31 October 2013

കണ്ണൂർ കവി മണ്ഡലം

 

അംഗങ്ങൾ കവി മണ്ഡലം വാർത്തൾ
കവി മണ്ഡലം പുസ്തകങ്ങൾ


28 October 2013

അനന്തരം :: ശാന്താ നായർ

അന്വേഷണം :: പറവൂർ ബി ലതികാ നായർ

കളം + പ്രാന്തത്തി :: വിഷ്ണുപ്രസാദ്


അക്ഷരപ്പുരയിൽ  ബിനു മാധവന്‍   കുളം + പ്രാന്തത്തി  എന്ന പുസ്തകത്തെക്കുറിച്ചെഴുതുന്നു......
മഹാനഗരം :: ശാന്താ നായർ

മുഖവും ചിരിക്കുന്നു :: എസ് താണുവൻ ആചാരി

ഒറ്റയാൻ :: എസ് താണുവൻ ആചാരി

നിലാപ്പക്ഷി :: ബി കെ സുധ നെടുങ്ങാനൂർ

പിയാനൊ വായിക്കുന്ന പെൺകുട്ടി :: ശാന്താ നായർ

മഞ്ചാടി മണികൾ :: ചിത്രാ ശ്രീകുമാർ


27 October 2013

എട്ടുകാലി


വി പി രമേശന്‍
ലാകോളേജിന്റെ വടക്കേ ഗേറ്റിനെതിരെ നില്‍ക്കുന്ന പടര്‍പ്പന്‍ മാവിന്റെ വേരിലിരുന്ന്‌ മുകേഷ്‌ പടിഞ്ഞാറ്‌ കായലിനക്കരെ അഴിമുഖത്ത്‌ വന്നും പോയുമിരിയ്ക്കുന്ന കപ്പലുകളെ നോക്കിയിരിക്കുമ്പോള്‍ പിറകിലൂടെ അതിവേഗം കടന്നുപോകുന്ന വെളള ലാന്‍സര്‍ ശ്രദ്ധിച്ചു.  

കാര്‍ നിര്‍ത്തി സീറ്റില്‍ നിന്നിറങ്ങിയ സബീന സേഠ്‌ അകലേയ്‌ക്ക്‌ നോക്കിയിരിക്കുന്ന മുകേഷിനടുത്തുവന്നു നിന്നത്‌ അയാളറിഞ്ഞില്ല.  

അടുത്ത വേരില്‍ കയറിയിരുന്ന്‌ സബീന കയ്യിലിരുന്ന പുസ്‌തകം കൊണ്ട്‌ മുകേഷിന്റെ തോളില്‍ തട്ടിയപ്പോള്‍ മാത്രമാണ്‌ സ്വകാര്യ ദുഖങ്ങളുടെ പരപ്പിലെങ്ങോ അലഞ്ഞു നടന്ന അയാള്‍ പരിസരത്തേയ്‌ക്ക്‌ ഇറങ്ങി വന്നത്‌

ചെറുചിരിയോടെ അയാളെ നോക്കിയിരിക്കുന്ന അവളുടെ മുഖത്തേയ്‌ക്ക്‌ നോക്കാന്‍ മുകേഷ്‌ തുനിഞ്ഞില്ല. തലേ രാത്രിയിലെ ആദ്യാനുഭവത്തില്‍ തീര്‍ത്തും ഉന്മത്തനും ആഹ്‌ളാദവാനുമാവേണ്ട അയാള്‍ മ്ലാനതയിലായിരുന്നു. പുരുഷാധിപത്യമില്ലാതിരുന്ന ആ സമാഗമം അയാളെ വല്ലാതെ ചെറുതാക്കിക്കളഞ്ഞു. വിജയഭേരി മുഴക്കിയത്‌ പഠാണിയുടെ മകള്‍ തന്നെയായിരുന്നു

മുഖം തിരിച്ച്‌ വീണ്ടും കായലിനരികിലെ പാര്‍ക്കിലെ ജോലിക്കാരെ നോക്കിയിരിക്കാന്‍ ശ്രദ്ധിക്കുമ്പോള്‍ സബീനാ സേഠിന്റെ മൃദുവായ കൈത്തലം അവന്റെ ഇടതുതോളിലമര്‍ന്നു. കുറച്ചുകൂടി ചേര്‍ന്നിരുന്നവള്‍ മുഖമടുപ്പിച്ചു ചോദിച്ചു.  

എന്തേ ഒന്നും പറയാത്തത്‌ ? ചെയ്‌തതൊക്കെ തെറ്റാണെന്നു തോന്നുന്നുണ്ടോ?  

മറുപടിയില്ലാതെ വന്നപ്പോള്‍ അവള്‍ പറഞ്ഞു കൊണ്ടിരുന്നു.  

അറിയപ്പെടാത്ത മേഖലകളിലേക്കവള്‍ ഒരു മുറിയുടെ സുരക്ഷിതത്വത്തില്‍ അവനെ വലിച്ചു കൊണ്ടു പോവുമ്പോള്‍ അവള്‍ പുലിയും അവന്‍ മാന്‍കുട്ടിയുമായിരുന്നു. രതിയില്‍ പെണ്ണ്‌ സംഹാരരൂപം കൊളളുന്നതവനെ ഭയപ്പെടുത്തി. സൃഷ്‌ടിയിലും സംഹാരത്തിലും മൃഗീയതയുണ്ടെന്നവന്‍ ആദ്യമായറിഞ്ഞു. പുരുഷന്റെ കൈക്കരുത്തിളക്കാന്‍ അവള്‍ക്ക്‌ കഴിയാതെ വന്നപ്പോള്‍ അവള്‍ കരുത്തുകാട്ടി. പ്രകൃതിവിരുദ്ധ രതിയായിരുന്നില്ലെങ്കിലും കീഴ്‌പെട്ടത്‌ അവനും കീഴ്‌പ്പെടുത്തി ഇറങ്ങിയതവളുമായിരുന്നു.  

സീനിയറായ മുകേഷ്‌ യാദൃശ്ചികമായാണ്‌ ഒന്നാം വര്‍ഷം ക്ലാസ്സ്‌ തുടങ്ങുന്ന ദിവസം വെളള ലാന്‍സറില്‍ വന്നിറങ്ങിയ ചുവന്നു തുടുത്തു പൊക്കമുളള അവളെ കണ്ടത്‌. നീലക്കണ്ണുകളുളള അവളില്‍ മറ്റാരോടും തോന്നാത്ത ഒരാകര്‍ഷണം.  

