മൂകാംബികയിലേയ്ക്ക് :: റാണി ബാലരാമന്‍




വന്ദേ സരസ്വതി അംബികയെ നല്ല,
സുന്ദര ഗാത്രിയാം ധന്യശീലേ.
വേദാന്തരൂപിണി അമ്മേ മൂകാംബികേ
നാദാന്തവാസിനി ചില്‍ സ്വരൂപേ.
സാധുവാമെന്നുടെ നാവില്‍ വിളങ്ങണേ
മൂകാംബികേ ദേവി വിശ്വരൂപേ..

വടക്കന്‍ പറവൂര്‍ ദക്ഷിണമൂകാംബികയില്‍ പല തവണ പോയിട്ടുണ്ട്‌. കര്‍ണ്ണാടകയിലെ സാക്ഷാല്‍ മൂകാംബികയില്‍ ആദ്യമായി പോയത്‌മകന്റെ വിദ്യാരംഭത്തിനാണ്‌. അന്ന്‌ മകള്‍ ജനിച്ചിട്ടില്ല. ഞങ്ങളുടെ അമ്മമാരോടൊപ്പം എന്റെ അനിയനുമൊരുമിച്ചായിരുന്നു യാത്ര.

അന്നുതന്നെ നടി സീമയും മകളെ എഴുത്തിനിരുത്താനുണ്ടെന്നറിഞ്ഞു. അന്നത്തെ ആ ക്ഷേത്രദര്‍ശനത്തെക്കുറിച്ച്‌ ആകെ ഓര്‍ക്കാനുള്ള രണ്ട്‌ കാരണങ്ങൾ -സീമയെ കണ്ടതും യാത്രയ്ക്കിടയില്‍ ഞാന്‍ കഴിച്ച ഭക്ഷണം വഴിവക്കില്‍ കിടന്ന്‌ പൊട്ടിച്ചിരിച്ചതുമാണ്‌.

രണ്ട്‌ പതിറ്റാണ്ടിന്‌ ശേഷമാണ്‌ മൂകാംബികയില്‍ വീണ്ടും പോകുവാനുള്ള അവസരം വന്നത്‌.ക്ഷേത്രവും പരിസരവും അന്നും ഭക്തരെക്കൊണ്ട്‌ നിറഞ്ഞിരുന്നു. മകന്റെ ഉദ്യോഗം വാങ്ങിതന്ന വസ്ത്രമെല്ലാം ധരിച്ച്‌ സകുടുംബം, സര്‍വ്വാര്‍ത്ഥസാധികയായ ദേവിയുടെ ദിവ്യസന്നിധാനത്തില്‍ എത്തിയിരിക്കുകയാണ്‌. ഇത്തവണ ഞങ്ങളോടൊപ്പം ചേട്ടന്റെ മകനുമുണ്ട്‌.

യഥാശക്തി പൂജകളും, വഴിപാടുകളുമൊക്കെ നടത്തി ആദിപരാശക്തിയെ തൊഴുത്‌ മടങ്ങുന്നതിനിടയില്‍, മകന്‍, അച്ഛനുമായി പുണ്യസ്ഥാനമായ കുടജാദ്രിയിലേയ്‌ക്കു പുറപ്പെടുന്നതിനെക്കുറിച്ചുള്ള കൂടിയാലോചനയിലാണ്‌. യാത്രാഭ്രാന്തരായ അച്ഛനും മകനുംകൂടി, സ്വതവേ യാത്രകളോട്‌ വിമുഖതയുള്ള ഞങ്ങളെ ഉത്സാഹഭരിതരാക്കി.

ജീപ്പില്‍ ഉച്ചയ്ക്ക് 2.30ന്‌ യാത്രയായി. കുടജാദ്രിയുടെ മൂര്‍ദ്ധാവില്‍ കരിങ്കല്ലില്‍ നിര്‍മ്മിക്കപ്പെട്ട പവിത്രമായ ശങ്കരപീഠം, ശ്രീ ശങ്കാരാചാര്യ സ്വാമികള്‍ ധ്യാനത്തിലിരുന്ന സ്ഥലമാണെന്നും സര്‍വ്വജ്ഞപീഠം എന്നാണ്‌ പൊതുവെ പറയുന്നതെന്നും അമ്മയ്‌ക്കും മോള്‍ക്കും ദുര്‍ഘടം നിറഞ്ഞ യാത്ര ദുഷ്ക്കരമാവുമെങ്കിലുംഅവിടെ കാലു കുത്താന്‍ കഴിയുന്നതു തന്നെ, ഒരു മഹാഭാഗ്യമാണെന്നും, ജീപ്പില്‍ മറ്റ്‌ യാത്രക്കാരെ കയറ്റാതിരുന്നത്‌, അമ്മ പ്രാതലിന്‌ കഴിച്ച പുട്ടും കടലയുമടക്കം ഊണിന്‌ അകത്താക്കിയതുവരെയുള്ളതെല്ലാം ജീപ്പിനുള്ളില്‍ കൂട്ടിനുണ്ടാകുമല്ലൊ എന്നു കരുതിയിട്ടാണെന്നും മറ്റും മകന്‍ വാചാലനായി.

ജീപ്പ്‌ യാത്ര കഴിഞ്ഞാല്‍ പിന്നെ നല്ലൊരു കയറ്റമുണ്ടത്രെ. പുല്‍മേടും ക്ഷേത്രങ്ങളും ഗുഹകളും വൃക്ഷങ്ങളും പര്‍വ്വതനിരകളും അങ്ങനെ അമ്മയുടെ കണ്ണ്‌ തള്ളുന്ന അതുമിതും ഉണ്ടെന്നും പറഞ്ഞ്‌, പഠിക്കുന്ന കാലത്ത്‌ സഹപാഠികള്‍ ചേര്‍ന്ന്‌ പോയതിന്റെ വിജ്ഞാനം മുഴുവൻ പുറത്തെടുത്ത്‌, മകന്‍ ഞങ്ങളെ ആകാംക്ഷയുടെ കുടജാദ്രിയിലെത്തിച്ചിരുന്നു.

നീണ്ട പാതകളും മലയിടുക്കുകളും ഹെയര്‍പിന്‍ വളവുകളുമൊന്നും പുത്തരിയല്ലെന്ന മട്ടില്‍ നിത്യാഭ്യാസിയെപ്പോലെ ഡ്രൈവര്‍ ജീപ്പ്‌ പായിക്കുന്നു. കല്ലുകള്‍ക്ക്‌ മുകളിലൂടെ കയറിയും ഇറങ്ങിയും കുണ്ടും കുഴിയും നിറഞ്ഞ, തകര്‍ന്ന വഴിയില്‍ക്കൂടി സാഹസപ്പെട്ട് ജീപ്പ്‌ കുതിക്കുമ്പേൾ, തെറിച്ചുപോകാതെ ഇരിക്കണമെങ്കിൽ രണ്ട്‌ കൈയൊന്നും പോരല്ലോ ഭഗവാനേ! എന്ന ചിന്തയോടെ ശ്വാസം പിടിച്ചിരിക്കുമ്പോഴാണ്‌ മകന്‍ വീണ്ടും ആവേശഭരിതനായി...

കോടമഞ്ഞിനെക്കുറിച്ചും, മഴക്കാലത്തെ യാത്രയെക്കുറിച്ചും മഴ പെയ്താല്‍ ചെളിയുടെ പൂരമാണെന്നും, ചുറ്റും നല്ല ഭംഗിയുള്ള പുഷ്പങ്ങള്‍ ധാരാളമായിട്ട്‌ കാണാമെന്നും, ഇപ്പോളാകട്ടെ പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ടെന്നും വിശദികരിക്കുന്നത്‌. കയറ്റമെത്തിയപ്പോള്‍ ജീപ്പ്‌ നിര്‍ത്തി.

ഇനി ഇറങ്ങി നടക്കണം. നിരവധി തീര്‍ത്ഥാടകര്‍ സംഘംസംഘമായി ജീപ്പുകളിൽ വന്നെത്തുന്നുണ്ടായിരുന്നു. ഓരോരുത്തരായി കയറ്റം തുടങ്ങി.

ഇരുവശത്തും വൃക്ഷങ്ങള്‍ തിങ്ങി നിറഞ്ഞ, വളഞ്ഞു പുളഞ്ഞ വനപാതകൾ. കയറ്റം ഒട്ടും ആയാസകരമായി തോന്നിയില്ല. ഒന്നുരണ്ട്‌ പര്‍വ്വതനിരകള്‍ കഴിഞ്ഞപ്പോള്‍ ഒരു പുല്‍മേട്ടിലെത്തി. അവിടെ രണ്ടു ക്ഷേത്രങ്ങളില്‍ തൊഴുതു.

പുരോഹിത ഭവനത്തിന്റെ മുന്നിലെ കുളിര്‍മ്മയേറിയ ജലത്തില്‍ ഞങ്ങള്‍ കൈയുംകാലും മുഖവും കഴുകി, ഒന്നാന്തരം കരുപ്പെട്ടിക്കാപ്പി കുടിച്ചിട്ട്‌ വിശ്രമിക്കുന്നത്‌ കണ്ട്‌,മകന്‍ കയറ്റം തുടരാന്‍ തിരക്ക്‌ കൂട്ടി.

കുടജാദ്രിയിലേയ്‌ക്ക്‌ വീണ്ടും നടക്കാൻ തുടങ്ങി. ഇരുന്നും നിന്നും നടന്നുമുള്ള കയറ്റത്തിനിടയ്‌ക്ക്‌ ഒരിടത്തെത്തിയപ്പോള്‍ ഗണപതി ഗുഹ കണ്ടു. പ്രകൃതി നമുക്കായി എന്തെല്ലാമാണ്‌ കരുതി വച്ചിരിക്കുന്നതെന്നോര്‍ത്ത്‌ അതിശയിച്ചുപോയി.

വനം നിറയെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ്‌. പര്‍വ്വതശിഖരങ്ങളും വലിയ വലിയ കൊക്കകളും. കൊക്കകളെന്ന്‌ കേട്ടിട്ടേയുള്ളു - സമീപത്തു ചെന്നു നോക്കിയാല്‍ കൊള്ളാമെന്നുണ്ട്‌. പക്ഷേ, ധൈര്യം കൂടി പോയതുകൊണ്ടാണോ എന്നറിയില്ല, ഓര്‍ക്കുമ്പോള്‍ തന്നെ കാലിടറുന്നു.

ചിലര്‍ കൈയ്യിലൊരു വടിയുമായി കയറുന്നുണ്ട്‌.

നമുക്കിരിക്കാനായി പ്രകൃതി ഒരുക്കി വച്ചിരിക്കുന്നതു പോലെ ചില സ്ഥലങ്ങളില്‍ കരിങ്കല്ലുകൾ, ചിലയിടങ്ങളില്‍ വേരുകൾ. അവര്‍ണ്ണനീയമായ ദൃശ്യങ്ങളാണെങ്ങും. അച്ഛന്‍ ചിരപരിചിതനെപ്പോലെ മുന്നോട്ട്‌.

എത്താറായോ ?

മകളുടെ ചോദ്യത്തിന്‌ 'ദേ പോയി, ദാ വന്നു' എന്ന മട്ടിലായിരുന്നു മകന്റെ ഉത്തരം.

ചേട്ടന്റെ മകനാകട്ടെ, ഓരോ അരികും - മൂലയും ക്യാമറയില്‍ പകര്‍ത്താന്‍ മത്സരിക്കുകയാണ്‌.

ശങ്കരാചാര്യരുടെ മുന്തിരിത്തോട്ടം

മുന്തിരിങ്ങ കഴിച്ചുരസിച്ച്‌ ഇറങ്ങി വരുന്ന തീര്‍ത്ഥാടകരെ കണ്ടപ്പോള്‍ ആശ്ചര്യത്തോടെ ഞാന്‍ 'മുന്തിരിങ്ങ എവിടെന്നാ'യെന്ന്‌ തിരക്കി. ജീവിതത്തില്‍ ആദ്യമായി മുന്തിരിങ്ങ കാണുന്നവരെ കണ്ടഭാവത്തില്‍

"ശങ്കരാചാര്യരുടെ തോട്ടത്തില്‍ നിന്നാണ്" - എന്ന്‌ അവര്‍ മറുപടിയും നല്‍കി.

മകന്‍ പറഞ്ഞ കണ്ണ്‌ തള്ളുന്ന 'അതും ഇതും' ഇനിയെങ്ങാനും മുന്തിരിത്തോട്ടം വല്ലതും ആവുമോയെന്ന ജിജ്ഞാസയോടെ ഞാൻ നടന്നു.

ഉത്സാഹത്തിമര്‍പ്പോടെ, ശങ്കരാചാര്യരുടെ മുന്തിരിത്തോട്ടം കടന്നു വന്ന തീര്‍ത്ഥാടകന്റെ കൈയ്യിൽ കുപ്പിയിലെ വെള്ളം കണ്ടപ്പോള്‍ ഞാന്‍ സ്വല്പം വാങ്ങിക്കുടിച്ചു.കൂടുതല്‍ ഉണര്‍വോടെയും, ഉന്‍മേഷത്തോടെയും സര്‍വ്വജ്ഞപീഠത്തിലെത്തി.

