഷ്ടവുമില്ല, ലാഭവുമില്ല.
പക്ഷേ നമുക്ക് ലാഭം വേണ്ടേ ?
വേണം. കച്ചവടം നടക്കണ്ടേ ?
അതും വേണം.

അപ്പോള്‍ നമുക്കൊരു കാര്യം ചെയ്താലോ ?
നമ്മുടെ കയ്യിലുള്ള 1 ഡോളര്‍ അങ്ങു വിറ്റാലോ ?
1 ഡോളര്‍ ആവശ്യക്കാരന് വില്‍ക്കുന്നു.
എത്ര രൂപ കിട്ടും?
60 രൂപ അല്ലേ.

ഇനി നമുക്കു നോക്കിയിരിക്കാം,
ഡോളറിന്റെ വില 59 രൂപ ആകുന്നതു വരെ.
ഡോളറിന്റെ വില 59 രൂപ ആകുമ്പോള്‍
നമുക്ക് 1 ഡോളര്‍ വാങ്ങിയാലോ.
എത്ര ചെലവാകും?
59 രൂപ.

അതായത് നമ്മള്‍
1 ഡോളര്‍ വിറ്റപ്പോള്‍ കിട്ടിയ
60 രൂപ നമ്മുടെ കയ്യിലുണ്ടല്ലോ.

ഇപ്പോള്‍ 1 ഡോളര്‍ വാങ്ങിയപ്പോള്‍
ചെലവായതോ 59 രൂപയും.
ബാക്കി കിലുള്ളത് 1 രൂപയും.

അതായത് ചുരുക്കത്തില്‍
കയ്യിലുണ്ടായിരുന്ന
1 ഡോളര്‍ അതേപടി കയ്യിലുണ്ട്,
കൂടാതെ 1 രൂപ മിച്ചവും.
ഇതാണ് ഇവിടത്തെ ലാഭം.
എങ്ങനെയുണ്ട്. കച്ചവടം…?


                 അനിൽ ആർ മധു

എങ്ങനെയാണ് ഫോറെക്സ് ...?
How the Forex Market works






8. എങ്ങനെയാണ് ഫോറെക്‌സ് ...?
   How the Forex Market works )


വിവിധ രാജ്യങ്ങളുടെ കറന്‍സികളുടെ വിനിമയമാണല്ലോ ഫോറെക്‌സ്.

ഇവിടെ നമ്മള്‍ കറന്‍സികള്‍
നേരിട്ട് വാങ്ങുകയും വില്‍ക്കുകയും
അല്ല ചെയ്യുന്നത്.

പിന്നെങ്ങനെയെന്നാവും അല്ലേ…?
അതിന് അംഗീകൃത ഏജന്‍സികളുണ്ട്.
അവര്‍ വഴി നാം അവ കൈമാറുന്നു.
അപ്പോഴുണ്ടാകുന്ന വ്യതിയാനമാണ്

നമുക്കുണ്ടാകുന്ന
ലാഭവും നഷ്ടവും ( profit & loss ),
അല്ലെങ്കില്‍ നമ്മുടെ വരുമാനം ( income ).

ഡോളറും ( dollar ) യൂറോയും ( euro )
പറയുന്നതിനു മുമ്പ്
നമുക്ക് പരിചിതമായ
ചില ഉദാഹരണങ്ങള്‍ നോക്കാം.

നാം ഒരു ഗ്രാം സ്വര്‍ണ്ണം വാങ്ങുന്നു എന്നു കരുതുക.
വില ഗ്രാമിന് 2000 രൂപ.

നാം കാത്തിരിക്കുന്നു.
എന്തിനെന്നല്ലെ,
ഒന്നിനുമല്ല വില കൂടാനുള്ള കാത്തിരിപ്പ്.

അങ്ങനെ കാത്തിരുന്നപ്പോള്‍ വില കൂടുന്നു.
വില ഗ്രാമിന് 2100 രൂപ.
നാം വില്‍ക്കാന്‍ തീരുമാനിക്കുന്നു.
വിറ്റപ്പോള്‍ ലാഭം ( profit ) 100 രൂപ.