പിന്നെ ദിവസവും പഴയ അസംബ്ലിഹാളിന്‍റെ മുന്‍പില്‍ അവള്‍ കാറില്‍ വരുന്നത്‌ നോക്കി നില്‍ക്കാനൊരുത്സാഹം. ഒരു വസന്തവുമായാണ്‌ അവളിറങ്ങുന്നത്‌. അവന്റെ മനസ്സില്‍ അവന്‍ ശ്രദ്ധിക്കുന്നതിനേക്കാളേറെ അവള്‍ അവനെ കണ്ണുകള്‍ കൊണ്ടും മനസ്സുകൊണ്ടും വലയിലാക്കിയിരുന്നു.  

ചുവന്നു മെലിഞ്ഞ ഉയരമുളള മുകേഷിന്റെ ഒതുങ്ങിയ കറുകറുത്ത നീളന്‍ മുടിയും സൗമ്യവും അന്തസ്സാര്‍ന്നതുമായ പെരുമാറ്റവും സബീനയെന്ന പഠാണി പെണ്ണിനെ വല്ലാത്തൊരവസ്ഥയിലാക്കി. ശോക ഗാനങ്ങള്‍ പാടി സദസ്സിനെ നിശബ്‌ദമാക്കുന്ന ഗായകന്‍, അന്തര്‍മുഖന്‍, സബീനയ്‌ക്ക്‌ നന്നെ ഇഷ്‌ടമായി മുകേഷിനെ.  

സീനിയറായ ഒരാളുമായി എങ്ങിനെ തുടങ്ങി വയ്‌ക്കുമെന്ന്‌ ആലോചിച്ചു നടക്കുമ്പോഴാണ്‌ ഒരിക്കല്‍ വൈകിവന്ന ദിവസം കാറില്‍ നിന്നിറങ്ങി ക്ലാസ്സിലേക്ക്‌ ഓടുന്നതിനിടയില്‍ ലൈബ്രറിയില്‍ നിന്നിറങ്ങി വന്ന മുകേഷുമായി സബീന കൂട്ടിയിടിച്ചത്‌

കൂട്ടിയിടിയില്‍ തെറിച്ചു പോവുന്നതിനു പകരം സബീന മുകേഷിനെ വീഴാതിരിക്കാന്‍ വരിഞ്ഞു പിടിയ്‌ക്കുകയായിരുന്നു. ഒരു പെണ്ണിന്റെ കൊഴുത്തുരുണ്ട മാറിടങ്ങള്‍ നെഞ്ചിലമര്‍ന്ന നിമിഷം മുകേഷ്‌ ഇന്നും ഓര്‍ക്കുന്നു. അയാളുടെ വലതു തോളിലേക്ക്‌ വന്ന അവളുടെ മുഖം ഒരു നിമിഷം ചെവിയിലേക്ക്‌ ചേര്‍ത്തു

 സോറിട്ടോ. ക്ഷമിക്കണോട്ടോ 

പിടിയയച്ചവള്‍ വേഗത്തില്‍ പോവുമ്പോള്‍ അവനും അവളും ഒരു നിര്‍വൃതിയുടെ ചുഴിയിലായിരുന്നു

അവിടന്നായിരുന്നു തുടങ്ങിയത്‌ . ക്ലാസ്സു കഴിയുമ്പോള്‍ മാവിന്‍ ചുവട്ടിലിരിക്കുന്ന അവനരികെ അവള്‍ വരും. ക്ഷണിയ്‌ക്കും. അനുസരണയോടെ അവന്‍ അവളുടെ ഇടതു വശത്ത്‌ മുന്‍സീറ്റില്‍ ലാന്‍സറിലിരുന്നു പോവുമ്പോള്‍ അനായാസം ഡ്രവ്‌ ചെയ്‌തവള്‍ അവനോട്‌ കിന്നാരം പറഞ്ഞുകൊണ്ടിരിക്കും.  

പാണ്ടികശാലകളുളള സാട്ടാ കച്ചവടമുളള ഇബ്രാഹിം സേഠിന്റെ മകള്‍ സമ്പന്നതയുടെ ശീതളിമയിലേക്ക്‌ അവനെ നിത്യവും ക്ഷണിച്ചിരുന്നു. വീട്ടിലെ ഞെരുക്കങ്ങള്‍ക്കിടയില്‍ ജീവിതം മടുക്കുന്ന അന്തരീക്ഷത്തില്‍ ജേഷ്‌ഠന്റെ കാരുണ്യത്തില്‍ പഠിയ്‌ക്കുന്ന മുകേഷ്‌ നിര്‍വ്വികാരനായിരുന്നു. നിസ്സംഗത അയാളെ യാന്ത്രികമായി ചലിയ്‌ക്കുന്നവനാക്കി. യൗവ്വനത്തിന്റെ കുതിപ്പുകള്‍ക്കൊന്നും മുതിരാതെ ആരാലും ശ്രദ്ധിയ്‌ക്കാതെ നടന്നയാള്‍ ശ്രദ്ധിക്കപ്പെട്ടത്‌ മനസ്സിലെ സങ്കടം സംഗീതമായൊഴുകി വന്നപ്പോഴാണ്‌.  

അവളുടെ സ്വതന്ത്രമായ ഇടപെടലുകള്‍ അവനെ ഭയപ്പെടുത്തിയിരുന്നു.  

നമ്മളെന്തിനടുത്തു എന്നു ചോദിക്കുമ്പോള്‍ അവള്‍ ചിരിച്ചതേയുളളൂ. അവന്‌ ചിരിയ്‌ക്കാനായില്ലെന്നത്‌ അവന്റെ പരാജയമായിരുന്നു.  

ഇന്നലെ പതിവുപോലെ അടുത്തു വന്ന സബീന പറഞ്ഞു.  