ആകെ ഒരു കുളിരും, ശാന്തതയും അനുഭവപ്പെട്ടു. സര്‍വ്വജ്ഞപീഠംത്തിനു ചുറ്റും പ്രദക്ഷിണം വച്ചു. മണ്ഡപത്തിനുള്ളില്‍ സ്വാമികളുടെ ശിലാവിഗ്രഹം തൊഴുതു നമസ്‌ക്കരിച്ചു.

അച്ഛനും, മക്കള്‍ക്കും അത്ര പെട്ടെന്നൊന്നും അവിടെനിന്നും മടങ്ങാന്‍ വലിയതാല്‍പ്പര്യമില്ലാത്തതു പോലെ തോന്നി.

അന്തിമാര്‍ക്കന്‍ പശ്ചിമാംബരത്തില്‍ ചെങ്കനല്‍ പ്രഭ വിതറി ആഴിയുടെ അടിത്തട്ടിലേയ്‌ക്ക്‌ ഊര്‍ന്നിറങ്ങാന്‍ പോകുന്ന നയനാനന്ദകരമായ കാഴ്ച നോക്കി ഞാനും നിന്നു. അന്ധകാരം എല്ലാദിക്കില്‍ നിന്നും കൂട്ടിനെത്തി.

തിരിച്ചിറങ്ങണമല്ലൊയെന്നോര്‍ത്തപ്പോള്‍ എങ്ങിനെ കയറിയെന്നാശ്ചര്യം. എല്ലാവരും പല വിധത്തില്‍ മാറി, മാറി ഫോട്ടോയെടുക്കുന്ന തിരക്കിലാണ്‌.

ഈ രാത്രിയില്‍ അവിടെ തങ്ങണമെന്ന്‌ എഴുപത്‌ ശീലക്കാരനായ മകന്‍ പറഞ്ഞാലോയെന്ന ഉത്‌ക്കണ്ഠ ഒരുവശത്ത്‌. ഹിമാലയം ഒറ്റയ്‌ക്ക്‌ കീഴടക്കിയ അനുഭൂതി മറുവശത്ത്‌. അതിനിടയില്‍ കാല്‍ മടങ്ങി ഇരുന്നു പോയി, ഒരു ഒന്നൊന്നര മടങ്ങല്‍ !

അഖിലാണ്ഡേശ്വരിയെ ധ്യാനിച്ച്‌. ഒരു നിമിഷം പ്രാര്‍ത്ഥിച്ചു. വെള്ളം തന്ന കുട്ടിയുണ്ട്‌ വടിയുമായി ഓടിച്ചാടി വരുന്നു. ആ വടി വാങ്ങി പൂര്‍വ്വാധികം ശക്തിയോടെ ഞാന്‍ എഴുന്നേറ്റുനിന്നു.

സ്വപ്നലോകത്തിലെ ബാലഭാസ്‌കരനെപോലെ അമ്മ എങ്ങോട്ടായിത്ര തിരക്കിട്ട്‌ എന്ന അന്വേഷണവുമായി സര്‍വ്വജ്ഞപീഠം കയറിയ ആനന്ദത്തോടെ ഞൊടിയിടയില്‍ മകളും സമീപത്തെത്തി. ആരും ഒന്നും കണ്ടില്ല. ഞങ്ങള്‍ ജീപ്പില്‍ കയറി താമസസ്ഥലത്തെത്തി.

മുട്ടു മടക്കാന്‍ പറ്റാത്തത്ര വേദന വസ്ത്രത്തിന്‌ ഒരു കീറല്‍ പോലും സംഭവിച്ചിട്ടില്ല. മുട്ടില്‍ നിന്ന്‌ രക്തം വരുന്നുമുണ്ട്‌. മകന്‍ ഡെറ്റോള്‍ വാങ്ങാന്‍ പോയിട്ട്‌ കിട്ടിയില്ല. പകരം ഷേവിംഗ്‌ ലോഷനും, മുന്തിരിങ്ങയുമായിട്ടാണ്‌ വരവ്‌. അത്‌ കണ്ടപ്പോള്‍ ശങ്കരാചാര്യരുടെ മുന്തിരിത്തോട്ടത്തെക്കുറിച്ചോര്‍ത്ത്‌ ചിരിയടക്കാന്‍ കഴിഞ്ഞില്ല.

ലോഷന്‍ കൊണ്ടൊരു ചില്ലറപ്രയോഗമൊക്കെ നടത്തി, വേഗം കുളിച്ച്‌ ക്ഷേത്രത്തിലെത്തി, സുഖമായി മനസ്സമാധാനമായി ജഗദംബികയെ തൊഴുതു. ഔഷധകൂട്ടുകള്‍ ചേര്‍ത്ത്‌ തയ്യാറാക്കിയ കഷായതീര്‍ത്ഥം വാങ്ങി സേവിച്ചു.


ആന നന്നായി വരട്ടെ !

രാവിലെ പതിവുപോലെ ക്ഷേത്രത്തിലെത്തി. പൂജാ ചടങ്ങുകളും മറ്റും കണ്ട്‌ തൊഴുത്‌ പ്രാര്‍ത്ഥിച്ചു. സരസ്വതിമണ്ഡപത്തിലിരുന്ന്‌ മക്കള്‍ കീര്‍ത്തനവും ചൊല്ലി. ദേവിയുടെ വിഗ്രഹം എഴുന്നള്ളിച്ച രഥം എല്ലാ ഭക്തര്‍ക്കുമൊപ്പം അല്‍പ്പദൂരം വലിക്കാനും പറ്റി.

പ്രധാന കവാടത്തിലെത്തിയപ്പോള്‍ ആന തുമ്പിക്കൈ ഉയര്‍ത്തി ഭക്തരെ അനുഗ്രഹിക്കുന്നു. പഴം വാങ്ങി ആനയ്‌ക്ക്‌ കൊടുക്കണമെന്ന്‌ മകള്‍. പഴം വാങ്ങി തിരിയുമ്പോള്‍

"ഇങ്ങു തന്നോളു"-വെന്ന്‌ പറഞ്ഞ്‌ കാളക്കുട്ടന്‍ മുമ്പില്‍.

ആ സമയത്ത്‌ മകന്‍ വേറെ പഴം വാങ്ങി ആനയ്‌ക്ക്‌ കൊടുത്തു. ഭയഭക്തി ബഹുമാനത്തോടെ നിന്ന ഞങ്ങളെ അനുഗ്രഹിക്കാനായി ആന തുമ്പിക്കൈയുയര്‍ത്തി.

'എന്റെ പൊന്നാനയല്ലെ, ഞങ്ങളെ ഒന്നുംചെയ്യരുതേ', ഉള്‍ഭയത്തോടെ എന്റെ രണ്ട്‌ കൈയ്യും അറിയാതെ പൊങ്ങിപ്പോയി. അങ്ങനെ ഞാൻ ആനയെയും അനുഗ്രഹിച്ചു. ആന നന്നായി വരട്ടെ !

നിറഞ്ഞ മനസ്സോടെ അന്നപൂര്‍ണ്ണേശ്വരിയെ മനസ്സിലാവാഹിച്ചു കൊണ്ട്‌ ഞങ്ങളും മടങ്ങി.
തിരികെയെത്താനായി.

ക്ഷമിക്കണം സര്‍, വായന ഹോബിയല്ല
:: വിനോദ്‌ ഇളകൊല്ലൂര്‍


Vinod, Elakollur

ബയോഡേറ്റയിലെ ഹോബി എന്ന കോളം പൂരിപ്പിക്കുന്ന ഒരാള്‍ സ്വാഭാവികമായും എഴുതുന്നത്‌ പാട്ടുകേള്‍ക്കല്‍, ചെസ്‌, കാരംസ്‌, സ്റ്റാമ്പ്‌ ശേഖരണം, സിനിമ, വായന തുടങ്ങിയവയായിരിക്കും. അതങ്ങനെയേ വരു. കാരണം പരമ്പരാഗതമായി ഈ കോളം പൂരിപ്പിക്കപ്പെടുന്നത്‌ മേല്‍പറഞ്ഞ വിനോദങ്ങള്‍ കൊണ്ടാണ്‌. അഭിമുഖങ്ങളില്‍ സിനിമാതാരങ്ങള്‍ മുതല്‍ ലബ്ധപ്രതിഷ്ഠര്‍ വരെ തങ്ങളുടെ വിനോദമായി വായനയെ അഭിമാനത്തോടെ അവതരിപ്പിക്കുന്നത്‌ കണ്ടിട്ടുണ്ട്‌. താന്‍ ഒരു നല്ല വായനക്കാരനാണെന്ന്‌ തെളിയിക്കാന്‍ അവര്‍ വായിച്ച പുസ്തകങ്ങളെക്കുറിച്ച്‌ ദീര്‍ഘമായി വിവരിക്കും. പക്ഷെ എത്ര വിശദീകരണം നല്‍കിയാലും അവര്‍ നല്ല വായനക്കാരല്ലെന്ന്‌ ഖേദപൂര്‍വം പറയേണ്ടി വരും. 
വായനയെ ഒരു ഹോബിയായി, നേരമ്പോക്കായി കാണുന്നു എന്ന ഗുരുതരമായ തെറ്റ്‌ അവര്‍ ചെയ്യുന്നതുകൊണ്ടാണത്‌.  
വായനയെ ഹോബിയായി കാണുന്നവര്‍ ചിന്തിക്കാന്‍ മെനക്കെടുന്നില്ല. 
പുസ്തകം എത്ര പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാലും അവര്‍ അല്പം പോലും കുലുങ്ങുകയില്ല. സമയം കൊല്ലുക, അറിവ്‌ നേടുക തുടങ്ങിയ പ്രായോഗിക വഴികളില്‍ മാത്രമായിരിക്കും അവര്‍. സിനിമയിലെയും ക്രിക്കറ്റിലെയും താരങ്ങള്‍ക്ക്‌ സമാനമായി എഴുത്തുകാരെ കാണുക, ആരാധിക്കുക എന്നതിനപ്പുറത്തേക്ക്‌ അവരുടെ കാഴ്ചകള്‍ കടക്കുന്നുമില്ല. പുസ്തകങ്ങള്‍ വന്‍ തോതില്‍ വിറ്റഴിക്കപ്പെടുന്നതില്‍ അഭിമാനിക്കുന്ന പ്രസാധകര്‍ക്കൊക്കെ അറിയാം, വായനക്കാരില്‍ നല്ലൊരു ഭാഗവും നേരമ്പോക്കിന്റെ വക്താക്കളാണെന്ന്‌. അതുകൊണ്ടുതന്നെ നേരമ്പോക്കിനുള്ള വിഭവങ്ങളായാണ്‌ അവര്‍ മിക്ക പുസ്തകങ്ങളും നിര്‍മ്മിക്കുന്നത്‌. 
പ്രമുഖനായ എഴുത്തുകാരന്‌ പ്രമുഖമായ അവാര്‍ഡ്‌ ലഭിക്കുമ്പോള്‍ അയാളുടെ പുസ്തകങ്ങളെക്കുറിച്ച്‌ പരസ്യം നല്‍കുകയും അവ ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുകയും ചെയ്യുന്നു. തീര്‍ച്ചയായും വായന ഹോബിയാക്കിയവരാകും അവ വാങ്ങുന്നത്‌. അവാര്‍ഡ്‌ കിട്ടിയതുകൊണ്ട്‌ മികച്ച എഴുത്തുകരനാണ്‌ അയാളെന്നും എന്നാല്‍ പിന്നെ ഒന്നു വായിച്ചേക്കാമെന്നുമുള്ള ലളിതമായ ചിന്തയേ അവര്‍ക്കുള്ളു. പക്ഷെ നല്ല വായനക്കാര്‍ അയാളുടെ പുസ്തകങ്ങള്‍ നേരത്തെ വായിച്ചിരിക്കും. ആ എഴുത്തുകാരന്റെ കഴിവിനെക്കുറിച്ചും കഴിവില്ലായ്മയെക്കുറിച്ചും അയാള്‍ ഏതറ്റം വരെ പോകാനിടയുണ്ട്‌ എന്നതിനെക്കുറിച്ചും നല്ല ബോധ്യവുമുണ്ടാകും. അവാര്‍ഡ്‌ കിട്ടിയതുകൊണ്ട്‌ സൃഷ്ടിക്കപ്പെടുന്ന ബഹളങ്ങളില്‍ വീഴാതെ പിടിച്ചുനില്‍ക്കാന്‍ ഈ ബോധ്യം അവരെ സഹായിക്കും. 
വിപണിയില്‍ ഏതൊരു ഉല്പന്നവും വില്‍ക്കുന്നതിനുള്ള പരസ്യതന്ത്രം പ്രസാധകരും സ്വീകരിക്കുന്നത്‌ ഹോബിപ്രിയരായ പുസ്തകപ്രേമികളെ ഉദ്ദേശിച്ചാണ്‌. 
എഴുത്തുകാരനായ സി. രാധാകൃഷ്ണന്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഹൈടെക്‌ പബ്‌ളിക്കേഷന്‍ ആരംഭിച്ചപ്പോള്‍ നല്‍കിയ പരസ്യ വാചകം "കൈ കഴുകി തൊടാവുന്ന പുസ്തകങ്ങള്‍'' എന്നായിരുന്നു. നാലുചുറ്റും രോഗാണുക്കള്‍ മാത്രമേയുള്ളെന്നും അതിനാല്‍ ഭാര്യയെ ചുംബിക്കുമ്പോള്‍ പോലും ഡെറ്റോള്‍ ഉപയോഗിക്കണമെന്നും വിശ്വസിക്കുന്നവര്‍ക്ക്‌ പറ്റിയ പരസ്യവാചകമാണിത്‌. അത്യാധുനികമായ ലേ ഔട്ട്‌, എറ്റവും മികച്ച പേപ്പറുകള്‍, അത്രവേഗമൊന്നും നശിക്കാത്തതും അതിമനോഹരവുമായ പുറംചട്ട എന്നിവയാണ്‌ ഈ കൈകഴുകി തൊടാവുന്നത്‌ എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം. പക്ഷെ യഥാര്‍ത്ഥ വായനക്കാരെ സംബന്ധിച്ചിടത്തോളം ഇത്തരം ഡെറ്റോള്‍ പുസ്തകങ്ങള്‍ വിഷയമേയല്ല. അവര്‍ പുസ്തകങ്ങളുടെ ഉള്ളടക്കത്തെയാണ്‌ ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യുന്നത്‌. ബാഹ്യമോടി കണ്ട്‌ ഒരു വിലയിരുത്തലിന്‌ തയ്യാറാവുകയേയില്ല. 
അവരുടെ ശേഖരത്തില്‍ കാലപ്പഴക്കം കൊണ്ട്‌ ജീര്‍ണിച്ചതും അക്ഷരങ്ങള്‍ മാഞ്ഞതും പാതി കീറിയതുമായ പുസ്തകങ്ങള്‍ ഉണ്ടാകും. എങ്കിലും അയാള്‍ അത്‌ ഉപേക്ഷിക്കുകയില്ല. കാരണം അവരുടെ ജീവതത്തിന്റെ ഭാഗമാണ്‌ അത്‌. ആ പുസ്തകം ഒപ്പമുണ്ടെങ്കില്‍ അവര്‍ക്ക്‌ കാലത്തിന്റെ ജീര്‍ണതകളോട്‌ ഏറ്റുമുട്ടാനുള്ള ആത്മധൈര്യം ലഭിക്കുന്നു. വീണ്ടും അത്‌ തുറന്നുനോക്കണമെന്ന്‌ പോലുമില്ല. അതിലെ വാക്കുകളും വാചകങ്ങളും അവര്‍ മറന്നുപോയിരിക്കാം. ഇനി ഒരാവര്‍ത്തി വായിക്കാനാവാത്ത വിധം അതിലെ അക്ഷരങ്ങള്‍ പടര്‍ന്നിരിക്കാം. എങ്കിലും പുതുമോടിക്കുവേണ്ടി അതിന്റെ ഏറ്റവും പുതിയ എഡിഷന്‍ വാങ്ങാന്‍ അവര്‍ തയ്യാറാകില്ല. കാരണം ആ പുസ്തകവുമായി അവര്‍ അഗാധമായ ഒരു രക്തബന്ധം ഉണ്ടാക്കിക്കഴിഞ്ഞിരിക്കുന്നു. പുസ്തകങ്ങള്‍ക്ക്‌ ജീവനുണ്ടെന്ന്‌ അവര്‍ ദൃഡമായി വിശ്വസിക്കുന്നു. 