ഇനി വില 2100 രൂപ വരെ കൂടാന്‍ കാത്തിരുന്നെങ്കിലോ
എന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം.
സ്വഭാവികം.
ലാഭം 200 രൂപയാകും.

ഇത് ഒരു ഗ്രാമിന്റെ കഥ.
ഒരു പവന്‍ ( 8 ഗ്രാം )ആയിരുന്നെങ്കിലോ ?
ലാഭം 8x100 = 800 രൂപ,
10 ഗ്രാം ആയാലോ 10x100 = 1000 രൂപ,
100 ഗ്രാം ആണെങ്കില്‍, കഥ മാറി.
100x100 = 10,000 രൂപ. ( നോക്കണേ…! ).

വെറും നൂറു ഗ്രാം ( 12.5 പവന്‍ )
സ്വര്‍ണ്ണം കുറഞ്ഞ വിലയ്ക്കു വാങ്ങി
ഗ്രാമിന് 100 രൂപ കൂടിയപ്പോള്‍,
കൂടിയ വിലക്കു വിറ്റപ്പോള്‍ കിട്ടിയത്
10,000 രൂപ.
ഇതാണ് കച്ചവടം.

ഇനി വില കുറഞ്ഞിരുന്നെങ്കിലോ…?
വില്‍ക്കാതെ സൂക്ഷിക്കും,
വില കൂടുമ്പോള്‍ വില്‍ക്കാം അല്ലേ.

ഇത് നമ്മുടെ സ്വന്തം സ്വര്‍ണ്ണ വിപണി.
എന്നാല്‍ നാം ഇറങ്ങാന്‍ പോകുന്ന
നമ്മുടെ forex  വിപണിയില്‍
വേണമെങ്കില്‍
വില കയറിയാലും വില ഇറങ്ങിയാലും
ലാഭം ഉണ്ടാക്കാം.

ക്ഷമിക്കണേ.
എന്നാല്പിന്നെ ഉടനെ തുടങ്ങാം എന്നാവും അല്ലേ.
വേണ്ട, ഇനിയും ക്ഷമ കാട്ടൂ.
അതിനു മുമ്പ് ഇവരെ നന്നായൊന്ന് അറിയേണ്ടേ ?

സ്വര്‍ണ്ണത്തിനു പകരം
കറന്‍സി വാങ്ങുന്നു എന്നു കരുതുക.

ഇന്ത്യന്‍ രൂപ വാങ്ങിയിട്ടു കാര്യമില്ല കേട്ടോ,

കാരണം 1 രൂപ കൊടുത്താല്‍ 1 രൂപയേ കിട്ടൂ.
അതായത് രൂപ കൊടുത്ത് രൂപ വാങ്ങിയാല്‍
കുറവും കൂടുതലും ഒന്നും ഇതിനെ ബാധിക്കില്ല.
പകരം നാം ഒരു ഡോളര്‍ വാങ്ങുന്നൂ എന്നു കരുതുക.

1 ഡോളര്‍ വാങ്ങാന്‍ 59 രൂപ വേണം.
നാം 59 രൂപ കൊടുത്ത് 1 ഡോളര്‍ വാങ്ങി.
കുറച്ചു കഴിഞ്ഞപ്പോള്‍ ഡോളറിന് വില കൂടി.
60 രൂപ ആകുന്നു.

1 ഡോളര്‍ നമ്മുടെ കയ്യിലുണ്ട്,
മറ്റൊരാളിന് അതു വേണം.
നാം കൊടുക്കുവാനും തയ്യാര്‍.
പക്ഷേ എത്ര കിട്ടണം. 60 രൂപ.
വില്‍ക്കുന്നു. 1 രൂപ ലാഭം.
1 ഡോളര്‍ വങ്ങിയപ്പോഴാണിത്.
10 ഡോളര്‍ വാങ്ങിയിരുന്നെങ്കില്‍
ലാഭം 10 രൂപയായേനേ.
100 ഡോളര്‍ ആയിരുന്നെങ്കില്‍
ലാഭം 100 രൂപയും.