മുകേഷ്‌ നമുക്ക്‌ ഒന്നുകൂടണ്ടേ 

അതിന്‌ ദിവസവും നമ്മള്‍ കൂടുന്നുണ്ടല്ലോ 

ശ്ശെ, മുകേഷിനൊന്നും അറിഞ്ഞുകൂടാ 

അവള്‍ അങ്ങിനെ പറയുമ്പോഴും അവന്‍ ഒന്നുമറിയാതെ നിന്നു

നമുക്ക്‌ ആഗ്രഹങ്ങളില്ലേ. എന്റെ പൊന്നേ. നമുക്കിന്ന്‌ ഒന്നു സുഖിക്കണം. വീട്ടില്‍ ആരുമില്ല. ബിസ്സിനസ്സ്‌ കാര്യത്തിന്‌ ഡാഡി ബോംബെയിലാണ്‌. ഒരാഴ്‌ച കഴിഞ്ഞേ വരു. ഇന്ന്‌ എന്റെ വീട്ടില്‍ നമുക്ക്‌ കൂടാം.  

ശരിയല്ല കുട്ടി. ഇതിനകം ഞാന്‍ അതിരുകള്‍ ലംഘിച്ചു കഴിഞ്ഞു. ഞാനാരാണെന്ന്‌ എനിക്കറിയാം. തനിയ്‌ക്ക്‌ പറ്റിയ ആളല്ല ഞാന്‍

അങ്ങിനെ അവന്‍ പറയുമ്പോള്‍ അവള്‍ അവന്റെ കൈപിടിച്ച്‌ കാറിനടുത്തേയ്‌ക്ക്‌ നീങ്ങി.  

ബ്രിട്ടോസായ്‌പ്‌ ഉണ്ടാക്കിയ പാലത്തിലൂടെ കാര്‍ പായുമ്പോള്‍ കൊച്ചി കായല്‍ ഇളകിമറിയുന്നു. അവന്റെ മനസ്സും. മട്ടാഞ്ചേരിയിലെ കച്ചവടത്തിരക്കുകളിലൂടെ അവളുടെ ലാന്‍സര്‍ ചെന്നു നിന്നത്‌ അവളുടെ വീട്ടിലാണ്‌

വീടല്ല. ഒരു കൂറ്റന്‍ കൊട്ടാരം. ബാഗില്‍ നിന്ന്‌ താക്കോലെടുത്ത്‌ വാതില്‍ തുറന്നവള്‍ അകത്തു കയറി അവനെ ക്ഷണിക്കുമ്പോള്‍ അത്ഭുത ദ്വീപിലെത്തിയ മനുഷ്യനായിരുന്നവന്‍

കിടപ്പുമുറിയിലെ സപ്രമഞ്ചത്തില്‍ രണ്ടുപേരുമിരിയ്‌ക്കുമ്പോള്‍ പതുക്കെയവള്‍ അവനോട്‌ ചേര്‍ന്നിരുന്നു. അവളുടെ നീലക്കണ്ണുകള്‍ പ്രകാശം ചൊരിയുന്നതായവനും തോന്നി. അവനെ കിടക്കയിലേക്ക്‌ താങ്ങിക്കിടത്തിയവള്‍ അവന്റെ മുടിയിഴകളില്‍ വിരലുകള്‍ പൂഴ്‌ത്തി ചുണ്ടുകള്‍ കൊണ്ട്‌ അവന്റെ ചുണ്ടുകള്‍ വായിലാക്കി ഉറിഞ്ചിവലിക്കുന്ന ശബ്‌ദം മുറിയിലാകെ. ഉണര്‍ന്നു കഴിഞ്ഞ അവനവളുടെ മുടികെട്ടില്‍ കൈവിരല്‍ ആഴ്‌ത്തി ആഞ്ഞുപിടിയ്‌ക്കുമ്പോള്‍ അവള്‍ പറഞ്ഞു.  

പൊന്നേ എനിയ്‌ക്ക്‌ സഹിയ്‌ക്കുന്നില്ല 

പെട്ടന്നവള്‍ എഴുന്നേറ്റ്‌ അലമാര തുറന്ന്‌ ഒരു സ്‌ട്രിപ്പ്‌ കോണ്ടമെടുത്ത്‌ അതിന്റെ പ്ലാസ്റ്റിക്‌ കവര്‍ ചീന്തി ഊതി വീര്‍പ്പിച്ചു. അവന്‍ ആദ്യമായി കാണുന്നതുപോലെ അതില്‍ അതിശയിച്ചു നോക്കി.  

എന്താണിത്‌ ബലൂണാണോ 

അവള്‍ ചിരിച്ചു അതേ ബലൂണ്‍ തന്നെ പക്ഷെ ആവശ്യം വേറെ 

ഊതി വീര്‍പ്പിച്ചതെന്തിനാണ്‌ 

അത്‌ തുളവീണതാണോ എന്നറിയാനാണ്‌. സൂക്ഷിയ്‌ക്കണമല്ലോ 

അവന്റെയടുത്ത്‌ വന്നവള്‍ അവനെ വിവസ്‌ത്രനാക്കി. ഒപ്പം അവളും. ഒരു കുട്ടിയെപ്പോലെ അവന്‍ അനുസരിയ്ക്കുകയായിരുന്നു. അവളാ റബ്ബര്‍ ഉറ അവനെ അണിയിച്ചു. അവള്‍ സുരക്ഷിതയായി. പാല്‍ക്കുടങ്ങള്‍ വലിച്ചു കുടിയ്ക്കുമ്പോള്‍ അവനില്‍ എന്തൊക്കെയോ തിളച്ചു പൊന്തുകയായിരുന്നു. മതിവിട്ട നിമിഷങ്ങളില്‍ കുതിച്ചും കിതച്ചും അവരങ്ങിനെ സപ്രമഞ്ചത്തിനെ ഉലയ്‌ക്കുമ്പോള്‍ അവന്‍ സ്‌തീയുടെ നനവാര്‍ന്ന ചൂടിന്റെ മധുരം ആദ്യമായറിഞ്ഞു.
ലൂര്‍ദ്ദ്‌ പളളിയ്‌ക്കടുത്ത വീടിന്‌ മുന്‍പിലവള്‍ കൊണ്ടുവന്നിറക്കുമ്പോള്‍ സമയം രാത്രി പത്തുകഴിഞ്ഞിരുന്നു. പബ്ലിക്‌ ലൈബ്രറിയില്‍ കയറി മടങ്ങി വരുന്ന സമയം. അതിനാല്‍ വീട്ടിലാരും ഒന്നും ചോദിച്ചില്ല. ഇന്നുമവള്‍ ജ്വലിച്ചു തന്നെ നില്‍ക്കുകയാണ്‌. കണ്ണില്‍ യാചനയുമായി പ്രചോദനങ്ങളുമായി 

സബീനേ ഇത്‌ ശരിയല്ല. പലനാള്‍ കളളന്‍ ഒരു നാള്‍ പിടിയില്‍ എന്ന്‌ നീ കേട്ടിട്ടില്ലേ.  