പുസ്തകം എന്ന ഉല്പന്നം...!

പുസ്തകപ്രസാധകര്‍ ഈ ധാരണകളെയെല്ലാം അട്ടിമറിക്കും. അവരെ സംബന്ധിച്ചിടത്തോളം പുസ്തകം ഒരു ഉല്പന്നം മാത്രമാണ്‌. പുതുമകളെയും വൈവിധ്യത്തെയും ഇഷ്ടപ്പെടുന്ന ആധുനിക കാലത്തെ പുസ്തകപ്രേമികള്‍ക്ക്‌ വേണ്ടി അവര്‍ കെട്ടിലും മട്ടിലും നിരന്തരം മാറ്റമുണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഓരോ പുസ്തകത്തിനും ഓരോ കവര്‍, ആദ്യം വാങ്ങിക്കുന്ന ആയിരം പേര്‍ക്ക്‌ എഴുത്തുകാരന്റെ കൈയൊപ്പുള്ള പുസ്തകം തുടങ്ങിയ അത്ഭുതങ്ങള്‍ നിഷ്കളങ്കരായ വായനക്കാര്‍ക്കായി അവര്‍ കാഴ്ചവയ്ക്കും.  
വിഗ്രഹാരാധകരായ വായനക്കാര്‍ ഈ കച്ചവട തന്ത്രങ്ങളില്‍ വീണുപോകും. കാരണം ആശയങ്ങളില്‍ ഉന്മത്തരാകുന്നവരല്ല അവര്‍, ബാഹ്യവര്‍ണ്ണങ്ങളില്‍ അഭിരമിക്കുന്നവരാണ്‌. 
പ്രമുഖ പ്രസാധകര്‍ അടുത്തകാലത്ത്‌ കണ്ടുപിടിച്ച പരസ്യവാചകം മറ്റൊരു ഉദാഹരണമാണ്‌. "വായന ആഘോഷമാക്കൂ..'' എന്നതാണ്‌ ആ മുദ്രാവാക്യം. പൊതുവിപണിയിലെ പരസ്യവാചകങ്ങളില്‍ ഉള്‍പ്പെട്ട വാക്കാണ്‌ ആഘോഷം. ഒരു സ്വര്‍ണ്ണാഭരണ ശാല തുടങ്ങുന്നതിന്റെ പരസ്യ വാചകം ടി.വിയില്‍ കാണുന്നത്‌ "ആഘോഷം തുടങ്ങിക്കഴിഞ്ഞു...'' എന്ന സുന്ദരിയുടെ പ്രഖ്യാപനത്തോടെയാണ്‌. പ്രമുഖ സിനിമാതാരം പ്രക്ഷകരോട്‌ തന്റെ ഉല്പന്നത്തിന്റെ പരസ്യമായി ചോദിക്കുന്നത്‌  "നിങ്ങളില്ലാതെ എനിക്കെന്ത്‌ ആഘോഷം..'' എന്നാണ്‌. എഷ്യാനെറ്റ്‌ പ്‌ളസ്‌ എന്ന ടി. വി ചാനലിന്റെ പരസ്യ വാചകം "ആഘോഷിക്കൂ ഓരോ നിമിഷവും" എന്നാണ്‌. ഇത്തരം പ്രയോഗങ്ങളിലൂടെ ആഘോഷങ്ങളിലും ആര്‍ഭാടത്തിലും അഭിരമിക്കുന്ന പുതിയ കാലത്തിന്‌ പറ്റിയ തരത്തിലേക്ക്‌ പ്രസാധകര്‍ പുസ്തകത്തെയും മാറ്റിയെടുക്കുന്നു. 
വായന എങ്ങനെയാണ്‌ ആഘോഷിക്കുന്നത്‌ എന്ന്‌ യഥാര്‍ത്ഥ വായനക്കാര്‍ അമ്പരക്കും. കാരണം വായന അവര്‍ക്ക്‌ തികച്ചും സ്വകാര്യമായ വികാരമാണ്‌. 
ബുക്ക്‌ ഷെല്‍ഫില്‍ എഴുത്തുകാരന്റെ സമ്പൂര്‍ണ സമാഹാരങ്ങള്‍ മാത്രമുള്ളവരെ സംശയത്തോടെ വേണം കാണാന്‍. 
അവര്‍ നല്ല വായനക്കാരായിരുന്നു എങ്കില്‍ സമ്പൂര്‍ണ സമാഹാരങ്ങള്‍ക്കായി കാത്തിരിക്കുമായിരുന്നില്ല. ഒറ്റപ്പെട്ട പുസ്തകങ്ങള്‍ വായിച്ചായിരിക്കും അവര്‍ ആസ്വാദനത്തിന്റെ ബോധ്യത്തിലെത്തുക. സ്വീകരണ മുറിയിലെ ബുക്ക്‌ ഷെല്‍ഫില്‍ രൂപം കൊണ്ട്‌ കനപ്പെട്ട പുസ്തകങ്ങള്‍ അട്ടിവയ്ക്കുന്നവരെ സംബന്ധിച്ചിടത്തോളം പുസ്തകം ഒരു അലങ്കാര വസ്തുവാണ്‌. സമ്പൂര്‍ണ്ണ സമാഹാരങ്ങള്‍ അവര്‍ ഒരിക്കലും വായിച്ചിട്ടുണ്ടാകില്ല. സ്വീകരണ മുറിയിലെ അലങ്കാര വസ്തുക്കളിലൊന്നുമാത്രമാണ്‌ അവര്‍ക്ക്‌ പുസ്തകങ്ങള്‍. മൊത്തവ്യാപാരത്തിലൂടെ ഇങ്ങനെ പുസ്തകങ്ങള്‍ വാങ്ങിവയ്ക്കുന്നവരും വായനക്കാരുടെ പട്ടികയിലാണ്‌ ഉള്‍പ്പെടുന്നത്‌.  
യഥാര്‍ത്ഥ വായനക്കാരന്‍ സമ്പൂര്‍ണ സമാഹാരം വായിക്കുന്നവനല്ല. 
പല കാലങ്ങളായി ആ എഴുത്തുകാരനെ വായിച്ചിട്ടുള്ളവനാണ്‌. സമ്പൂർണമായി സമാഹരിക്കപ്പെടും വരെ കാത്തിരിക്കാഌള്ള ക്ഷമ അയാള്‍ക്കില്ല.
അറിവ്‌ നേടാനാണ്‌ പുസ്തകങ്ങളെന്ന തീര്‍പ്പിലെത്തുന്നവരും സത്യസന്ധരായ വായനക്കാരല്ല. 
അറിവ്‌ ഒരാളെ സംബന്ധിച്ചിടത്തോളം സ്വകീയമായ നേട്ടങ്ങള്‍ക്ക്‌ വേണ്ടിയുള്ളതാണ്‌. പി. എസ്‌. സി. പരീക്ഷയും അദ്ധ്യാപകവൃത്തിയും മുതല്‍ ഐ. എ. എസ്‌. വരെയാകും അവരുടെ ലക്ഷ്യം. ഇവയൊന്നുമില്ലെങ്കില്‍ ക്വിസ്‌ മത്സരങ്ങളിലെ ട്രോഫിയിലേക്കായിരിക്കും കണ്ണ്‌. അത്‌ നേടുംവരെയേയുള്ളു വായന. മേല്‍പറഞ്ഞ പരീക്ഷകളില്‍ പങ്കെടുക്കാനായി വായനശാലയിലെത്തി തലകുത്തി വായിക്കുന്നവരൊക്കെ ജോലി ലഭിച്ച ശേഷം അക്ഷര വിരോധികളായി മാറുന്നു എന്ന തമാശയ്ക്കപ്പുറം മറ്റൊന്നുമില്ല. അവരില്‍ ഭൂരിഭാഗവും പിന്നീട്‌ പുസ്തകങ്ങളെക്കുറിച്ച്‌  മിണ്ടാറേയില്ല. പുസ്തകങ്ങള്‍ നല്കിയ നേട്ടത്തിലൂടെ അവര്‍ ഭൗതിക ജീവിതത്തിന്റെ ആഡംബരങ്ങളില്‍ കണ്ണടച്ച്‌ അഭിരമിക്കാന്‍ തുടങ്ങും. പുസ്തകങ്ങളോട്‌ കൂട്ടുകൂടിയ പഴയ കാലത്തെ ഓര്‍ക്കാന്‍ പോലും മടിക്കും. 
പുസ്തകം ഒരു അനുഭവമാക്കാന്‍ കഴിയുന്നവരാണ്‌ യഥാര്‍ത്ഥ വായനക്കാര്‍.
നല്ല ഒരു പുസ്തകത്തിലെ ഒരൊറ്റ വാക്കുമാത്രമാകും അവരെ പ്രചോദിപ്പിക്കാന്‍. ആശയങ്ങളുടെ മൂര്‍ച്ചയേറ്റ്‌ അവര്‍ പ്രകോപിതരാകും.