ഇനി മറ്റൊന്നു നോക്കാം
1 ഡോളര്‍ 60 രൂപയ്ക്കു വാങ്ങി.
അപ്പോള്‍ ഡോളറിന്റെ വില 1 രൂപ കുറഞ്ഞു
എന്നു കരുതുക.
അതായത് വില 59 രൂപയായി.
അപ്പോള്‍ ഫലത്തില്‍ നമുക്കുണ്ടാകുന്നത്
1 രൂപയുടെ നഷ്ടമാകും.

എന്നാല്‍ ഇവിടെ വില കുറഞ്ഞാലും
അല്ലെങ്കില്‍ കുറയുമ്പോഴും

കച്ചവടത്തില്‍ ലാഭം ഉണ്ടാക്കാം. എങ്ങനെ ?

അക്ഷരമുത്തം

സെലീന

കൂട്ടരെ, വാദ്ധ്യാരു വേഷങ്ങൾ കെട്ടുന്ന കൂട്ടരെ,
വിദ്യയതേറ്റങ്ങു വാങ്ങുന്ന മക്കളെ,
നിങ്ങളോർക്കുന്നുവോ
നമ്മിലൊരുവന്റെ നഷ്ട 'സൗഭാഗ്യത്തെ' !
പാഠം നിരത്തുവാൻ എന്തെളുപ്പം,
പാഠം പകരുവാനെന്തുപാട് !
എത്രയോ നൊമ്പരം കാറ്റിൽ പറന്നുവോ !
എത്രയോ തേങ്ങലും ഉള്ളിൽ നീറുന്നുവോ
എത്രയോ കണ്ണുനീർ കവിൾ തലോടുന്നുവോ !

പാഠം പഠിക്കുവാൻ,
പാഠം നിരത്തുവാൻ,
ശീലം പഠിക്കുവാൻ
ശീലക്കേടുകൾ മാറ്റുവാൻ
വിദ്യതൻ 'ചെപ്പടി വിദ്യകൾ' കാട്ടുവാൻ
നാം പ്രയോഗിക്കുമാ ചൂരൽ കഷായങ്ങൾ
ആവോളം കുട്ടികളേറ്റുവാങ്ങീടുമ്പോൾ
നമ്മളോർക്കുന്നുവോ,
ശുഷ്കമാം ചില പിഞ്ചു ബാല്യങ്ങളെ....!

പെറ്റുവീണപ്പൊഴെ 'അമ്മിഞ്ഞ' കിട്ടാതെ
അമ്മയെ കാണാൻ വിധിക്കാതെ വന്നവർ
അമ്മയുണ്ടായിട്ടും, അമ്മിഞ്ഞ കിട്ടാതെ
'ടിൻഫുഡ്' മാത്രം നുകരാൻ വിധിച്ചവർ
ശൈശവ, ബാല്യങ്ങൾ പിന്നിടുമ്പോഴേയ്ക്കും
അമ്മയെ സ്വപ്നത്തിൽ കാണാൻ വിധിച്ചവർ
അമ്മതൻ ശല്യമൊഴിച്ചങ്ങു വിട്ടിട്ടു
മറ്റൊരു കൂടു മെനഞ്ഞു ചേക്കേറുവോർ