മുകേഷ്‌ യുക്തി പറയുകയാണ്‌. വികാരത്തിനു മുന്‍പിലെന്തു യുക്തി. അവള്‍ അത്‌ ചിരിച്ചു തളളി 

മുകേഷ്‌ ഒരാണല്ലേ. മുന്‍കൈ ആണുങ്ങളാണ്‌ എടുക്കാറ്‌. മുകേഷ്‌ തിരിച്ചായതില്‍ എനിക്ക്‌ വിഷമമില്ല. ഞാന്‍ തന്നെ എല്ലാം പഠിപ്പിച്ചില്ലേ. ഇനി മുതല്‍ മുകേഷ്‌ എന്നെ കീഴടക്കണം. ഒരു പുരുഷ ശരീരത്തിന്റെ ഭാരത്തിലമരാനുംളള സ്‌ത്രീയുടെ കൊതി മുകേഷിനറിയില്ല. ഒന്നും സംഭവിയ്‌ക്കില്ല. ഇനി ഉറ പൊട്ടിയാല്‍ അതിനുളള വഴികളും എനിയ്‌ക്കറിയാം. ഞാനിതൊക്കെ ഡാഡിയുടെ രഹസ്യ സമാഗമങ്ങള്‍ ഒളിഞ്ഞുനോക്കി പഠിച്ചിട്ടുളളതാണ്‌. സുഖമില്ലാതെ കിടന്നു മരിച്ചുപോയ മമ്മിയെകൊണ്ടൊന്നുമാവില്ലെന്നതുകൊണ്ട്‌ ഡാഡി പെണ്ണുങ്ങളെ കൊണ്ടു വരുന്നു. അതില്‍ ഞാന്‍ തെറ്റു കാണുന്നില്ല. ഇതില്‍ നമ്മളും തെറ്റു കാണണ്ട. നമ്മളെ ദൈവം സൃഷ്‌ടിച്ചതിതിനാണ്‌. ഇതിനാലാണ്‌ ഈ പ്രപഞ്ചം നില്‍ക്കുന്നത്‌. വരൂന്നേ.  

അവള്‍ കൈയ്യില്‍ പിടിയ്‌ക്കുമ്പോള്‍ അവന്‍ ഒപ്പം നടക്കുകയായിരുന്നു. അവളവനെ കാറിലിരുത്തി വണ്ടി സ്റ്റാര്‍ട്ടാക്കുമ്പോള്‍ അവളുടെ മുഖത്ത്‌ ഒരു ഭാവമുണ്ടായിരുന്നു.  

ഇരയെ പിടികൂടിയ സിംഹികയുടെ മുഖഭാവം.

വി. പി. രമേശന്‍ 
വടക്കുംപുറത്ത്‌ 
എസ്‌. എന്‍. ജംഗ്‌ഷന്‍ 
തൃപ്പൂണിത്തുറ 
ഫോണ്‍: 0484 2775574  
മൊബൈല്‍ : 9995327949

---000---

23 October 2013

വിത്തും പത്തായവും :: കണ്ണൂർ ജില്ലാ കവിമണ്ഡലം


വിത മുള വിള :: കണ്ണൂർ ജില്ലാ കവിമണ്ഡലം


തുഞ്ചൻ ഡോട്ട് കോം :: ചിത്രാ ശ്രീകുമാർ


സ്പർശം :: അൽഫോൺസാ ജോയ്


കാല്യകിരണങ്ങൾ :: നിർമല രാജഗോപാൽ


ജനനീ നിനക്കായ് :: സബൂറ ബീവി


Related Posts Plugin for WordPress, Blogger...

19 October 2013

മാഞ്ഞുപോകുന്ന മാതൃവാത്സല്യം :: തീര്‍ത്ഥ കെ കാഞ്ഞിലേരി


തീര്‍ത്ഥ കെ, കാഞ്ഞിലേരി

സ്‌നേഹത്തിന്‍ പ്രതീകമാം മാരിവില്ലായ്‌
ജന്‍മം നല്‍കിയ കുഞ്ഞിന്റെ ഹൃത്തില്‍
പ്രത്യക്ഷമായ്‌ നിന്‍ വാത്സല്യം
ഏഴഴകു പിഴിഞ്ഞെടുത്ത സത്താം
അഴകുള്ള മഴവില്ലിനെപ്പോല്‍
നിന്‍ വാത്സല്യം, ഹൃത്തിനു ഹരമേകും
ആര്‍ദ്രമാം അനുഭൂതി. 

പുസ്‌തകത്താളുകളില്‍ അമ്മയെന്ന 
രണ്ടക്ഷരം കുറിക്കുമ്പോള്‍ 
മാതൃവാത്സല്യം പ്രതിഫലിക്കുമീ 
ഹൃത്തിന്‍ നോവറിഞ്ഞു 
ജീവിതത്തിന്‍ കയ്‌പ്പറിഞ്ഞു 

അക്ഷരമുറ്റത്തൂടെ പിച്ചനടത്തിയ 
കല്‍പ്പവൃക്ഷമാണമ്മ ! 
മഞ്ഞുതുള്ളിപോല്‍ പരിശുദ്ധമാം 
മാതൃവാത്സല്യം നുകര്‍ന്നു നമ്മള്‍ 
സ്വപ്‌നത്തിന്‍ തേരില്‍ 
നാമീ പ്രപഞ്ചം ചുറ്റിക്കറങ്ങുമ്പോള്‍ 
നന്‍മയുടെ വിളക്കായ്‌ 
നേര്‍വഴി കാണിക്കുമമ്മ. 