പ്രചോദനവും പ്രകോപനവും

ചുരുക്കത്തില്‍ പ്രചോദനവും പ്രകോപനവുമാണ്‌ നല്ല പുസ്തകങ്ങള്‍ വായനക്കാരന്‌ നല്‍കുന്ന സംഭാവന. സാധാരണ വായനക്കാരെ സംബന്ധിച്ചടത്തോളും ഇവ രണ്ടും സ്വീകരിക്കാഌള്ള ശേഷി ഉണ്ടാകില്ല. സ്വച്ഛമായ ജീവിത വൃത്തിയില്‍ എര്‍പ്പെട്ടിരിക്കുന്ന അയാള്‍ക്ക്‌ ഒന്നിലേക്കും പ്രചോദിപ്പിക്കപ്പെടേണ്ട കാര്യമില്ല. ആസ്വദിക്കുക എന്ന കേവലമായ ദൗത്യം മാത്രമാണ്‌ അയാള്‍ക്ക്‌ ചെയ്യാനുള്ളത്‌. തന്നെപ്പോലെയുള്ള ദുര്‍ബലമനസ്കരായ വായനക്കാര്‍ക്കൊപ്പമിരുന്ന്‌ ഇടയ്ക്കിടെ പഴയ ആസ്വാദനം തികട്ടിയെടുത്ത്‌ വെടിവട്ടം പറഞ്ഞിരിക്കാം. പ്രകോപനങ്ങളെ അയാള്‍ക്ക്‌ ഭയമാണ്‌. തന്റെ ശാന്തമായ ജീവിതത്തിലേക്ക്‌ പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്ന പ്രകമ്പനങ്ങള്‍ കടന്നുവരുന്നതിനെ അയാള്‍ ഭയപ്പെടുന്നു. വിഗ്രഹ ഭഞ്ജകനാകാനുള്ള ധൈര്യം അയാള്‍ക്കില്ല. കലാപകാരിയാകാഌള്ള ചങ്കൂറ്റവുമില്ല. ആകെയുള്ളത്‌ ആസ്വാദനത്തിനുള്ള ത്രാണി മാത്രമാണ്‌. ആ ആസ്വാദനം ചിന്തയുടെ തലത്തിലേക്ക്‌ എത്താതിരിക്കാന്‍ അയാള്‍ ജാഗ്രത പുലര്‍ത്തുന്നു. അത്തരം വായനക്കാരെ കൊണ്ട്‌ പ്രസാധകര്‍ക്ക്‌ മാത്രമാണ്‌ നേട്ടം. പ്രസാധകരും മാധ്യമങ്ങളും കാട്ടിക്കൊടുക്കുന്നവരാണ്‌ അവരെ സംബന്‌ധിച്ചിടത്തോളം വലിയ എഴുത്തുകാര്‍. 
    പ്രമുഖനായ ഒരു എഴുത്തുകാരന്‍ എഴുതിക്കൊണ്ടിരിക്കുന്ന നോവലിന്റെ ആദ്യ അധ്യായം, ഒരു മഹാസംഭവവമായി ഏതെങ്കിലും ഒരു വാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ അതിന്‌ പിന്നാലെ പായുന്നത്‌ ഇത്തരത്തിലുള്ള ദുര്‍ബലരായ എഴുത്തുകാരാണ്‌. സൂപ്പര്‍ സ്റ്റാറിന്റെ സിനിമ റിലീസ്‌ ചെയ്യുന്ന ദിവസം തന്നെ കാണുന്നതിലുള്ള ആരാധകന്റെ കൗതുകുമേ അവര്‍ക്കുള്ളു. എത്രയോ അദ്ധ്യായങ്ങളുള്ള ഒരു നോവലിന്റെ ആദ്യ ഭാഗം വായിക്കുന്നതുകൊണ്ട്‌ എന്തു പ്രയോജനം എന്ന്‌ അവര്‍ ചിന്തിക്കുന്നില്ല. പരസ്യത്തിന്റെ ചതിക്കുഴിയില്‍പ്പെടുകയാണ്‌ അവര്‍.
ഒരു എഴുത്തുകാരന്റെ പുസ്തകം ശ്രദ്ധിക്കപ്പെട്ടാല്‍ പ്രസാധകരും പത്രാധിപന്മാരും അയാളെ തങ്ങളുടെ പൊതുമുതലാക്കും. അതുവരെ അവര്‍ അവഗണിച്ചിരുന്ന ആളാകാം അത്‌. അയാള്‍ പിന്നീട്‌ എഴുതുന്നതിനെയെല്ലാം അവര്‍ വലിയ സംഭവങ്ങളാക്കി ചിത്രീകരിക്കും. അയാളുടെ താരമൂല്യം വിറ്റ്‌ പണം നേടുക എന്നതാണ്‌ ലക്ഷ്യം. താന്‍ പിന്നീട്‌ എഴുതിയെതെല്ലാം ക്ലാസിക്കുകളാണെന്ന്‌ എഴുത്തുകാരന്‍ പോലും വിശ്വസിക്കുന്നുണ്ടാകില്ല. പക്ഷെ താരാരാധകരായ വായനക്കാര്‍ അയാളെ വിടില്ല. അവര്‍ അയാളെ മഹാനാക്കിയേ പിന്മാറു.  
ആടു ജീവിതം എന്ന നോവലിലൂടെ പ്രശസ്തനായ ബന്യാമിനെ ശ്രദ്ധിക്കൂ. അതിന്‌ മുമ്പും നോവല്‍ ഉള്‍പ്പെടെ ബന്യാമിന്‍ എഴുതിയിരുന്നു. ആരും ശ്രദ്ധിച്ചിരുന്നില്ല. ആടുജീവിതം മലയാളത്തിലെ ഒരു പ്രമുഖ സാഹിത്യ വാരികയ്ക്ക്‌ നല്‍കിയപ്പോള്‍ പ്രസിദ്ധീകരണയോഗ്യമല്ലെന്ന്‌ പറഞ്ഞ്‌ തിരിച്ചുനല്‍കിയതിനെക്കുറിച്ച്‌ ബന്യാമിന്‍ പറയുന്നുണ്ട്‌. ഗ്രീന്‍ ബുക്‌സ്‌ എന്ന ചെറിയ പ്രസാധകരാണ്‌ ആടുജീവിതം പുസ്തകമാക്കിയത്‌. നിരൂപകരുടെ കൈയടിയില്ലാതെയും കാരണവന്മാരായ എഴുത്തുകാരുടെ  ആശീര്‍വാദങ്ങളില്ലാതെയും വായനക്കാരാണ്‌ ആ പുസ്തകത്തെ പ്രസിദ്ധമാക്കിയത്‌. അതുവഴി ബന്യാമിന്‍ പ്രശസ്തനായപ്പോള്‍ പ്രസാധകരും പത്രാധിപന്മാരും പിന്നാലെ കൂടുകയായിരുന്നു. ഖസാക്കിന്റെ ഇതിഹാസം ഉള്‍പ്പെടെയുള്ള നല്ല പുസ്തകങ്ങളുടെയെല്ലാം കഥ ഇതാണ്‌. നല്ല വായനക്കാരാണ്‌ അവയെ ഏറ്റെടുത്തത്‌. 
ചുവരിലൊട്ടിക്കുന്ന പരസ്യചിത്രം നോക്കി, നിഷ്കളങ്കര്‍ വായനയുടെ വക്താക്കളായി മാറുന്നത്‌ അപകടകരമാണ്‌. 
കോളേജുകളിലും അക്കാദമികളിലും എന്നുവേണ്ട സര്‍വ രംഗങ്ങളിലും ഇത്തരക്കാര്‍ വര്‍ദ്ധിച്ചുവരികയാണ്‌. എതെങ്കിലും പ്രബന്ധത്തിന്‌ പി. എച്ച്‌. ഡി ലഭിച്ചിട്ടുള്ളയാളാണ്‌ സാഹിത്യത്തിന്റെ അവസാനവാക്ക്‌ എന്ന്‌ അവര്‍ വിശ്വസിക്കുന്നു. പി. എച്ച്‌.ഡി തിസീസുകള്‍ അത്‌ എഴുതിയ ആള്‍ക്കല്ലാതെ മറ്റെന്തെങ്കിലും പ്രയോജനം ഉണ്ടാക്കിയിട്ടുണ്ടോ എന്നുപോലും അവര്‍ ചിന്തിക്കുന്നില്ല. അവാര്‍ഡ്‌ കമ്മിറ്റികളില്‍ അവര്‍ ഉള്‍പ്പെടുമ്പോള്‍ ഏറ്റവും വലിയ താരത്തിന്‌ അവാര്‍ഡ്‌ നല്‍കാന്‍ അവര്‍ ശ്രദ്ധിക്കുന്നു. പിന്നീട്‌ വരുന്ന കമ്മിറ്റിക്കാരും ഇതേ പാത പിന്തുടരുന്നു. ഓരോ സീസണിലും തുടര്‍ച്ചയായി ഒരാള്‍ക്ക്‌ തന്നെ അവാര്‍ഡ്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌ ഈ കാഴ്ചപ്പാടുകൊണ്ടാണ്‌. ആത്മഹത്യാപരമാണിത്‌. വിപണിയുടെ തന്ത്രങ്ങളിലും സ്വന്തം ചിന്താശേഷി ഇല്ലായ്മയിലും കുടുങ്ങി അവര്‍ നടത്തുന്നത്‌ ഭീകരമായ തമസ്കരണമാണ്‌. അപ്പോഴും നല്ല വായനക്കാരന്‍ പുതിയ പുസ്തകങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കും. അയാള്‍ അവയുമായി സംവാദത്തില്‍ ഏര്‍പ്പെടുകയും അത്‌ നല്‍കുന്ന അസ്വസ്ഥതകളിലൂടെ കൂടുതല്‍ നവീകരിക്കപ്പെടുകയും ചെയ്യും. കാലത്തിന്റെ വഴിത്തെറ്റുകളെക്കുറിച്ച്‌ സ്വയം ജാഗ്രതപ്പെടാഌനും സഹജീവികളെ ജാഗ്രതപ്പെടുത്താനും അത്‌ അയാളെ സഹായിക്കും. വിറ്റുപോകുന്ന പുസ്തകങ്ങളുടെ കണക്കെടുപ്പ്‌ നടത്തി വായന മരിച്ചിട്ടില്ലെന്നും വായനയുടെ പൂക്കാലമെന്നും മറ്റുമുള്ള ക്ലീഷേകള്‍ തട്ടിക്കൂട്ടുന്ന തിരക്കിലായിരിക്കും അപ്പോഴും പുസ്തക പ്രേമികളുടെ ആള്‍ക്കൂട്ടം. കൂടുതല്‍ പുസ്തകങ്ങള്‍ വില്‍ക്കുന്നു എന്നതുകൊണ്ട്‌ കൂടുതല്‍ വായനക്കാരുണ്ടാകുന്നു എന്ന്‌ അര്‍ത്ഥമില്ല. കൂടുതല്‍ പേര്‍ ചിന്തിക്കുന്നുണ്ടെങ്കിലേ അവര്‍ വായിച്ചു എന്ന്‌ ഉറപ്പുള്ളു. 
വായനക്കാർ എന്ന കണക്കുപുസ്തകം

വായന സംബന്‌ധിച്ച കാനേഷുമാരി കണക്കുകളിലൊന്നും ചിന്തിക്കുന്നവരുടെ എണ്ണം ഉള്‍പ്പെടാറില്ല. കേരളത്തില്‍ പുസ്തകങ്ങള്‍ മാത്രമല്ല, സര്‍വഉല്പന്നങ്ങളും ആവോളം വിറ്റഴിക്കപ്പെടുന്നുണ്ട്‌. മലയാളിയുടെ കൈയില്‍ ധാരാളം പണമുണ്ട്‌, അത്‌ വിനിയോഗിക്കാന്‍ അവന്‍ ചന്തയിലേക്ക്‌ ഒഴിഞ്ഞ ചാക്കുകളുമായി പുറപ്പെടുന്നു. മത്സ്യം മുതല്‍ സ്വര്‍ണം വരെ അവിടെ വില്പനയ്ക്ക്‌ വച്ചിട്ടുണ്ട്‌. മത്സ്യം ഇഷ്ടമുള്ളവന്‍ അതും, പുസ്തകം ഇഷ്ടമുള്ളവന്‍ അതും വാങ്ങുന്നു. വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന പുസ്തകങ്ങളുടെ വില്പനയെ ഇത്തരത്തില്‍ കണ്ടാല്‍ മതി. പുസ്തകം, വാങ്ങി വായിക്കാന്‍ മാത്രമുള്ളതല്ല. പണമുള്ളവനേ നല്ല വിലകൊടുത്ത്‌ പുസ്തകം സ്വന്തമാക്കാന്‍ കഴിയു. അതിന്‌ കഴിയാത്തവര്‍ക്ക്‌ വായനശാലകളാണ്‌ ആശ്രയം. ഇന്നത്തെ വായനക്കാരുടെ തലമുറ കുട്ടിക്കാലം മുതല്‍ വായിച്ചുതുടങ്ങിയത്‌ വായനശാലയില്‍ നിന്നാണ്‌. അവര്‍ക്ക്‌ അന്ന്‌ പുസ്തകങ്ങള്‍ വാങ്ങി വായിക്കാനുള്ള ശേഷി ഇല്ലായിരുന്നു. കുട്ടിക്കാലത്തുതന്നെ അക്ഷരങ്ങളിലേക്ക്‌ കണ്ണ്‌ തുറന്നതുകൊണ്ടാണ്‌ അവര്‍ ചന്തയിലെ മറ്റ്‌ സാധനങ്ങള്‍ക്കൊപ്പം ഒരു പുസ്തകവും വാങ്ങുന്നത്‌. പക്ഷെ പുതിയ കാലത്ത്‌ വായനശാലകളിലെ പുസ്തകങ്ങള്‍ വായനക്കാരെ കാത്തിരിക്കുകയാണ്‌. വിലകൊടുത്ത്‌ പുസ്തകങ്ങള്‍ വാങ്ങാന്‍ കഴിയാത്ത കുട്ടികള്‍ ഇപ്പോള്‍ വായനശാലയിലേക്ക്‌ വരുന്നില്ല. വായനയുടെ മികച്ച സംസ്കാരം കുട്ടിക്കാലത്തു തന്നെ രൂപപ്പെടുത്താന്‍ കഴിയാത്ത അവര്‍ വലുതാകുമ്പോള്‍ പരസ്യതന്ത്രങ്ങളില്‍ ആകൃഷ്ടകരായി പുസ്തകങ്ങള്‍ വാങ്ങിച്ചെന്നിരിക്കും. സ്വന്തം നിലപാടുകളിലും വീക്ഷണങ്ങളിലും ചുവടുറപ്പിച്ചായിരിക്കില്ല അവര്‍ അന്ന്‌ പുസ്തകങ്ങള്‍ വാങ്ങുന്നതും വായിക്കുന്നതും. പ്രസാധകരും പത്രാധിപന്മാരും കാട്ടിക്കൊടുക്കുന്നതായിരിക്കും അവരുടെ വായന. സംശയമെന്ത്‌, അതോടെ നട്ടെല്ലുള്ള വായനക്കാരന്റെ വംശം ഇല്ലാതാകും
-----00000----- 

ഇതു കൂടി വായിക്കാം 

The tantrums of the helpless box ! :: Nanditha Sivadas



The sun rises in the east and sets in the west. is a universal truth, but for me it is the other way around, when the whole world is put to sleep,,, I’m made to work..., as if I have an entirely different biological clock !!