ഒരു വേള പത്തിന്റെ ഭാഷാ ക്ലാസ്സിൽ
" മാതൃ സ്നേഹത്തിന്റെ ഈരടികൾ "
ഭാവം പകർന്നു ഞാൻ ചൊല്ലീടവേ
കണ്ടു ഞാനൊരു ശിഷ്യതൻ മിഴികളിൽ
നൊമ്പരത്തിൻ ബഹിർസ്ഫുരണം
അശ്രുബിന്ദുക്കളാലാമിഴി നിറയവേ......
കൈകളാലവൾ മുഖം പൊത്തീടവേ..........
തേങ്ങിയെൻ മനം അവൾതൻ പൊന്നമ്മയെയോർത്ത്
തുടർദിനങ്ങളിൽ ഞാൻ പകർന്നൊരാ സ്നേഹം
അവൾ നുകർന്നൊരാ സ്നേഹം
വർഷാന്ത്യ വേളയിൽ, വരകളായ് വരികളായ്
അക്ഷരവിതകളായെൻ ഡയറിയിൽ
മണിമുത്തമായെൻ കവിളലവൾ കോറിയപ്പോൾ......
മാതാവിൻ വായ്പോടെ, തിരികെയുമവൾക്കേകി
വിദ്യയിൽ ചാലിച്ചൊരാ സ്നേഹത്തിൻ മണിമുത്തം
അക്ഷര മുറ്റത്തിലെ ആ അക്ഷരമുത്തം.
(വിദ്യാലയാനുഭവങ്ങളിൽ നിന്ന്)



സെലീന

My Pressure Cooker :: Archana Unni



                  One of my friend's value laden words made me to write something about my home. I thought out of box and our old Pressure Cooker has come to my mind, which has become a part and parcel of my kitchen for about ten years without making much complaints.

                  Obviously it is offering a lot of services to a working lady like me, whose each minute is precious during the early hours of the dawn. To prepare the daily menu would be a tough task for me without its help. I can't cook variety of yummiest dishes for my family with in the limited time and with the least loss of energy without it.
                  When it strikes four, I would be in the kitchen and I feel my Pressure Cooker would be busier than me. It reduces the time and the usage of L P G. It also frees me from washing many pans, cookwares etc. Moreover I can serve healthy dishes to my family.
                   If we handle anything with care,that won't cheat us. It is also true in the case of my Pressure Cooker. We should always keep in mind the proverb ' Haste is Waste.'
                   In short, I can't imagine my kitchen without my old n sweet Pressure Cooker.


ഇനി



പഴിക്കരു,തിനി,
            യിരുട്ടിനെ, നമ്മള്‍
പകരമായൊരു
           തിരി കൊളുത്തുക

വെളിച്ചം ദുഃഖമെ-
          ന്നരുളുവോര്‍ക്കായി
വെളിച്ചത്തെയെന്നും
          ഭയക്കുവോര്‍ക്കായി

പഴിക്കരു,തിനി,
            യിരുട്ടിനെ, നമ്മള്‍
പകരമായൊരു
           തിരി കൊളുത്തുക



ഇനിയുമേകാനെത്തി ഞാന്‍



മാന,മന,ധന,തനുവുമൊപ്പം
ജീവനും നിനക്കര്‍പ്പിതം
എങ്കിലും നിന്‍ കാല്ക്കലമ്മേ
ഇനിയുമേകാനെത്തി ഞാന്‍

ചരണധൂളിയില്‍ നിന്നുമൊരുതരി
തിലകമായണിയുന്നു ഞാന്‍
നിറുകയില്‍ ചിരമാശിസ്സിന്‍ തണു
തണലു നിന്‍ കരമേകുക

സ്വപ്നമൊക്കെയുമായുസ്സിന്‍ കണ-
കണവുമാരതി ചെയ്തു ഞാന്‍
എങ്കിലും നിന്‍ കാല്ക്കലമ്മേ
ഇനിയുമേകാനെത്തി ഞാന്‍


മാന,മന,ധന,തനുവുമൊപ്പം
ജീവനും നിനക്കര്‍പ്പിതം
എങ്കിലും നിന്‍ കാല്ക്കലമ്മേ
ഇനിയുമേകാനെത്തി ഞാന്‍

വിടരുമോരോ പുലരിയും തിരു- 
നടയൊരുക്കും വേളയില്‍
കരളുറപ്പോടെരിയുമൊരുതിരി-
നാളമായ് ഞാന്‍ മാറിടാം

നിനവുകളും കനവുകള്‍ തന്‍
പൂന്തോപ്പും നേദിതം
എങ്കിലും നിന്‍ കാല്ക്കലമ്മേ
ഇനിയുമേകാനെത്തി ഞാന്‍


മാന,മന,ധന,തനുവുമൊപ്പം
ജീവനും നിനക്കര്‍പ്പിതം
എങ്കിലും നിന്‍ കാല്ക്കലമ്മേ
ഇനിയുമേകാനെത്തി ഞാന്‍...