നാം പിന്നിട്ട പാതകളില്‍ 
കാണാം നമുക്കാ കാല്‍പ്പാടുകള്‍ 
ആ വൃക്ഷത്തെ പുണര്‍ന്നുകൊണ്ട്‌ 
വളര്‍ന്നൂ ഇളംതൈകള്‍ നമ്മള്‍. 
എന്നാല്‍ ദൈന്യം പ്രതിഫലിക്കുന്നുണ്ടാ 
ഈറനണിഞ്ഞ മിഴികളില്‍ 
വറുതിയില്‍ ആ വേര്‌ തേടുന്നതിന്ന്‌ 
സ്വസ്‌ഥതമാത്രം 

വൃദ്ധസദനത്തിന്‍ 
നാലുചുമരുകള്‍ക്കിടയില്‍ 
വിങ്ങിപ്പൊട്ടുന്ന ഹൃദയവുമായ്‌ 
ജനലഴികളിലൂടെ 
ഏകാന്തത തേടുന്ന കണ്ണുകളില്‍ 
തോരാത്ത മഴമാത്രമിന്ന്‌ 
കൊടും വേനലില്‍ എരിയുന്ന ഭൂമിതന്‍ 
ദാഹത്തെ ശമിപ്പിക്കുവാനായ്‌ 
വന്നെത്തിയ മഴയുടെ 
കൂട്ടിനായെത്തിയ മാരിവില്ലും 
മാനത്തിന്‍ കൗതുകം നല്‍കുന്ന കാഴ്‌ച ! 

ഭൂമിയുടെ ദാഹം തീര്‍ന്നാല്‍ 
മഴ യാത്രയാകുന്നു അനന്തതയിലേക്ക്‌ 
പിന്നാലെ മാരിവില്ലും മായുന്നു 
കണ്ണിനു ഹരമേകും കാഴ്‌ചകളും 
സ്‌നേഹം വറ്റിയ മര്‍ത്ത്യന്റെ 
ഹൃദയത്തില്‍നിന്നും  മായുന്നു 
അമ്മയാം മാരിവില്ലിന്‍ കാരുണ്യമുഖം 
മറയുന്നു മഹത്താം മാതൃവാത്സല്യം !

(കൈരളി ബുക്ക്‌സ്‌ കണ്ണൂരും, കള്‍ച്ചറല്‍ ഫോറം കൂത്തുപറമ്പും 
സംയുക്‌തമായി സംഘടിപ്പിച്ച 
"അക്ഷരപ്പെരുമ 2013" എന്ന പരിപാടിയോടഌബന്ധിച്ച്‌ 
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ കവിത രചനാ മത്സരത്തില്‍ 
ഒന്നാം സമ്മാനം നേടിയ കവിത. 
കണ്ണൂര്‍ കവിമണ്ഡലം കൂത്തുപറമ്പ്‌ മേഖലയിലെ അംഗമാണ്‌ തീര്‍ത്ഥ.)

16 October 2013

എൻഡോസൾഫാൻ :: പി വി മധുസൂദനൻ കൂത്തുപറമ്പ്

പി വി മധുസൂദനൻ കൂത്തുപറമ്പ്
10/2013,malayalamasika.in
ഇന്ത്യതന്‍ പ്രതിരോധസേനയ്‌ക്കായിനി നമ്മ-
ളെന്തിനായന്യദേശ യുദ്ധക്കോപ്പിറക്കണം
എന്തിനും തികയുന്നൊരായുധമതാണല്ലോ
എന്‍ഡോസള്‍ഫാനെന്നുള്ള മാരകവിഷമോര്‍ത്താല്‍

ശത്രുക്കള്‍മേലെ വര്‍ഷിച്ചീടിലോ അവരുടെ
ശത്രുതയ്‌ക്കൊപ്പംതന്നെ രാജ്യവും നശിച്ചീടും
അണുവായുധംപോലെ മാരകമല്ലോ ശത്രു
പിണമായ്‌ത്തീരുംസര്‍വ്വം നി്‌ശബ്‌ദം നിസ്സംശയം

കേരളമല്ലാതെങ്ങും കണ്ടില്ലേ പരീക്ഷണ-
കേളികള്‍ നടത്തീടാന്‍ പറ്റിയ സ്‌ഥലം നിങ്ങള്‍
നിര്‍ത്തുകീ കരാളതപൂട്ടുകീ കൊടും വിഷം-
നിര്‍മ്മിക്കും പണിശ്‌ശാലയൊക്കെയുമുടനടി

കൊച്ചുകേരളത്തിന്റെ ശിരസ്സാം കാസര്‍ക്കോട്ടില്‍
കൊച്ചുങ്ങളിഴജന്തുമാതിരിയലയുമ്പോള്‍അല്‍പവും
കനിവിന്റെ നിഴലോ ദയാവായ്‌പോ
കെല്‍പ്പെഴും നേതാക്കളേ നിങ്ങള്‍ക്കു തോന്നുന്നില്ലേ
നിങ്ങള്‍തന്‍ കുടുംബങ്ങള്‍ക്കീവിധം ദുരവസ്‌ഥ
വന്നാലേ പാഠം നിങ്ങള്‍ പഠിക്കുവെന്നാണെങ്കില്‍
ഭാരതതലസ്‌ഥാന’മെന്‍മകജെ’യാക്കീടൂ
പോരുക സകുടുംബമിവിടെ കുടിയേറൂ

നേരിട്ടൊന്നറിയുക, ക്രൂരമാം കരാളത
ആരിലും ഭയം ചേര്‍ക്കും ബീഭത്സനിഗൂഢത
നോവിന്റെ കരിനിഴല്‍ വീഴുമീ മണ്ണിന്‍മാറില്‍
ഭാവിയില്ലാതെ നില്‍പൂ വര്‍ത്തമാനമാം കാലം
ഈ വിഷപര്‍വ്വം താങ്ങാന്‍ കെല്‍പ്പില്ലാതുഴലുന്നു
ജീവിതം, മണ്ണും വിണ്ണും വിഷലിപ്‌തമായ്‌ മാറി

തേങ്ങുന്നൂ ചന്ദ്രഗിരിപ്പുഴയും കാര്യങ്കോടും
മൊഗ്രാലും ചിത്താരിയും മറ്റൊരു കാളിന്ദിയായ്‌
അമ്മിഞ്ഞപ്പാലില്‍പോലും വിഷമാണിവിടത്തില്‍
അമ്മമാര്‍ക്കാരുനല്‍കും പൂതനാമോക്ഷം കൃഷ്‌ണാ

കണ്‍തുറക്കുക കൊല്ലാക്കൊലചെയ്‌തിടും നാടിന്‍
കണ്‍മണികള്‍തന്‍ നോവില്‍ പങ്കുചേരുക നമ്മള്‍


15 October 2013

ഋതു സംക്രമപ്പുഴ :: രാമകൃഷ്ണന്‍ കണ്ണോം


രാമകൃഷ്‌ണന്‍ കണ്ണോം
10/2013, malayalamasika.in
 
ഋതു സംക്രമപ്പുഴ ഗതിമാറിയൊഴുകുന്നു
കാലമോ സങ്കടക്കടലിലേക്കാഴുന്നൂ...