The sight of the red button on the remote gives me an eerie feeling, and I look at it with a deep sense of contempt..... ,. 

Waiting all day in this room with pastel coloured walls. 

First and foremost as any explanation should proceed: I can first give you a detailing about my surroundings, the room is medium sized filled with a big brown sofa (mainly catering to the obese lad in the house and the tons of food and Pepsi cans that he gnaws at, and it almost fills up a quarter of the room), a slightly inclined table with a torn sheet and and rusty vase sans flowers on it. 

Two small windows which are only half open (to add further points to the chart of misery) with dull curtains hung on them... an ugly rug on the floor. 

A rack for the shoes which usually gives room for smelly socks and dirty boots. 

And in a corner, u can see books, newspapers, toys, and what not, all together, the above mentioned paraphernalia gives it a tacky, depressing, and irritating shade of a junkyard, and here I’m situated right in front of the mammoth sofa, with no one to dust me, no one to quieten my creaky sound, and no one to tend to the scratches on ma beautifully built physique.

There was a time when I was watched with awestruck silence and a twinkle in the eyes, and was bargained by many a man.....which all gave me a snobbish and haughty conviction about my bright future. But as usual the gallows humour always gets you right on to the ground, and here I’m in the midst of this completely overpowering mess.

I started dreading the tick of the clock, and that too mostly when it strikes 7.00 pm. The thin grumpy lady comes with a ladle in her arms and drops of perspiration on her forehead, and makes a go for the tiny alarming button on the so called rectangular piece of artefact (which is lovingly called by these people around me as a “REMOTE” and drives me into the most tragic dilemma of playing the schmaltzy, idiotic Hindi soaps, in which a man marries every year, a woman remains pregnant for 3 consecutive years, and a 5 year old child speaks like a Casanova in search of his love ...well this goes on until the tiny toddler comes to my help, with a mission of having his food and the grumpy lady is forced to switch on to lighter, happier channels like cartoons, which may have no sense at all in them but will manage to squeeze a laugh out of u. 

Then at nine comes the huge, stout master of the house with a big lacy moustache, and a big round spectacle which keeps dropping off his nose now and then. He switches on the news channel which opens the world of knowledge in front of me which I could not even once comprehend and I stay as if I’m lurching in the dark to find a lost candle to enlighten ma dear self. 

I always give out a sigh of relief when this moving encyclopaedia goes to rest, which he emphatically shows with a waiver of his hand and a bark from his throat, as this happens to be the green signal for me. But I am only happy for a few minutes, i.e. till the biggest fish of the lot: the obese, pasty faced looking brat, comes out and begins his share of atrocity on me, the “WWf” Picturizing a group of men with muscles as huge as the elephant, and face as fierce as a lion coming in and pouncing on each other, with no exciting end to the same. Either of them falling and another geek over there coming and lifting up the hand of the one who is standing and both of them start jumping. And roaring. phewww...
 
Me as an individual also have a life, also do have a heart, Also have interests which I’m never able to exhibit or experience, how I wish that I could dance on my wheels to some music being played, how I wish I could laugh to the jokes on some comedy channel... oh how I wish I could drool over the women in fashion channels... oh how I wish...... and there goes my never ending list.... 

When this obese bit of brat goes he switches off my power, and there I stay still as a statue, petrified as a victim, and alone as a ghost ... till the next round of vicious torture begins...
-----00000----- 

എന്റെ ദിനപത്രമേ
:: ഷിജു എസ് വിസ്മയ

ഷിജു എസ്  വിസ്മയ
എന്റെ നെഞ്ചു പിളര്‍ന്നു നീറുന്നു. 
നീ എന്നില്‍ നിന്ന് പിരിഞ്ഞുപോകുന്നു എന്നറിഞ്ഞപ്പോള്‍.... ഞാന്‍ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് നീ മനസിലാക്കുക... ദിനവും നിന്നില്‍ നിന്നും കിട്ടുന്ന അറിവും, ചൈതന്യവും എന്നിലേക്ക്‌ വന്നു ചേരുന്ന ആവേശത്തിനെ ഒരു നിമിഷമെങ്കിലും പിരിയുമെന്നു കേട്ടപോള്‍ മനസ്സില്‍ ആദിയും അതിലുപരി ഹൃദയം പൊട്ടുന്ന വേദനയുമാണ് ഉണ്ടായത്.. പക്ഷെ നിന്നെ എന്നായാലും പിരിയണം അത് താല്‌ക്കാലികമായെങ്കിലും അല്ലെങ്കില്‍  അത് അങ്ങനെ തന്നെയാകണം എന്നാവും നിയോഗം  ഞങ്ങള്‍ കിടക്കുന്ന കുടുസുമുറിയില്‍ നിനക്കിരിക്കാനും നിന്നെ തുടര്ന്നുവരുന്നവര്‍ക്കിരിക്കാനും ഇടം തികയാത്തതുകൊണ്ടാകാം അല്ലെങ്കില്‍  നിന്നെ ചുറ്റിപറ്റിവരുന്ന പ്രാണികള്‍ ഉപദ്രവകാരികളാകും എന്നുള്ളതുകൊണ്ടാകാം  എന്തായാലും കൂട്ടുകാരും പറഞ്ഞു മനസില്ല മനസില്ലതെയാണ് നിന്നെ വേര്‍പിരിയുന്നത്.. യാഥാര്‍ത്ഥ്യം  ഞാനും മനസില്ലാക്കണമല്ലോ  അതാണ്‌ സത്യം  നീയും അത് മനസിലാക്കണം 
ഒരുദിവസം പോലും  നിന്നില്‍  നിന്ന് അകലാതിരിക്കാന്‍ ശ്രമിക്കാറുണ്ട് കീശ ശുന്യമാണെഗില്‍പോലും  സ്വന്തമാക്കാറുണ്ട്  നിന്നില്‍ നിന്ന് കിട്ടുന്ന സുഖം ആ സുഖം നിന്നെ ഇഷ്ടപെടുന്നവര്‍ക്കും പരമാവധി നല്‍കാറുണ്ട് അവരും സന്തോഷിക്കട്ടെ.. എന്ത് ചെയാന്‍ പിരിയണമെന്നാകും നിയോഗം.. തലങ്ങനെയും വിലങ്ങനെയും നിന്നെ മറിച്ച്  നുണയുമ്പോള്‍ വല്ലതൊരനുഭുതിഞങ്ങളില്‍ വന്നു നിറയുന്നു  എന്ന സത്യം മറക്കാന്‍ വയ്യ  കുറച്ചു ദിവസമായി കൂട്ടുകാര്‍ പറയുന്നുണ്ട് അന്നുമുതല്‍ സുരക്ഷിതമായ ഒരിടം നിനക്കായ്‌ നോക്കുകയും ചെയ്തു പക്ഷെ നിര്‍ഭാഗ്യമാകാം അത് തരപെട്ടില്ല 
നിന്നെ ഇവിടെ കെട്ടുകെട്ടുകളാക്കിവച്ച്  പ്രാണികള്‍ക്ക് തീറ്റയാക്കുന്നതിലും നല്ലത് മനസില്ല മനസോടെ ഉപേക്ഷിക്കുക അവസാനം ഞാന്‍ ആ തീരുമാനത്തിലെത്തി ഇന്ന് അവധിയുള്ള ദിവസമാണ് ആര്‍ക്കാണോ അവധികിട്ടുന്നത് അവര്‍ മുറി നല്ലതുപോലെ വൃത്തിയാക്കണം അതൊരു അലിഖിത നിയമമാണ് ഇന്ന് ഞാനും ഒരു കൂട്ടുകാരനും അവധിയാണ് ശുദ്ധികലശം ചെയുന്നതിനായ് ഞങ്ങള്‍ ഒരുങ്ങി പകുതിയെന്നല്ല മുഴുവന്‍ പണിയും അവനാണ് ചെയ്തത്  പാവം എന്റെ നല്ല കൂട്ടുകാരന്‍ സുഖനിദ്രയിലായിരുന്ന നിന്നെ ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറെടുത്തു ഒന്നുകൂടി നുകരണമെന്നു ആഗ്രഹമുണ്ടായിരുന്നു മനസ്സ് സമ്മതിക്കുന്നില്ല കൈകളില്‍ എടുത്തു ദൂരെ നീ എന്നെ കാണാത്ത ഞാന്‍ നിന്നെ കാണാത്ത  ആ പെട്ടിക്കു സമിപത്തെക്കു നടന്നു പെട്ടിക്കു  അടുത്ത് സമിപിക്കുന്നതിനു മുന്‍പുതന്നെ അതില്‍ എന്തോ ഉണ്ടെന്നുള്ള സൂചനയായ് ദുര്‍ഗന്ധം എന്റെ മൂക്കില്‍ കൂടി കടന്നുപോയി അതിനാല്‍ നിന്നെ ആ പെട്ടിയില്‍ നിക്ഷേപിക്കാന്‍  എന്റെ കൊച്ചു മനസ്സ് അനുവദിച്ചില്ല നിനക്കിരിക്കാനോ അതോ നിന്റെ അവസാനത്തെ നിദ്ര തുടരുവാനോ എന്നവണ്ണം ആ പെട്ടിയുടെ അരികില്‍  തടിയില്‍ തീര്‍ത്ത ഒരു മേശ   കണ്ണില്‍ പെട്ടു അതായിരിക്കാം നിന്റെ സുരക്ഷിത സ്ഥാനവും അങ്ങനെ ചിന്തിച്ചു ഞാന്‍ നിന്നെ ഇവിടെ ഉപേക്ഷിക്കുന്നു എന്നോട് ക്ഷമിക്കുക എന്റെ ദിനപത്രമേ ഞാന്‍ തിരിഞ്ഞു നടക്കുമ്പോഴും ഒരുപാടു വട്ടം പറഞ്ഞിട്ടുണ്ടാകണം എന്നോട്  ക്ഷമിക്കുക എന്റെ ദിനപത്രമേ

സ്നേഹസൂനം :: ശാന്തകുമാരി വിജയന്‍

ശാന്തകുമാരി വിജയന്‍

ഓമനേ, നീയൊരു കൊച്ചു പൂവല്ലെന്റെ 
ഹൃത്തായ് സ്വരൂപമാര്‍ന്നുള്ളോരു താരകം 
ഓമനേ, നിന്റെയീ ചെന്നിറം ഹൃത്തിന്റെ 
വര്‍ണമെല്ലാം തൂത്തെടുത്തു ഞാന്‍ തന്നതായ് 
നീയറിഞ്ഞില്ലാ ... വസന്ത സ്മൃതികളില്‍ 
മുങ്ങി നീ വേലിയോരങ്ങളില്‍ നില്‍ക്കവേ., 
കൂട്ടുകാരൊത്തു തിമിര്‍ത്തുല്ലസിക്കവേ 
നീയറിഞ്ഞില്ലാ... നിഴലായ്, നിലാവായി 
നിന്നെ പൊതിയുന്ന സൂര്യ പ്രകാശമായ് 
ഉള്ളും, പുറവും നിറഞ്ഞു നിന്നൂ, നിന്റെ 
സ്വപ്നങ്ങള്‍ പൂത്തതാം താഴ്വാരമായി ഞാന്‍. 
ഹരിത പട്ടാംബരം ചുറ്റി, ലജ്ജാലോല - 
മരുണ കപോലം, തുടു തുടുത്തോമനേ, 
പുലരി വന്നെത്തി ചിരിച്ചു നില്‍ക്കെ, കൊച്ചു- 
 മുകുളമേ.. .ഇതള്‍ വിടരാവൂ കിനാവുകള്‍!