ബലിദാനം


ജീവിതത്തിന്‍ വസന്തകാലങ്ങള്‍, തന്‍-
നാടിനായിട്ടുഴിഞ്ഞു വച്ചൂ സ്വയം.
എത്ര ഭീകര യാതന, വൈഷമ്യ,-
മര്‍ദ്ദനങ്ങള്‍ സഹര്‍ഷം സഹിച്ചു നീ !

എന്തിനേറെ,യൊരു മുഗ്ദ്ധഹാസമോ-
ടങ്ങു ചുംബിച്ചു, മൃത്യുവെസ്സാദരം

എന്തിനു വേണ്ടിയായിരുന്നൊക്കെയു-
മെന്നു ശങ്കിപ്പതാരിദ്ധരിത്രിയില്‍ ?
അമ്മ ഭാരതഭൂമിതന്‍ മോചനം
തന്നെയല്ലി നീ കാംക്ഷിച്ചതെപ്പൊഴും !




സുഭാഷിതം




'തരിക രക്തം ഞാന്‍ തരാം പകരമാ-  
യരിയ സ്വാതന്ത്ര്യം !’
 

അലയടിക്കുന്നു,ണ്ടെവിടെയും‍, 
മനമുലയ്ക്കും കാറ്റിലും  
കാലം  
കരിന്തിരി കത്തും പഴങ്കഥയിലും  
ചിരിക്കും പൂവിലും  
അരുമക്കുഞ്ഞിനെയുറക്കു,മമ്മതന്‍  
നനുത്ത കൈയ്യിലും 
ഒരു കിളിക്കുഞ്ഞിന്‍ വിറയ്ക്കും ചുണ്ടിലും  
സിരകളില്‍ ചുടു നിണമൊഴുകുമെന്‍ കരളിലും  

'തരിക രക്തം ഞാന്‍ തരാം പകരമാ-  
യരിയ സ്വാതന്ത്ര്യം !’


 

LEMON GRASS CHICKEN LOLLIPOP


Ingredients:
Chicken (boneless) 250 gms, 
Egg yolk 1, 
Tomato sauce 2 spoon, 
Soy sauce 1 tea spoon, 
Salt to taste, 
Sugar 1 pinch, 
Crushed ginger garlic 2 spoons, 
Chicken cubes 1 pkt (optional) 
Lemon grass cut to 4 inch length, 
Oil 1 spoon 

Method: 
Crush chicken pcs, 
Add rest of the ingredients to the chicken mix well. 
(Except oil and lemon grass). 
Now roll the chicken mixture into 3” x 1” rolls. 
Insert lemon grass like a handle. 
Heat oil in a nonstick pan. 
Place the lollipops carefully and cook till crisp around..


Sobha Muraly, Avanupurath House, Adat P. O., Thrissur 680551


മുന്നേറുക




രാഗശോണിമ വാനിലെമ്പാടു-
മാഗമിക്കുന്ന വേളയില്‍
വിശ്വമാകെയും നിന്നുടെ പദ-
മശ്വമായ് കുതിച്ചെത്തണം

മാമൂലിന്‍ മുന തേഞ്ഞൊരമ്പുക-
ളാമൂലം നിന്നെ മൂടട്ടെ
ചുറ്റിലും കൊടുങ്കാറ്റു പോലങ്ങു
ചുറ്റിടട്ടപവാദങ്ങള്‍


വന്‍പുകാട്ടുന്ന മാലോകര്‍ നിന്നെ
വന്‍പകയോടെ നോക്കട്ടെ
പല്ലിറുമ്മട്ടെ നീചബുദ്ധികള്‍
കല്ലെറിയട്ടെ കൂട്ടുകാര്‍