വര്‍ഷമേഘങ്ങള്‍ക്ക്‌ കണ്ണുനീര്‍ക്കണമില്ലിന്ന്‌
ഹൃദയ നീരുറവയും വറ്റി വരണ്ടു വസുധയും
വാ പിളര്‍ന്നു കേഴുന്നു നിത്യം വിമൂകമായ്‌..

ശ്രാവണപ്പൂക്കള്‍ക്ക്‌ ചിരിയില്ല, ചൊടിയില്ല, ചെടിയുമില്ല-
തമിഴകത്തൊടിയിലെ കീടനാശിനിയില്‍ കുളിച്ച
പൂമണം പേറും കാറ്റല ഈ മലനാട്ടിലേക്കെത്തീടുന്നു

അവിടുത്തെ കായ്‌കറിക്കലവറ
വിഷമയ വിഭവങ്ങളൊരുക്കീടുന്നു.

മാവേലിയില്ലിന്ന്‌ വേലികള്‍- മുള്ളുവേലികളുണ്ടെങ്ങും
പോയ്‌പ്പോയൊരോണത്തിന്‍ നേര്‍ത്തുള്ളൊരീണമായ്‌
ഓര്‍മ്മതന്‍ തിരുശേഷിപ്പു മാത്രമായിന്നേറും
വിപണന മഹാമഹം - സര്‍വ്വ വാണിഭ സഞ്ചയം.
വിശ്വ വാണിഭ വലയില്‍ വീഴ്‌ത്തിയും
ആഗോളഗ്രാമ മിഥ്യകള്‍ വാഴ്‌ത്തവേ

മമ ഗ്രാമ ഗ്രാമാന്തര സീമകളില്‍ നില്‌ക്കും
അത്യുഷ്‌ണ ശാഖികളില്‍ പൂക്കും
രുധിര സന്ധ്യകളുടെ വിഷാദ മണ്‌ഡലത്തെ തേടി
അന്ധകാരത്തിനഹന്ത കൂടണയുമ്പോള്‍-

നാട്ടുചെമ്പകവുമതിന്‍ സാന്ത്വനത്തറകളും
നഷ്‌ട ബാല്യങ്ങള്‍ക്ക്‌ മാമ്പഴം നീട്ടിത്തന്ന
വീട്ടുകയ്യാലയ്‌ക്കലെ മുതുമുത്തച്ഛന്‍ മാവും
മാഞ്ചുവട്ടിലെ കൊച്ചു കളി വീടുകളും
നന്മയുടെ പൊന്‍കണി തീര്‍ക്കാനുണരുന്ന
കനവിന്റെ കര്‍ണ്ണികാരപ്പൂക്കളും
പഴമയുടെ പൂങ്കിളികളൂയലാടു-
ന്നിളം തെങ്ങോലത്തുമ്പുകളുരുവിടും
ശാന്തി മന്ത്രങ്ങളും

സമൃദ്ധിയുടെ നെന്മണിക്കതിര്‍ക്കുലകള്‍ നെഞ്ചേറ്റും
പുഞ്ചവയലേലയും തത്തമ്മകളമൊഴിയും
പച്ചനിറപ്പായല്‍ക്കുളത്തിന്‍ പൊട്ടിപ്പൊളിഞ്ഞുള്ളതാം
പൈതൃകപ്പടവുകളും പൂത്താലിപ്പൂനിരയും
മറയുന്നുവേതോ മൃതിഭാവമായ്‌
മാറുന്നുവേതോ സ്‌മൃതി ചിത്രമായ്‌.

14 October 2013

കണ്ണാ നീ വരില്ലെ :: ബി കെ സുധ നെടുങ്ങാനൂർ


കണ്ണാ നീയെന്‍ കിനാവിലെ കാമുകന്‍ 
എന്റെ സ്ത്രീത്വം 
ത്രസിപ്പിച്ചു ചോര്‍ത്തിയോന്‍ 

എന്റെ ശരീരത്തെ കീഴടക്കാതെ 
ഹൃദയത്തെ തടവിലാക്കാതെ 
ആത്മാവില്‍ നുരഞ്ഞു നിറഞ്ഞ 
പ്രണയം മുഴുവനും സ്വീകരിച്ചവന്‍ 

സത്യത്തിന്റെ മൂടുപടം നീക്കി 
ഭൂവിലെ ജീവിതത്തിലെന്‍ 
സഹയാത്രികനായ്‌ 
ഒരു നാള്‍ കണ്ണാ നീ വരില്ലെ 

തോരാതെ പെയ്യുമെന്‍ 
നൊമ്പരങ്ങള്‍ക്കുമേലെ 
മറ്റൊരു ഗോവര്‍ദ്ധനമായ്‌ 
നിന്‍പ്രണയക്കുട നിവര്‍ത്തുകില്ലെ 

എന്റെ പ്രതീക്ഷകളെ നട്ടുനനച്ച്‌ 
ചിന്തകളില്‍ പൂക്കാലം വിരിയിച്ച്
കണ്ണീരിന്‍ നനവ്‌ പങ്കുവച്ച്‌ 
ദുര്‍ഘട വീഥികള്‍ താണ്ടുവാന്‍ 

കരുണയുടെ കരങ്ങളാല്‍ എന്നെ 
നെഞ്ചോടു ചേര്‍ത്ത്‌ ഒപ്പം നടക്കുവാന്‍ 
കല്പനയുടെ മേഘരഥം വെടിഞ്ഞ്‌ 
ഒരു നാള്‍ നീ വരില്ലെ 

നിലയ്‌ക്കാത്ത സ്നേഹ പ്രവാഹമായ്‌ 
നിന്‍ ഹൃദയമാം ക്ഷീര സാഗരത്തില്‍ 
ഒഴുകി നിറയാന്‍ 
എന്നെ നീ അനുവദിക്കില്ലെ ദേവാ 
അതിനായൊരിക്കല്‍ 
ഒരിക്കല്‍ മാത്രം 
കണ്ണാ നീ വരില്ലെ.
http://malayalamasika.in