ഡി വിനയ ചന്ദ്രന്‍ പുരസ്കാരം രാജന്‍ ബാബുവിന്

രാജന്‍ ബാബുവിന്

കണ്ണൂര്‍ ജില്ലാ കവിമണ്ഡലം 

ഡി വിനയ ചന്ദ്രന്‍ പുരസ്കാരം 


അസീസിയം :: ഡോ: സാജു എസ്‌. കെ., എടച്ചേരി


ഡോ: സാജു എസ്‌. കെ., എടച്ചേരി
ഫോണ്‍ നിര്‍ത്താതെ ബെല്ലടിച്ചപ്പോഴാണ്‌ പത്രപാരായണം അല്പമൊന്നു നിര്‍ത്തി കോള്‍ അറ്റന്റ്‌ ചെയ്‌തത്‌ .

അസീസിന്റെ ഉമ്മയായിരുന്നു. രാവിലെ തന്നെ.  

"നാസ്‌തയൊക്കെ കഴിച്ചോ ?"
ഉമ്മയുടെ ചോദ്യം.

"ഇല്ലുമ്മാ കഴിക്കണം. "
എന്നാല്‍ 'ഇന്നാ നാസ്‌ത' എന്നപോലെ ഉമ്മ ചീത്തയും തുടങ്ങി.

"എന്റെ മോന്‌ രണ്ടു കട്ട്യേളും കെട്ടിയോളുമുണ്ട്‌. ഓനിനിയും ഗള്‍ഫിലും പോണം. ഇന്റെ ഹലാക്കിന്റെ പ്രകൃതിയും, പച്ചക്കറിയും ഏത്‌ നേരത്താ ഓനോട്‌ ഇതെല്ലാം ഓതീനേ ഌം മോനേ. വെറും പച്ചക്കറി മാത്രം തിന്നാല്‍ ഞാളാള്‍ക്ക്‌ ഇണീറ്റ്‌ നടക്കാനാവോ മോനേ. അഞ്ച്‌ നേരം നിസ്‌ക്കരിക്കണേല്‍ അതിനു മാണ്ടേ ഓതാറ്‌. ഇപ്പൊ ഓന്‍ ഒത്തിരിപ്പിടി മീനും എറച്ചിയും വാങ്ങുന്നൂല്ലാ, തിന്നുന്നൂല്ല. മറ്റ്‌ സകലയിടത്തും മൊയിലൂദിനും മങ്കൂസിനും വരെ പോയി നല്ലോളം എറച്ചിയും മീനും തട്ടുന്ന കുഞ്ഞിമോനാ. ഏത്‌ പുസ്‌തകത്തിലെ ഹദീസാ ഇഞ്ഞി പഠിച്ചേ ദുനിയാവിലെല്ലാരും തിന്ന്‌ന്നില്ലേ സകലതും, മലക്കു പോലെയുളള ഓളാ ഓന്റെ. അതങ്ങ്‌ അയിന്റെ വയിക്ക്‌ പോവും.
ഓള്‌ പോയാ പിന്നെ, ഓന്റെ..... ഇഞ്ഞിതന്നെ ഓനോട്‌ പറഞ്ഞ്‌ ശരിയാക്കിക്കോ" ഉമ്മ ദീര്‍ഘശ്വാസം വിട്ടു

ഞാന്‍ ഫോണും വച്ചു.
അസീസ്‌ ആന കുത്തിയാലും മാറാത്ത ഇനമാണല്ലോ. ഇവനെങ്ങിനെ ................
ഏതോ കാര്യമായ ഘടകം ഉണ്ടാവും..........

ഒരിക്കല്‍ വീട്ടില്‍ ഒരു സണ്‍ഡേ പാര്‍ട്ടി വച്ച്‌ ബിരിയാണി അല്ല പച്ചക്കറി ബിരിയാണിയൊരുക്കി. അവരോടെല്ലാം പച്ചക്കറിയുടെ മഹിമ വിളമ്പിയ എനിക്ക്‌ ചുട്ട മറുപടിയായി ചുട്ടകോഴിയെ പാഴ്‌സല്‍ വരുത്തിച്ച്‌ പച്ചക്കറി ബിരിയാണി കൂടെ കഴിക്കാന്‍ ഇമാമായത്‌ അസീസാണ്‌. അങ്ങനെയുളളവന്‍ എങ്ങിനെ........
എന്റെ മനസ്സ്‌ വല്ലാതെ കുഴഞ്ഞ്‌ മറിഞ്ഞു.

സൂത്രത്തില്‍ ഈ മാറ്റത്തിന്റെ രഹസ്യം കണ്ടെത്തിയേ അടങ്ങൂ എന്ന്‌ എന്റെ അന്വേഷണ കുതുകിയായ മനസ്സ്‌ തീരുമാനിച്ചു.

കോഴിക്ക്‌ മന്തിന്റെ സിറം കുത്തിവയ്‌ക്കുന്നു - എന്ന അറിവാണ്‌ മാംസ ഭക്ഷണത്തില്‍ നിന്നുളള അകല്‍ച്ച എന്ന മറുപടിയായിരുന്നു അസീസ്‌ കരുതിവച്ചിരുന്നത്‌. സിറം കുത്തിവെയ്‌ക്കാത്ത കോഴിയും, മല്‍സ്യവും, മാടും വിപണിയില്‍ ലഭിക്കെ അവന്റെ വാക്കുകളില്‍ എനിക്കെന്തോ വിശ്വാസം അത്ര പോരാത്തതുപോലെ.

എന്റെ പരിശ്രമത്തിലൂടെ ഞാനാ രഹസ്യം കണ്ടെത്തി.
അസീസ്‌ എന്നും പച്ചക്കറി കടയിലെത്തുന്നതും പച്ചക്കറി പ്രിയനായതിലും പിന്നില്‍ ഒരു പെണ്‍കുട്ടിയാണെന്ന്‌ അവന്‍ വെളിപ്പെടുത്തി.

ഒരു ഹൂറി കണ്ണുകൊണ്ട്‌ ഒരു വരവരഞ്ഞിവിടെ നിര്‍ത്തിയാല്‍ കിയാമിന്‍ നാളുവരെ അസീസവിടെ നില്‍ക്കും. പച്ചക്കറി കടയില്‍ കണ്ടവളെക്കുറിച്ച്‌ അവനാകെ പറഞ്ഞത്‌ ലോകസുന്ദരി പട്ടം മറ്റു പലര്‍ക്കും കിട്ടുന്നത്‌ ഇവള്‍ ഇതുവരെ മത്സരിക്കാത്തതു കൊണ്ടാണ്‌ എന്നതായിരുന്നു.

ദയവുചെയ്‌ത്‌ കൂടുതല്‍ ചോദ്യങ്ങള്‍ വേണ്ട ബാക്കി പിന്നീട്‌ പറയാം. അതുവരെ ഇത്‌ അതീവ രഹസ്യമായി കിടക്കട്ടെ അവന്‍ പതുക്കെ ചിരിച്ചു.

അവന്‌ വീടിനടുത്ത്‌ തന്നെ ഒരു പ്രണയം ഉണ്ടായിരുന്നു. അവളുടെ കാനോത്ത്‌ നാളില്‍ അസീസ്‌ തുടങ്ങിയ പുകവലി സിഗരറ്റ്‌ കമ്പനിയുടെ ആ വര്‍ഷത്തെ ടേണ്‍ ഓവര്‍ കൂട്ടി. എന്റെ അശ്രാന്ത പരിശ്രമം കൊണ്ടാണ്‌ ആ സിഗരറ്റ്‌ കമ്പനി ബിസ്‌ക്കറ്റ്‌ നിര്‍മ്മാണത്തിനും, വസ്‌ത്രവ്യാപാരത്തിനുമൊക്കെ തിരിഞ്ഞത്‌. കാരണം അസീസിന്റെ പുകവലി നിര്‍ത്തിച്ചത്‌ ഞാനാണല്ലോ.

ഏതാണീ പുതിയ രാജാത്തി എന്റെ മനസ്സ്‌ വീണ്ടും കിടന്ന്‌ പുളഞ്ഞു. ഇന്‍ശാ അളളാ ഒരു ദിവസം അവളുടെ മുഖം കാണിച്ചു തരാമെന്ന പ്രതീക്ഷയുടെ മകുടിയൂതി. ജിജ്ഞാസയുടെ പാമ്പിനെ ഒതുക്കി.

ഫിബ്രവരി 14 ന്‌ വീട്ടിലെ വാഴത്തോപ്പില്‍ ചില്ലറ പരിചരണങ്ങളുമായി നില്‍ക്കുമ്പോഴാണ്‌ മൊബൈല്‍ ഫോണില്‍ അസീസിന്റെ പേര്‌ മൂന്നാല്‌ തവണ മിന്നിയത്‌. ഉണങ്ങിയ വാഴയിലകൊണ്ട്‌ കൈയ്യൊന്ന്‌ വൃത്തിയാക്കി ഫോണില്‍ വിരലമര്‍ത്തി.

'ഉടനെ കാറുമായി വരണം വളരെ അത്യാവശ്യമാണ്‌ അവന്റെ കാര്‍ കേടാണ്‌ ' എന്നായിരുന്നു ആ ഫോണ്‍ സന്ദേശത്തിന്റെ രത്നച്ചുരുക്കം.  

പറഞ്ഞ സ്ഥലത്ത്‌ എത്തിയപ്പോള്‍ ഡോര്‍ തുറന്ന്‌ പര്‍ദ്ദധാരി കാറിന്റെ ബാക്ക്‌ സീറ്റില്‍ പൊടുന്നനെ കയറിപ്പറ്റി.

പച്ചക്കറിയാ ഇതിനെ ഒന്ന്‌ വീട്ടിനരികെ എത്തിച്ചു കൊടുക്കണം. പെട്ടെന്നാവട്ടെ അസീസ്‌ ചെവിയില്‍ പറഞ്ഞു .

മുഖപടം മാറ്റാതെ കൂനിക്കൂടിയിരിക്കുന്ന പര്‍ദ്ദധാരിയുടെ ചിത്രം ഇടയ്ക്കിടെ കണ്ണാടിയില്‍ ഞാന്‍ ശ്രദ്ധിച്ചു. എന്നാല്‍ അവള്‍ എന്നെ ശ്രദ്ധിക്കുന്നേയില്ല. എന്നതില്‍ ചെറിയ വ്യസനം തോന്നിയതിനാല്‍ പതുക്കെ ഓഡിയോയില്‍ ശ്രദ്ധ തിരിച്ചു.

ഒരു നാലഞ്ച്‌ പാട്ടു ദൂരം പിന്നിട്ടപ്പോള്‍ അവള്‍ പറഞ്ഞു
ആ പാലത്തിന്റെയടുത്തു ചവിട്ടണേ. മധുരമാര്‍ന്ന ആ ശബ്ദത്തില്‍ അവളുടെ ഐഡന്റിറ്റിയുണ്ടായിരുന്നു.

"അല്ല ജാസ്‌മിന്‍ നീ " ഞാന്‍ അവളില്‍ നിന്നും മുഖം തിരിച്ച്‌ ചോദിച്ചു.

"അയേ നീയേനോ !" 
അവള്‍ കൂസലില്ലാതെ എന്നെയും തിരിച്ചറിഞ്ഞു.  

കാര്യങ്ങളുടെ കിടപ്പ്‌ എനിക്കറിയാം എന്നവളെ ബോധ്യപ്പെടുത്താന്‍ വേണ്ടി ഞാന്‍ അവളോട്‌ 
"ഇതൊക്കെ വലിയ മോശമല്ലേ, ജാസ്‌മിന്‍ തെറ്റല്ലേ ! നീയെന്താ ഇങ്ങിനെ ? നല്ല ദീനിബോധമുള്ള വീട്ടിലേ നിന്നെ ഇബിലീസ്‌ ബാധിച്ചോ ഓരോ കുതറത്ത്‌ " ഞാന്‍ പിറുപിറുത്തു.

ഒരാളോടും മിണ്ടുക പോലും ചെയ്യാതെ നല്ല നടപ്പിന്റെ ബ്രാന്റ്‌ അംബാസിഡറായി നാട്ടിലറിയപെടുന്ന അവളെ കുറിച്ച്‌ വിശ്വസിക്കാനാവാത്ത ഒരു ചിത്രം പോലെ..............

അവളുടെ മെലിഞ്ഞ ശബ്ദത്തിന്‌ അല്പം കടുപ്പം കൂടി.

"എന്ത്‌ തെറ്റ്‌ ? പ്രേമം തെറ്റാ ? നീയല്ലേ സകല കഥയിലും പ്രേമം അതാണ്‌  ഇതാണ്‌ എന്നൊക്കെ പറഞ്ഞ്‌ സകലരേയും പിരികയറ്റുന്നത്‌. "

"നീയെവിടുന്നാ എന്റെ കഥയൊക്കെ വായിച്ചത്‌ ?" ഞാന്‍ അതിശയത്തോടെ ചോദിച്ചു.

"നെറ്റീന്ന്‌..."

"ഇന്റെര്‍ നെറ്റ്‌ന്നോ !" ഞാന്‍ അത്ഭുതം കൂറി.

"അതിനൊക്കെ നിനക്കെവിടെയാനേരം."

"എന്റെ നേരോം നേരക്കേടൊന്നും നീ നോക്കണ്ട." അവള്‍ കയര്‍ത്തു, ഞാന്‍ വിയര്‍ത്തു.