മുള്ളുകള്‍ മുന്നില്‍ കൂട്ടിയിട്ടോട്ടെ
ഭള്ളേറും നിന്റെ ശത്രുക്കള്‍
ശങ്കയേ വേണ്ട പോവുക ധീര-
മങ്കം വെട്ടി നീ മുന്നേറൂ

രാഗശോണിമ വാനിലെമ്പാടു-
മാഗമിക്കുന്ന വേളയില്‍

വിശ്വമാകെയും നിന്നുടെ പദ-
മശ്വമായ് കുതിച്ചെത്തണം



പ്രതീക്ഷ...




അനിൽ ആർ. മധു

വീണ്ടും പകലുകൾ എനിയ്ക്കു മുമ്പിൽ പെയ്തിറങ്ങുന്നു
എനിക്കാണവയെന്നു കരുതിയ ഞാൻ മൂഢനാവുന്നു
നിലാവു നിഴൽ പകർന്ന രാത്രികളിൽ
ഞാൻ എന്നെ തിരയുവാനുറച്ചു...

നിലാവെളിച്ച്ത്തിലും ഞാൻ
നിഴലുകൾക്കുള്ളിൽ ഒതുങ്ങിപ്പോകുന്നു
എനിക്കിപ്പോൾ നിലാവും നിഴലും
സൂര്യതേജ്സ്സും പകൽക്കിനാക്കളും അകലെ...

ചിത്രമെഴുതുന്നവന്റെ അന്ത:കരണം
എനിയ്ക്കു കാണുവാനാകുന്നില്ല
കവി വചനങ്ങൾക്കുള്ളിലേയ്ക്കും
എന്റെ ചിന്ത കടന്നെത്തുന്നില്ല...

നന്മ തേടുന്നവന്റെ ദു:ഖവും
എനിയ്ക്കറിയുവാനാകുന്നില്ല
പിന്നെങ്ങനെ എനിയ്ക്ക്
എന്നെ അറിയുവാൻ കഴിയും...?

നനവാർന്ന മണ്ണിന്റെ ആർദ്രത
എന്റെ കാലുകൾക്കറിയുവാനാകുന്നില്ല
അവയെ പൊതിഞ്ഞ രക്ഷാകവചങ്ങളാൽ
അതിൽ നിന്നും അകറ്റി നിർത്തിയിരിക്കുന്നു

ചുട്ടുപൊള്ളുന്ന വേനലും
എന്റെ ദേഹത്തിനറിയുവാനാകുന്നില്ല
അതിനുള്ളിൽ അതിനേക്കാളും
കനലമർന്നു കത്തുന്ന നെരിപ്പോടാം മനസ്സ്

ഓർമ്മകളുടെ ഗൃഹാതുരതയിലേയ്ക്ക്
ഊളിയിട്ട് ഞാൻ കനൽ കറുപ്പിയ്ക്കുന്നു
ഓർമ്മകളുടെ വേലിയേറ്റത്തിനു കാത്ത്
ഞാൻ കനൽക്കട്ടകൾ കൂട്ടിവയ്ക്കുന്നു

ഒടുവിൽ, അനിവാര്യമായ ഇറക്കത്തിനൊടുവിൽ
ഞാൻ കനൽ കെട്ട കട്ടകളെ ഒഴുക്കാനാശിച്ചു
ആഗതമായതൊന്നും ആശിച്ചതാവുന്നില്ലെങ്കിലും
പ്രതീക്ഷകൾക്കൊടുവിൽ പ്രതീക്ഷയോടെ ഞാനും...

ACHAPPAM - Very Easy Method



Ingredients:
Soak 250 gms of rice for 2 hrs. 
Grind with 2 cups of grated coconut, 
1 egg 
150 gm sugar to very fine paste. 
Batter should be of dosabatter consistency. 