ഓര്‍മ്മ :: അനുജ. എ. കെ


സ്‌നേഹമാളുന്നൊരു ലാളനയില്‍ 
എത്രയോ കാലം കടന്നു പോയി 

മഴയും വെയിലുമണഞ്ഞ നാളില്‍ 
തഴുകിയനേകം കരങ്ങളാലെ 

എന്നൊപ്പമെല്ലാം പകുത്തുവരാം 
ഉറ്റവരെ നിങ്ങളെങ്ങുപോയീ 

സ്‌നേഹമാം വന്മരം വീഴ്‌ത്തിയിട്ടിന്നിതാ 
വീടുകള്‍ തീര്‍ക്കുന്നിതാര്‍ത്തി ജന്മം 

കരചരണങ്ങള്‍ വേര്‍പെട്ടുപോയൊരാ 
ദയനീയരുപമെന്നുളളില്‍ കിതയ്‌ക്കുന്നു 

ഒലിച്ചിറങ്ങിയ സ്‌നേഹതീരങ്ങളി-
ന്നെവിടേക്ക്‌ ദൂരേയ്‌ക്ക്‌ പോയ്‌ മറഞ്ഞൂ 

പാട്ടും കളിയുമായി മേളിച്ച കാലങ്ങ-
ളോര്‍മ്മയില്‍ മാത്രം വിതുമ്പി നില്‍പൂ 

അനുജ. . കെ 
വിളയില്‍ വീട്‌ 
വേട്ടമ്പളളി 
ഇരിഞ്ചയം. പി. ഒ 
നെടുമങ്ങാട്‌

13 October 2013

സ്വര്‍ണ്ണ നാദം :: ഗ്രീഷ്‌മ പി ജി


ഗ്രീഷ്‌മ പി ജി
കൊച്ചുപൂവേ നിന്റെ മന്ദഹാസത്തിലും 
കയ്‌ച്ചു തേട്ടുന്നു വേദനയെന്തിനോ ?

 കൊച്ചുപൂവേ നിന്റെ മുഖമെന്തുമാടുവാന്‍ 
അമ്മയെ വിട്ടുപോകുമെന്നോ ഭയം 

നാളെ ദേവന്റെ സൗന്ദര്യമാകുവാന്‍ 
നീയൊരര്‍ച്ചനാ പുഷ്‌പമായ്‌ മാറിടും 

ചന്ദനം ശാന്ത ഗന്ധം നിറയ്‌ക്കുന്നു 
സ്വര്‍ണ്ണനാദം മധുരം മുഴങ്ങുന്നു 

സ്‌നേഹനാളങ്ങള്‍ ദീപമായ്‌ കത്തുന്നു 
ദേവവേണുവില്‍ ഗാനമാകുന്നു നീ 

വിണ്ണില്‍ നിന്നു പൂപ്പുഞ്ചിരി തൂകിടും 
വെണ്മതിക്കല പാല്‍നിലാത്തേനില്‍ നീ 
ചന്ദനമായലിഞ്ഞങ്ങു ചേര്‍ന്നിടും 
നിത്യജീവസുഗന്ധമായ്‌ പാറിടും 

ദേവന്‍ നിന്നെയാ മാറോടു ചേര്‍ക്കുമ്പോള്‍ 
നിന്റെ ജീവിതോദ്ദേശ്യവും പൂര്‍ണ്ണമാം 

അങ്ങനെ ജന്മപുണ്യമായ്‌ പൂക്കും നീ- 
യമ്മതന്‍ സ്‌നേഹസൗഭഗമല്ലയോ 

കാട്, പ്രണയം, വിലാപം :: ഡി. യേശുദാസ്
1
കാട്ടാറിൽ
കാലുകളിട്ട-
ക്കല്ലിലിരുന്നില്ലേ…

പാടിപ്പാടിക്കാട്ടാറങ്ങനെ
വിരൽകളിലൂടെ-
ക്കയറിക്കയറി
നമുക്കുമീതെ-
ക്കവിഞ്ഞുപോയില്ലേ

കാടു ചലിച്ചു മദിച്ചും കൊണ്ട്
നമ്മെ വിഴുങ്ങിയൊരോർമയിലൂടെ
നടപ്പില്ലേയൊരു താലോലത്തിൻ
മഴവിരിയുന്ന വെയിൽ

ബോധത്തിൻ, നരവ്യാമോഹത്തിൻ
മണൽത്തരിപ്പുകളില്ലാതെ
ഇതു ചതി, ഇതു ദുര, ഇതു തീരാപ്പക
ഇതു കാടിതു നദി, ഇതു നാമെന്നും
അറിയാതേതോ ഒന്നിന്നുള്ളിൽ
മറന്നിരിക്കും വഴക്കമായില്ലേ

പ്രിയതരമൊരൈതിഹ്യത്തിൻ
പ്രാണപ്പൊരുളായ്
ക്കൊത്തിയെടുക്കാമെന്നു തുടുത്തില്ലേ

ദുരൂഹജീവൽക്കയങ്ങളിൽനി-
ന്നൂറിക്കൂടിയൊരിരുൾത്തണുപ്പിൻ
ഭീതികൾമെല്ലെപ്പതഞ്ഞൊഴിഞ്ഞില്ലേ

ആറും കാടും കാറ്റും മണവും
പുലരികളുച്ചകൾ സന്ധ്യകൾ പാട്ടുകൾ
നിരവധി ജന്മപരമ്പരപോലെ
പ്രാണനെ മുക്കിയലക്കിയെടുക്കെ
ഒരു വെള്ളാരംകല്ലിന്മിനുസം
ഉള്ളിലറിഞ്ഞു തിരിക്കാനായതു-
മോർമയിലുണ്ടതി-
ഗാഢമൊരോർമ


2
ഒരുനാൾ
പിന്നെയുമേതോ
വ്യഥകൾ ചുഴറ്റിയലസിയ
ജീവിതമേറ്റിത്തനിയെ
ആറും കാടും കാറ്റും മണവും
ഋതുവിന്യാസക്കാവും തേടി
ആവിലമെത്തുമ്പോൾ

കള്ളം പോലെ
കല്ലൂകൾ മാത്രം
സ്വപ്നം പോലെ
മാഞ്ഞൂ വെള്ളം
ബന്ധുതപോലെ
അഴുകിയ കുഴികൾ
ചുടുനിശ്വാസച്ചുഴലികൾചൂടി
ദുർമൃതിചുറ്റിയപ്രണയംപോലെ
കാടു കരിഞ്ഞു മലർന്നു കിതപ്പൂ….