"പുയ്യാപ്ല വിളിക്കുന്നത്‌ മുഴുവന്‍ നെറ്റിലൂടെയാ. പ്രേമം ആര്‍ക്കും ആരോടും എപ്പോഴും തോന്നുന്ന ഹലാക്കാ പിണ്ണാക്കാ എന്നൊക്കെയഴുതി പിടിപ്പിച്ചിട്ട്‌ ഇപ്പോള്‍ ന്യായികരിക്കുന്നോ ? " അവള്‍ പിറുപിറുത്തു. ഞാന്‍ വല്ലാതെ പകച്ചു.

"ഇഞ്ഞി കാറിന്റെ വാതില്‌ തുറക്കുന്നുണ്ടോ" ഓട്ടോമാറ്റിക്ക്‌ ഡോര്‍ ചൂണ്ടി അവള്‍ ചോദ്യമുയര്‍ത്തി.

"എന്നാലും ഇപ്പൊഴത്തെ ചങ്കൂറ്റം നിന്റെ വല്ലാത്ത ചങ്കൂറ്റം തന്നെ !" ഞാന്‍ അവളെ നോക്കി പറഞ്ഞു.

അവള്‍ കാറില്‍ നിന്നുറങ്ങുന്നതിനിടയില്‍ 'നെസ്‌റുമിനല്ലാഹി ഫത്തുകരീം' എന്ന്‌ ചൊല്ലുന്നുണ്ടായിരുന്നു.

---000---

ഹൃദയസരസ്സിലെ സംഗീത പുഷ്‌പം
:: റ്റി. എം. സുരേഷ്‌കുമാര്‍

റ്റി. എം. സുരേഷ്‌കുമാര്‍

നാദബ്രഹ്മത്തിന്റെ മഹാസാഗരങ്ങളെ സ്വരരാഗങ്ങളില്‍ ആവാഹിച്ചൊതുക്കിയ ദക്ഷിണാമൂര്‍ത്തി സ്വാമി സംഗീത ചക്രവാളങ്ങളില്‍ ശാശ്വതമായ ഒരു നിശ്ചല ശൂന്യത ബാക്കിയാക്കി നിത്യതയില്‍ വിലയിച്ചു. സംഗീതത്തിന്റെ മാസ്മരികതയിലൂടെ മലയാളികളെ സ്വപ്നം കാണാനും ഹൃദയസരസ്സില്‍ പ്രണയ പുഷ്‌പങ്ങള്‍ വിടര്‍ത്താനും
ദക്ഷിണാമൂര്‍ത്തി സ്വാമി
വിരഹത്തീയില്‍ ഉരുകാനും ഈശ്വരപൂജയില്‍ ലയിക്കാഌമൊക്കെ ശീലിപ്പിച്ച പുണ്യജന്മം
94 വര്‍ഷത്തെ ജീവിതതീര്‍ത്ഥയാത്ര അവസാനിപ്പിക്കുകയായിരുന്നു. സ്വാമി എന്നു സംഗീതലോകം സ്‌നേഹാദരങ്ങളോടെ വിളിച്ച ദക്ഷിണാമൂര്‍ത്തി മലയാള ചലച്ചിത്ര ഗാനങ്ങളെ ശൈശവദശ മുതല്‍ കൈപിടിച്ചു നടത്തിയ ഗുരുനാഥനാണ്‌ ശാസ്‌ത്രീയ സംഗീതത്തെ ജനപ്രിയ സംഗീതവുമായി സ്വാമിയുടെ ഈണങ്ങള്‍ ഇണക്കിച്ചേര്‍ത്തു. അദ്ദേഹം സമ്മാനിച്ച പാട്ടുകളുടെ അനുപമസാഗരം മലയാളി ഉളളിടത്തോളം കാലം ദക്ഷിണാമൂര്‍ത്തി ജീവിക്കും.

ശുദ്ധ സംഗീതത്തിന്റെ ആചാര്യനായ സ്വാമിയുടെ ജനനം 1919 ഡിസംബറില്‍ ആലപ്പുഴ മുല്ലയ്‌ക്കല്‍ തെക്കേമഠത്തില്‍ ഡി. വെങ്കിടേശ്വര അയ്യരുടെയും പാര്‍വ്വതി അമ്മാളിന്റെയും മകനായാണ്‌. 1950 ല്‍ നല്ലതങ്ക എന്ന സിനിമയ്‌ക്ക്‌ വേണ്ടി ശംഭോ, ഞാന്‍ കാണ്‍മതെന്താണിദം എന്ന ഗാനത്തിലായിരുന്നു സിനിമാ സംഗീത ലോകത്തേയ്‌ക്കുളള തുടക്കം. ഇഷ്‌ടദൈവമായ വൈക്കത്തപ്പനെക്കുറിച്ചുളള വരികള്‍ക്കു തന്നെ ആദ്യം സംഗീതം നല്‍കാനായത്‌ ദേവസുഗന്ധമുളള നിമിത്തമായി ദക്ഷിണാമൂര്‍ത്തി വിശ്വസിച്ചു. പാട്ടു തീര്‍ന്നാലും പാട്ടു ബാക്കിയാക്കാനാവുന്ന അത്ഭുത രാഗവിദ്യ അറിയാമായിരുന്നു സ്വാമിക്ക്‌, രാഗദേവതയോടുളള പ്രാര്‍ത്ഥനയുമായി ഹാര്‍മോണിയത്തിന്‌ പുറകിലിരുന്ന്‌ ഈണമിട്ട ആ സംഗീതജ്ഞന്‍ കൈരളിക്ക്‌ സമ്മാനിച്ച മനോഹര ഗാനങ്ങള്‍ കുറച്ചൊന്നുമല്ല. സൂക്ഷ്‌മവും എങ്കിലും ലളിതവുമായ രാഗച്ഛായയിലുളള പാട്ടുകളായിരുന്നു അവയില്‍ കൂടുതല്‍. നമ്മുടെ ഗൃഹാതുരതയില്‍ ചിരകാലത്തേക്ക്‌ സൂക്ഷിക്കാഌളള രാഗസൗന്ദര്യത്തിന്റെ കല്‍പ്പനാ കാകളികള്‍. ഉത്തരാ സ്വയം വരം കഥകളി കാണുവാന്‍ മലയാളി പോകുമ്പോഴും അശോക പൂര്‍ണിമ വിടരും യാമങ്ങളിലും സ്വാമിയുടെ ഖരഖരപ്രിയരാഗം ഘനസാന്ദ്രമാവുന്നു. ആര്‍ദ്രമധുരമായ സിന്ധുഭൈരവിയുടെ രാഗരസങ്ങളിലൂടെ ദക്ഷിണാമൂര്‍ത്തി മലയാളിയെ പ്രണയാഭമാക്കുന്നു. പാട്ടുപാടി ഉറക്കാം ഞാന്‍ താമരപ്പൂപൈതലേ. കേട്ടു കേട്ടു നീയുറങ്ങെന്‍ കരളിന്റെ കാതലേ.. സീതയില്‍ പി. ലീല പാടിയ ഈ താരാട്ട്‌ മലയാളത്തില്‍ കുടിയിരുത്തിയ ഗാനമാണ്‌. എഴുതിയതും ഈണം നല്‍കിയതും ആരെന്ന്‌ അപ്രസക്തമായ പാട്ട്‌. മലയാളക്കരയെ പാട്ടുപാടിയുറക്കിയ പ്രതിഭകളുടെ ആചാര്യന്‍. സംഗീതവും ഈശ്വരനും ഒന്നു തന്നെയെന്നു വിശ്വസിച്ച സ്വാമിയെ വിശേഷിപ്പിക്കാന്‍ ഇതിലേറെ ലളിതവും മനോഹരവുമായ ഉപമയില്ല. സംഗീതമെന്നത്‌ തുറന്നു പറയേണ്ട കലയാണെന്നും അത്‌ ഗായകന്റെ ഹൃദയത്തില്‍ നിന്നൊഴുകി ആസ്വാദക ഹൃദയത്തെ ചലിപ്പിക്കണമെന്നും അദ്ദേഹം വിശ്വസിച്ചു.

ഗാനഗന്ധര്‍വ്വന്‍ യേശുദാസ്‌, അദ്ദേഹത്തിന്റെ പിതാവ്‌ അഗസ്റ്റിന്‍ ജോസഫ്‌, മകന്‍ വിജയ്‌ യേശുദാസ്‌, പേരക്കുട്ടിയും വിജയിന്റെ മകളുമായ അമേയ എന്നീ നാലു തലമുറയെ ചലച്ചിത്ര സംഗീതത്തിന്‌ പരിചയപ്പെടുത്തിയ നാദര്‍ഷിയാണ്‌ സ്വാമി. അഗസ്റ്റിൻ ജോസഫിനെ നല്ലതങ്കയിലൂടെയും യേശുദാസിനെ ദേവാലയത്തിലൂടെയും വിജയ്‌ യേശുദാസിനെ ഇടനാഴിയില്‍ കാലൊച്ചയിലൂടെയും കുഞ്ഞ്‌ അമേയയെ ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത ശ്യാമരാഗത്തിലൂടെയുമാണ്‌ അദ്ദേഹം അവതരിപ്പിച്ചത്‌.

ശാസ്‌ത്രീയ സംഗീതത്തെ അതിന്റെ എല്ലാ ഭാവങ്ങളോടും കൂടി മനോഹരമായ ലളിത സംഗീതമാക്കി രൂപപ്പെടുത്തി എന്നതാണ്‌ സംഗീതസംവിധായകന്‍ എന്ന നിലയില്‍ സ്വാമിയുടെ ഏറ്റവും വലിയ സവിശേഷത. തന്റെ തുടക്കകാലത്ത്‌ തന്നെ സ്വാമിയുടെ പാട്ടുകള്‍ ലഭിച്ചു എന്നത്‌ വലിയ അഌഗ്രഹമായിരുന്നു എന്ന്‌ യേശുദാസ്‌ വിലയിരുത്തുന്നു. സിനിമയില്‍ ഒരു ഗായകനെന്ന നിലയില്‍ തന്നെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിച്ചത്‌ സ്വാമിയുടേയും ദേവരാജന്‍മാഷിന്റെയും മനോഹര ഗാനങ്ങളായിരുന്നു. ശ്രീകുമാരന്‍ തമ്പിയുടെ ഗാനരചനയില്‍ സ്വാമി സംഗീതം നല്‍കി യേശുദാസ്‌ ആലപിച്ച ഗാനങ്ങള്‍ മലയാള സിനിമയുടെ സുവര്‍ണ്ണയുഗത്തിന്റെ തിരുശേഷിപ്പുകളാണ്‌. ആസ്വാദകര്‍ സംഗീതത്തില്‍ ആറാടുമ്പോള്‍ സംഗീതജ്ഞന്‍ ദൈവത്തില്‍ ലയിക്കുമെന്ന് സ്വാമി വിശ്വസിക്കുകയും പറയുകയും ചെയ്യുമായിരുന്നു. അപ്പോള്‍ പാടുന്നവനും കേള്‍ക്കുന്നവനും ഒന്നാകുന്ന ഒരവസ്ഥ വരും, അപ്പോഴാണത്ര സംഗീതത്തിന്റെ സ്വര്‍ഗ്ഗീയ ചൈതന്യം പ്രസരിക്കുക. സംഗീതവും ദൈവവും ഒന്നുതന്നെയെന്നാണ്‌ സ്വാമിയുടെ ദര്‍ശനം

ആദ്യം സാഹിത്യം, പിന്നെ സംഗീതം - സ്വാമി എപ്പോഴുമങ്ങനെ വിശ്വസിച്ചു. ഗാനം വായിച്ചു സന്ദര്‍ഭം മനസ്സിലാക്കുമ്പോള്‍ തന്റെ മനസ്സില്‍ ദേവസന്ദേശം പോലെ ഒരു ഈണം രൂപപ്പെടുന്നുവെന്നും അതുപാടി നോക്കുമ്പോള്‍ ഒരു രാഗമായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്‌. അങ്ങനെയുളള അനുപമ രാഗസഞ്ചാരമായിരുന്നു സ്വാമിയുടെ സ്വരജീവിതം. മലയാള സിനിമയുടെ ചരിത്രത്തിനോടൊപ്പം സഞ്ചരിച്ച സ്വാമി. സംഗീതവും സാഹിത്യവും തമ്മിലുളള സമഞ്ജസ സമ്മേളനമായ ഗാനമേഖലയില്‍ ആപാതമാധുര്യത്തിനോ ആലോചനാ ശേഷിക്കോ കുറവു വരുത്താതെ രണ്ടിന്റെയും ഗാംഭീര്യത്തെ സംരക്ഷിക്കാന്‍ അദ്ദേഹത്തിനായി. സംസ്‌കൃത പദബഹുലമായ തത്വചിന്താപരമായ ശ്ലോകങ്ങള്‍ പോലും അനായാസേന ഹൃദിസ്ഥമാക്കാന്‍ പാകത്തില്‍ സംഗീതം പകരാന്‍ സ്വാമികള്‍ക്കായി. ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിലെ ശ്ലോകങ്ങള്‍ സാധാരണക്കാരഌ പോലും പരിചിതമായത്‌ അദ്ദേഹത്തിന്റെ സംഗീത ലാളിത്യം കൊണ്ടാണ്‌. അദ്ദേഹം ഈണം പകര്‍ന്ന താരാട്ടുപാട്ടുകള്‍ നമ്മുടെ പുതുതലമുറകള്‍ക്കുപോലും വീണ്ടും വീണ്ടും കേള്‍ക്കാനിഷ്‌ടപ്പെടുന്നു. എല്ലാ തലമുറയേയും സ്വാധീനിച്ച ഒരു സംഗീത ഗുരു സ്വാമിയല്ലാതെ വേറെയൊരാളില്ല. എത്രയോ ഗായകന്മാരും ഗായികമാരുമാണ്‌ ആ ഗുരുവിന്റെ സംഗീത ശിക്ഷണത്തില്‍ പ്രശസ്‌തരായത്‌. അദ്ദേഹത്തിന്റെ ശിഷ്യപ്രശിഷ്യ പരമ്പരകളാണ്‌ ഇന്ന്‌ മലയാളത്തിലെ എല്ലാ ഗായകരും. രാഗങ്ങളില്‍ ഏതു ഭാവത്തെ വേണമെങ്കിലും സന്നിവേശിപ്പിക്കാന്‍ സ്വാമിക്കു സാധിച്ചിരുന്നു.