Method: 
Heat oil in a pan. 
Dip achapam mould first in hot oil for a while and then dip 3/4 in the batter again dip in the hot oil. 
Hold for a while.
When the achappam will come out of the mould. 
Again dip in batter...repeat the process. 
Do not over crowd the pan. 
When the achappams are golden brown remove from oil. 
Allow these to come to room temperature and can be stored in air tight containers.

Sobha Muraly, Avanupurath House, Adat P. O., Thrissur 680551

Kadu Manga / Kanni Manga ( Traditional Achar without Synthetic Preservatives )





Ingredients:-
  • Tender mango with small stems-1 Kg, 
  • Cleansed sea salt 1/2 kg, 
  • Red chilly powder 400 gms, 
  • mustard powder-250gm, 
  • Gingelly oil 300ml, 
  • Asafoetida -25gm, 
  • Water – boiled and chilled. 

Utensils and other items : 
  • China bowl with lid, 
  • Clean white cloth, 
  • Shell of 4 or 5 raw cashew.
  • Big steel vessel enough to mix, 
  • Wooden spatula, 
  • 1 glass or steel bowl extra. 

Preparation :
  • Remove stems and wash mangoes.
  • Wipe out water.
  • Layer mango and salt in the china bowl. 
  • Close and keep for 10 days. (water will ooze out automatically and mangoes will shrink) 
  • Heat oil in a pan and add asafoetida. 
  • Fry slowly till it gets dark brown (almost burned look). 
  • Remove the asafoetida and cool the oil. 
  • Keep aside. 
  • Now take out the bowl and separate mango and water. 
  • Mix chilly powder and mustard powder in the separated water. 
  • While mixing see the consistency is not too thin. 
  • So add water slowly. 
  • Now add the mangoes. 
  • Mix well and transfer to the bowl again. 
  • Never touch with hands. 
  • The filled mixture should be almost full in the bowl. 
  • Cut a piece of cloth and put on the top, covering the mixture completely. 
  • Pour the oil. Place the cashew shells above it and close the lid. 
  • Cover again with two or three layers of cloth and tie it tightly. 
  • Keep in a cool dark place. 
  • Do not refrigerate. 
  • This will be ready by 3 months and if not opened will remain for more than 3 years. 
  • Note:while choosing mangoes see the tender mangoes are of size not exceeding that of a date and are very sour & sappy. 
  • Chilli should be dried WELL removing stems and seeds
Sobha Muraly, Avanupurath House, Adat P. O., Thrissur 680551

വിജയദശമി പുരസ്കാരം









ആദ്യ ചുവട്
(The First Step in Business)




5. ആദ്യ ചുവട് ( The First Step in Business )


ഞാൻ സൂചിപ്പിച്ചല്ലോ
ഏകദേശം 4ട്രില്യൺ ഡോളർ ദിനംപ്രതി
കച്ചവടം നടക്കുന്ന
അതിഭീമൻ ബിസിനസ് സാമ്രാജ്യത്തെക്കുറിച്ച്.
ആ സാമ്രാജ്യത്തിലേയ്ക്ക്
നാം ചുവടു വയ്ക്കുകയാണ്.
സൂക്ഷിച്ച്, ശ്രദ്ധിച്ച്, കരുതലോടെ കടന്നു വരൂ.

നിങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
ഞങ്ങളോടൊപ്പം കൂടാൻ.
അതിവിപുലമായ, അനന്ത സാധ്യതകളുടെ വാതായനം ഇതാ ഞങ്ങൾ നിങ്ങൾക്കായി തുറന്നിടുന്നു.
കടന്നു വന്നാലും.

വീണ്ടും സംശയമോ…?
വേണ്ട സംശയിക്കേണ്ട.
ഇതു തന്നെയാണ് ഞങ്ങൾ പറഞ്ഞ ലോകം.
അത്ഭുതപ്പെടേണ്ട…
ഇതു തന്നെയാണ് നിങ്ങളുടെ ഉത്പന്നം.

എനിക്കറിയാം നിങ്ങൾ അത്ഭുതം കൂറുകയാണ്.
അല്ലെങ്കിൽ ഒരു സംശയം നിറഞ്ഞ ചിന്ത
എങ്ങനെയാണ് നിങ്ങളിൽ വന്നു കൂടിയത്…?