വിധി :: ആതിരദേവി റ്റി ആർ


 
ആതിരദേവി റ്റി ആർ

കുഞ്ഞേ......  
നിന്‍ മിഴികളില്‍ നിന്നുയര്‍ന്നു
പൊങ്ങും 
അഗ്നിതന്‍ തീക്ഷ്‌ണജ്വാലകള്‍.  
കണ്ടു ഞാ-
വിടുതിര്‍ന്നു വീഴും 
പ്രതീക്ഷകള്‍ തന്‍ 
മറയും ഉയിരുകള്‍ 
അത്‌ കണ്ട്‌ 
കൈകൊട്ടിച്ചിരിക്കാന്‍ 
ഉച്ചത്തില്‍ കാഹളം മുഴക്കാന്‍ 
ഉണ്ടെന്നും ചുറ്റും നൂറായിരങ്ങള്‍ 

കാണാത്ത താഴ്‌വര 
മുറുകെ പിടിയ്‌ക്കും 
കുന്നിന്‍ നെറുകതന്‍ 
സ്‌നേഹത്തിന്‍ കരങ്ങളും 
കാനനച്ചോലയില്‍ 
ആര്‍ത്തിറങ്ങും 
വാനരപ്പടയുടെ കുസൃതികളും 
കണ്ടിരുന്നാലും 
അറിയാതെപൊഴിയും 
മിഴിനീര്‍ത്തുളളികള്‍ 
ഒരിക്കല്‍ ഇതിഌത്തരം 
തരും നാള്‍ വരുമൊടുവില്‍ 
നിന്‍മിഴിനീര്‍തുടയ്‌ക്കാന്‍ 

അതെത്തുന്ന നാള്‍ കരങ്ങളും ഉടലും 
കൂന്തലിന്‍ നിറം 
കടമെടുത്തെങ്കില്‍ 
പഴിയ്‌ക്കരുത്‌ നീ കാലത്തെ 

അതിനുണ്ട്‌ ഏവര്‍ക്കുമൊരുത്തരം 
പറഞ്ഞു തഴക്കം വന്ന 
രണ്ടക്ഷരങ്ങള്‍ 
നീയും പരാതിക-
ളവിടെ വയ്‌ക്കൂ...  
'വിധി'യില്‍ പരിതപിക്കാതെന്നും 
സുഖമായുറങ്ങൂ........

12 October 2013

പക്ഷിയുടെ കാഴ്ചകൾ :: സാജൻ ജ്യോതി

സാജൻ ജ്യോതി
1
ഒടിഞ്ഞു വീണ ശിഖരത്തിലിരുന്ന് പക്ഷി ചിലച്ചു
തെക്കു വശത്ത് ചായ്പിൽ പൂച്ച പ്രസവിച്ചു
അഞ്ച് കുട്ടികൾ
അമ്മ ഒന്നിനെ ചവച്ചു തിന്നുന്നത്
നിർവികാരതയോടെ
പക്ഷി നോക്കിയിരുന്നു.
അടുത്തത് അച്ഛന്റെ ഊഴം
ആൺകുഞ്ഞിനെ തിരഞ്ഞു പിടിച്ച് കടിച്ചു തിന്നു.

എന്തിങ്ങനെയെന്ന് പക്ഷി ചിന്തിച്ചു
പൂച്ചയുടെ നിഗൂഢമായ രതി
ഒടിഞ്ഞ ചില്ലയിലിരുന്ന്
പക്ഷി കണ്ടിരുന്നു.

ആൺപൂച്ച പെൺപൂച്ചയോടും
പെൺപൂച്ച ആൺപൂച്ചയോടും
കിന്നാരം പറഞ്ഞത് ഇതായിരിക്കുമോ !

അമ്മയെ വേൾക്കാൻ കാത്തു നിൽക്കുന്ന
ആൺപൂച്ചയെ കൊല്ലാനും
അച്ഛനെ കാമിക്കാനാഗ്രഹിക്കുന്ന
പെൺപൂച്ചയെ തിന്നാനുമായിരിക്കുമോ !

എങ്കിലീ മനുഷ്യൻ എന്തേയിതു കണ്ട് പഠിക്കാത്തത് ?
ഓ ! അവന് രതി നിഗൂഢമല്ലാതായിരിക്കുന്നു.

2
ഒടിഞ്ഞ ശിഖരത്തിലിരുന്ന പക്ഷി
പ്രഭാതത്തിന്റെ ഇളം തണുപ്പിൽ
ചിറകൊതുക്കി തെരുവിലേയ്ക്ക് നോക്കി

അൻപത്തിയഞ്ചുകാരി നടക്കാനിറങ്ങി
എതിരേ വന്ന പതിനഞ്ചുകാരന്
അവരുടെ മാറിടം കണ്ട് കൊതി തോന്നി
പക്ഷി കരഞ്ഞു

തേങ്ങൽ മാറ്റൊലി കൊണ്ടത്
അച്ഛന്റെ തലോടലേറ്റ്
വിതുമ്പിക്കരഞ്ഞ
പെൺകുട്ടിയുടെ കണ്ണീരിലായിരുന്നു

അന്തിമേഘങ്ങൾ കൂടണഞ്ഞപ്പോൾ
പക്ഷി ഉറങ്ങാൻ ശ്രമിച്ചു

കാഴ്ച അയലത്തേയ്ക്ക് നീണ്ടു
ഗർഭിണിയായ അയലത്തുകാരി
ജാരനെ കാത്തു നിൽക്കുന്നു

പക്ഷി ചിന്തിച്ചു എന്തേ ഇങ്ങനെ !
ഓ... പൂച്ചയ്ക്ക് മാർജാരനെന്നും പേരുണ്ടത്രെ

3
ഒടിഞ്ഞ ശിഖരത്തിലിരുന്ന പക്ഷി ഉറങ്ങി
പക്ഷിക്കു മീതെ
പൂച്ചയോ മനുഷ്യനോ ആരോ ചാടി
ചിന്നിയ തൂവലിനായി
പൂച്ചയും മനുഷ്യനും ഓടിയെത്തി

ആരായിരിക്കും അവകാശി ?
എയ്തു വീഴ്ത്തിയവനോ !

ഓ... ബുദ്ധനോടു ചോദിക്കാം.
ചോദിക്കാൻ പക്ഷിയില്ലല്ലോ ?