സ്വാമി തന്റെ പ്രിയ രാഗമായ ഖരഹരപ്രിയയെയാണ്‌ ആലാപന ലഹരിയാക്കിയത്‌. ശുദ്ധമായ കര്‍ണ്ണാടക സംഗീതം എങ്ങനെ ലളിതസുന്ദര സംഗീതമായ്‌ പകര്‍ത്താം എന്നതിന്റെ പാഠപ്പതിപ്പുകളാണ്‌ സ്വാമിയുടെ ഗാനങ്ങള്‍. സ്വപ്‌നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ എന്ന ശഹാനരാഗഗാനം ത്യാഗരാജസ്വാമികളുടെ വന്ദനമുരഘുനന്ദനാ.... എന്ന കൃതിയുടെ പകര്‍പ്പാണെന്ന്‌ പറഞ്ഞിട്ടുണ്ട്‌. ത്യാഗരാജഹിന്ദോളകൃതിയായ സാമജവരഗമനാ.... തന്നെയല്ലേ സ്വാമിയുടെ കാവ്യപുസ്‌തകമല്ലോ ജീവിതം എന്ന പി. ഭാസ്‌കരന്റെ ഗാനം. ഹാസ്യ രസ പ്രധാനമായ നാഗരാദി എണ്ണയുണ്ട്‌... എന്ന ചലച്ചിത്രഗാനത്തില്‍ പോലും കര്‍ണ്ണാടകസംഗീതത്തിന്റെ കല കാണിച്ചു തന്നു. മലയാള ചലച്ചിത്ര സംഗീതത്തിലെ ചതുര്‍മൂര്‍ത്തികളില്‍ (ദക്ഷിണാ മൂര്‍ത്തി. കെ. രാഘവന്‍, ജി ദേവരാജന്‍, എം. എസ്‌. ബാബുരാജ്‌) ആദ്യം ചലച്ചിത്ര രംഗത്തെത്തിയ സ്വാമി വെറും ഒരു ചലച്ചിത്ര സംഗീത സംവിധായകന്‍ മാത്രമല്ല നൂറോളം കീര്‍ത്തനങ്ങള്‍ രചിച്ച്‌ സ്വയം ചിട്ടപ്പെടുത്തി പാടിയ ഒരു വാഗ്ഗേയകാരന്‍ കൂടിയായിരുന്നു. ഹൃദയത്തിന്റെ ഇടനാഴിയില്‍ സ്വാമി എപ്പോഴും ദൈവത്തിന്റെ കാലൊച്ച കേട്ടു. കാട്ടിലെ പാഴ്‌മുളം തണ്ടില്‍ നിന്ന്‌ പാട്ടിന്റെ പാലാഴി തീര്‍ത്ത ശ്രീ കൃഷ്‌ണ ഭഗവാനെപ്പോലെ സംഗീത അവതാരമായിരുന്നു സ്വാമി.

അനുപമമായ വിനയവും ആകര്‍ഷകമായ വ്യക്തിത്വവും ഏവരോടും സ്‌നേഹമസൃണമായ പെരുമാറ്റവും എല്ലാത്തിലുമുപരി പ്രശസ്‌തിയുടെ കൊടുമുടിയില്‍ ഇരിക്കുമ്പോഴും അഹങ്കാരം ലേശമില്ലാതെ ലളിതജീവിതവും സ്വാമിക്കു മാത്രം സാധ്യമായതാണ്‌. ഭൗതികമായ ഒരു നേട്ടവും ആഗ്രഹിക്കാത്ത സ്വാമി നേടിയത്‌ സംഗീത പ്രമികളുടെ മനസ്സിലെ നിറ സാന്നിദ്ധ്യമാണ്‌. ഒരു ചലച്ചിത്ര സംഗീത സംവിധായകനെ - ന്നതിലുപരി തമിഴിലും സംസ്‌കൃതത്തിലും മലയാളത്തിലും സാഹിത്യഭാവത്തിലും ശ്രേഷ്‌ഠമായ അനേകം കീര്‍ത്തനങ്ങള്‍ രചിച്ചിട്ടുളള സ്വാമികള്‍ മഹാനായ ഒരു വാഗ്ഗേയകാരനും കൂടിയാണ്‌.

ആനന്ദ ഭൈരവി, ആഭേരി, ഖരഹരപ്രിയ, ബിലഹരി, ദേവഗാന്ധാരി, മുഖാരി, കാംബോജി തുടങ്ങിയവയെല്ലാം സ്വാമിയുടെ പ്രിയരാഗങ്ങളാണ്‌. ആറാട്ടിനാനകള്‍ എഴുന്നളളീ.. എന്ന ശ്രുതിമധുരഗാനത്തിലൂടെ യേശുദാസ്‌ ആസ്വാദകന്റെ മനസ്സില്‍ ആനന്ദഭൈരവിയുടെ ആഹ്ലാദ സമുദ്രം തീര്‍ത്തു. ഒപ്പം അമ്പലപ്പുഴ ഗോപാലകൃഷ്‌ണപണിക്കര്‍ നാദസ്വരവും വായിച്ചു. പൊന്‍വെയില്‍ മണിക്കച്ചയഴിഞ്ഞു വീണു.. യേശുദാസ്‌ പാടിയ ഈ ഗാനത്തിലും തിരുവിഴ ജയശങ്കര്‍ ശ്രുതിശുദ്ധമായി നാദസ്വരം വായിച്ചു.

ജി. ശങ്കരക്കുറുപ്പിന്റെ ശാന്തമംബരം .. നിതാഘോഷ്‌മള എന്നു തുടങ്ങുന്ന അഭയം എന്ന സിനിമയ്‌ക്കു വേണ്ടി കടുകട്ടി പദപ്രയോഗമുളള കവിതയെ ശുഭപന്തുവരാളിയില്‍ എത്ര ലളിത സുന്ദരമായി സംഗീതം നല്‍കി. ആ സംഗീതം കൊണ്ട്‌ ആ വരികളും അന്ന്‌ ജനഹൃദയങ്ങളില്‍ സുപരിചിതമായി. സ്വാമി എന്റെ കവിതയുടെ കനം കുറച്ച്‌ പഞ്ഞിപോലയാക്കിയല്ലോ... ഈ ഗാനം കേട്ടിട്ട്‌ ജി അത്ഭുതത്തോടെ പറഞ്ഞിട്ടുണ്ട്‌.

അഭിജാതമായ ഒരു സംഗീത കാലത്തിന്റെ പ്രതിധ്വനിയായിരുന്നു സ്വാമി. ഒരു ലളിതഗാനം പോലെ ജീവിച്ചു. സൗമ്യമായ ഒരു കാറ്റലപോലെ കടന്നുപോയി. കാലത്തിന്റെ ഗ്രാമഫോണ്‍ സൂചിത്തുമ്പത്ത്‌ ഒറ്റയ്‌ക്കു പാടാനും ഒരുമിച്ചു പാടാഌമായി സുന്ദരഗാനങ്ങളേറെ സമ്മാനിച്ചു കടന്നുപോയ രാഗോപാസകാ അങ്ങയുടെ പാട്ടോര്‍മ്മകള്‍ക്ക്‌ മുന്നില്‍ ആദരവോടെ അജ്ഞലി സമര്‍പ്പിക്കുന്നു
 

  • കണ്ണും പൂട്ടിയുറങ്ങുക നീയെന്‍ കണ്ണേ പുന്നാര
  • സ്വപ്‌നങ്ങള്‍ .. നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ
  • പൊന്‍വെയില്‍ മണിക്കച്ചയഴിഞ്ഞു വീണു സ്വര്‍ണ്ണപീതാംബരം
  • ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍ പൊന്നോടക്കുഴലില്‍
  • ഹൃദയസരസ്സിലെ പ്രണയപുഷ്‌പമേ... ഇനിയും നിന്‍ കഥ പറയൂ
  • ഉത്തരാസ്വയം വരം കഥകളി കാണുവാന്‍ ഉത്രാട രാത്രിയില്‍
  • കാട്ടിലെ പാഴ്‌മുളം തണ്ടില്‍ നിന്നും പാട്ടിന്റെ പാലാഴി
  • ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം നിന്‍ ചിരിയിലലിയുന്ന
  • ഹര്‍ഷബാഷ്‌പം തൂകി... വര്‍ഷപഞ്ചമി വന്നു. ഇന്ദുമുഖീ
  • ഒരിക്കല്‍ മാത്രം വിളി കേള്‍ക്കുമോ.. 
  • ഗോപീ ചന്ദനക്കുറിയണിഞ്ഞ ഗോമതിയായവള്‍
  • വൈക്കത്തഷ്‌ടമി നാളില്‍ ഞാനൊരു വഞ്ചിക്കാരിയെ കണ്ടു
  • താരകരൂപിണീ നീയെന്നുമെന്നുടെ ഭാവനരോമാഞ്ച
  • കാര്‍കൂന്തല്‍ കെട്ടിനെന്തിന്‌ വാസനതൈലം
  • വാതില്‍ പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം വാരിവിതറും...

നിത്യതയിലേക്ക്‌ പിന്‍വാങ്ങിയ ആ മുഗ്‌ധ നാദോപാസകന്റെ സ്‌മരണ നറുചന്ദനത്തിന്റെ തണുത്ത ഗന്ധം പോലെ സംഗീതത്തിന്റെ പൊന്നലുക്കിട്ട മനസ്സുകളില്‍ എന്നെന്നും ആര്‍ദ്രത പരത്തും തീര്‍ച്ച

--- 000 ---

Related Posts

വിട വാങ്ങിയ സംഗീതമൂർത്തി :: തടിയൂർ ഭാസി

സ്ത്രീ സ്നേഹമര്‍ഹതി :: ബി കെ സുധ, നെടുങ്ങാനൂർ

ബി കെ സുധ, നെടുങ്ങാനൂർ

പെണ്‍മനസ്സു ചുരത്തുന്ന നന്മയും
സ്നേഹവുമാദരവുമറിയുവാന്‍
ദേഹദേഹികള്‍ തന്‍ പാതിയായിടും
പെണ്‍കുലത്തിന്നിരുള്‍പ്പുര തീര്‍ക്കയോ?

കൂടു തീര്‍ത്തതില്‍ ബന്ധിച്ചിടുന്നതും
കൂട്ടരില്‍ നിന്നകറ്റി നീറ്റുന്നതും
തുരുതുരെയപമാനത്തില്‍ മുളളുകള്‍
കൊണ്ടു കുത്തി നോവിപ്പതുമെന്തിനോ?

നാരിയായാലവള്‍ക്കു ചുമക്കുവാന്‍
നിസ്സഹായത തന്‍ കുരിശോ ചിതം?
ലൗകിക സുഖോപാധിയായ്‌ മാത്രമോ
പൊന്‍മകളെ വളര്‍ത്തേണ്ടതിന്നു നാം?

ഹൃദയതാളം പകര്‍ന്നു നീ നാരിയെ
അരുമയായ്‌ സദാ കാത്തു പോറ്റീടുക
സ്നേഹ സാന്ത്വന സേവനം ചെയ്തു നീ
പെണ്‍കഴിവുകളൂട്ടി വളര്‍ത്തുക

കൂട്ടിലല്ല സംരക്ഷണം നാരിതന്‍
കൂടെ രക്ഷയായ്‌ മെയ്‌ ചേര്‍ത്തു നില്‍ക്കുക
നിന്‍കരുത്തായി നിന്റെ സന്തോഷമായ്‌
നിന്റെ സ്നേഹിതയായി നടത്തുക.

തലമുറകളായ്‌ ചൊല്ലിപ്പഠിച്ചതാം
വികല മന്ത്രങ്ങളെല്ലാം മറക്കുക
സത്യമാം മന്ത്രമിതു നീയറിയുക
ഏറ്റുചൊല്ലുക, സ്ത്രീ സ്നേഹമര്‍ഹതി.‌
-----00000-----
ഈ കവിതകളും .....