കണ്ടില്ലേ ലോകം മുഴുവൻ
വിപണന ശൃംഖലകളുള്ള അതിഭീമൻ
business ആയ ഫോറെക്സ് ( Forex )
വിപണിയുടെ വാതായനം തന്നെയാണ്
നിങ്ങൾക്കായി ഇവിടെ തുറക്കപ്പെട്ടിരിക്കുന്നത്.

കടന്നു വരാൻ നിങ്ങൾക്ക് അനുമതിയും കിട്ടി.
കടന്നു വരേണ്ടവർ നിങ്ങളാണ്.
എനിക്കറിയാം കടന്നു വരണമെങ്കിൽ
നിങ്ങൾക്ക് ചില തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. നിങ്ങൾ ഇപ്പോൾ അത്തരം
ഒരു ചിന്താക്കുഴപ്പത്തിലാണെന്നും എനിക്കറിയാം.

ഇപ്പോൾ തീരുമാനം എടുക്കുന്നതിന്
നിങ്ങൾക്ക് അല്പം സഹായം
വേണ്ടി വരും അല്ലേ…
ചില കാര്യങ്ങൾ അറിയേണ്ടതായും വരും.

6. ഞാൻ നിങ്ങളെ സഹായിക്കാം (A Helping Hand)

നിങ്ങളിൽ പലർക്കും
forex എന്ന ഈ വാക്ക് ചിലപ്പോൾ സുപരിചിതമായിരിക്കും അല്ലേ.
അതേ കാരണം foreign exchange
എന്നതിന്റ്റെ ചുരുക്കെഴുത്താണല്ലോ
forex എന്നത്.

അപ്പോൾ foreign exchange  market ഉം
നമ്മളുമായി എന്താണു ബന്ധം
എന്നവും നിങ്ങൾ കരുതുന്നത്.
ഉണ്ടല്ലോ അതുതന്നെയല്ലേ നമ്മുടെയും business. ഇപ്പോൾ മനസ്സിലായോ…?
എങ്കിൽ നമുക്കിനി ഈ forex ന്റ്റെ
വിശാല ലോകത്തിലേക്ക് കടക്കാം.

7.  എന്താണ് FOREX (What is Forex Market)

വിവിധ രാജ്യങ്ങളുടെ കറൻസികൾ
തമ്മിൽ വിനിമയം ചെയ്യപ്പെടുന്ന ലോകവ്യാപകമായി നടക്കുന്ന
കറൻസി കൈമാറ്റക്കച്ചവടം.
ഒരു രാജ്യത്തിന്റ്റെ കറൻസി കൊടുത്ത്
മറ്റൊരു രാജ്യത്തിന്റ്റെ
കറൻസി വാങ്ങുന്ന ഏർപ്പാട്.
അതത്രേ forex.

The foreign exchange market അല്ലെങ്കിൽ
currency market അതുമല്ലെങ്കിൽ Forex എന്നെല്ലാം പറയുന്നത് ഒന്നുതന്നെയാണ്.
ലോകത്തിലെ ഏറ്റവും വലിയ
മാർക്കറ്റുകളിൽ ഒന്നാണിത്.
പത്തു ബില്യൺ യു.എസ്സ്.ഡോളറിന്റ്റെ
(Ten Billion US Dollar) വിപണനം
US ൽ മാത്രമായി
ഒരു ദിവസം നടക്കുന്ന ഒന്നാണിത്.

ഇനി ഇതു കൂടി കേട്ടാൽ
നിങ്ങളുടെ അത്ഭുതം ഇരട്ടിച്ചേക്കും. ലോകമാകമാനം നാലു ട്രില്യൺ യു.എസ്സ്.ഡോളറിന്റ (Four Trillion US Dollar) വിപണനമാണ് ഈ market ൽ ഒരു ദിവസം നടക്കുന്നത്. 


അനിൽ ആർ മധു