വിട വാങ്ങിയ സംഗീതമൂർത്തി :: തടിയൂർ ഭാസി

തടിയൂർ ഭാസി 


       നിശ്ചലമായിത്തീര്‍ന്നു, ശൂന്യത്വമായി ലോകം
       നിദ്രയില്‍ വിഹീനമായ്‌ വിശ്രമമാണ്ടു ദേഹി

       കൈരളി ഹൃദന്തത്തിലധരങ്ങളില്‍ സദാ
       അമൃതം പൊഴിക്കുന്ന ഗാനങ്ങള്‍ സമ്മാനിച്ചു 

       ശാസ്‌ത്രീയ സംഗീതത്തെ, ജനത്തില്‍ പ്രിയഗീതാല്‍
       സ്വാമി തന്നീണങ്ങളാലിണക്കിക്കൂട്ടിച്ചേര്‍ത്തു.
     
       മലയാളത്തില്‍ ചലച്ചിത്രത്തിന്‍ ഗാനങ്ങളെ
       ശൈശവദശമുതലുയര്‍ത്തീ ഗുരുനാഥന്‍ 

       നല്ല തങ്കയിലിദം പ്രഥമമരങ്ങേറി
       രംഗത്തു സംഗീതത്തിന്‍ സംവിധായകനായി 

       ഗാനത്തിലനവധി ഭാവങ്ങളലിയിച്ചു
       പ്രണയവിരഹങ്ങള്‍ കൈകോര്‍ത്തു ലയിപ്പിച്ചു.

      ഹൃദയ സരസ്സിലെ പ്രണയപുഷ്‌പം' ഗാഥ
      ഹൃദയസ്‌പര്‍ശിയാകും പ്രണയഗാനമാക്കി 

       സര്‍വ്വഥാ രാഗങ്ങളാല്‍ ശാസ്‌ത്രീയസംഗീതവും
       സുന്ദരരൂപങ്ങളാല്‍ ലളിത സംഗീതമായ് 

       ഋഷി തുല്യമായൊരു ജീവിതം നയിച്ചയാള്‍
       ഭക്തിയും സംഗീതവും ജീവനവ്രതമാക്കി 

       'ഉത്തരാസ്വയംവരം' വിശ്രുത സംഗീതകം
       ഖരഹരപ്രിയരാഗാല്‍ ഘനസാന്ദ്രിമയാം

       ആര്‍ദ്രിതമധുരമാം സിന്ധു ഭൈരവി രാഗ-
       രസത്താല്‍ മലയാളി പ്രണയ പ്രഭാവനാം 

       ബ്രാഹ്മമാം മുഹൂര്‍ത്തത്തില്‍ കണ്ണനെയുണര്‍ത്തുന്ന 
       സ്വാമിതന്‍ ഭക്തിഗാനം ശ്രവിക്കും ഗുരുവായൂര്‍ 

       'ജ്ഞാനപ്പാന'യ്‌ക്കും 'നാരായണീ'യ ശ്ലോകത്തിനും 
       മേന്മയങ്ങേറീടുന്നു, മൂര്‍ത്തിതന്‍ സംഗീതത്താല്‍ 

       അഭിജാതമായൊരു സംഗീതയുഗത്തിലെ
      പ്രഭവസംഗീതജ്ഞന്‍ സൗമ്യമായ്‌ കടന്നുപോയ്‌ 

       ഏകക യുഗ്മമായിട്ടാലപിക്കുവാനായി-
       ട്ടേറെയും രമണീയ ഗാനങ്ങള്‍ സൃഷ്‌ടിച്ചൊരു 

       രാഗത്തിന്നുപാസകാ, അങ്ങതന്‍ സ്മരണയ്ക്കു
      മുന്നിലാദരവോടെ അജ്ഞലി അര്‍പ്പിക്കട്ടെ
--൭൭൭൭൭--

(മലയാളത്തിന്‌ മറക്കാനാവാത്ത മധുരഗാനങ്ങള്‍ സമ്മാനിച്ച
പ്രമുഖ കര്‍ണ്ണാടക സംഗീതജ്ഞനും ചലച്ചിത്ര സംവിധായകനുമായ
ദക്ഷിണാമൂര്‍ത്തിക്ക്‌ അന്ത്യാഞ്‌ജലി അര്‍പ്പിച്ചുകൊണ്ട്‌ രചിച്ചത്‌

 9/2013, malayalamasika.in


Related Posts

ഹൃദയസരസ്സിലെ സംഗീത പുഷ്‌പം :: റ്റി. എം. സുരേഷ്‌കുമാര്‍

വീടും മരങ്ങളും :: എസ്. അരുണഗിരി

എസ്. അരുണഗിരി


കുട നന്നാക്കാനുണ്ടോ ?  
  കല്ല്‌ കൊത്താനുണ്ടോ ?  
  ഈയം പൂശാനുണ്ടോ ?  
  ഈ ഗാനം എന്നേ മാഞ്ഞുപോയ്‌ !  

  അടുക്കള പാത്രങ്ങള്‍ മാറ്റിവാങ്ങുന്നു  
  കീറല്‌ തുന്നിയുടുക്കാത്തവര്‍  
  പുത്തന്‍ കുടകള്‍ ശീലമാക്കി  
  പഴയതായൊന്നും പാടില്ല വീട്ടില്‍  

  വീടെത്ര വൃത്തി !  
  പൊടിയില്ലപല്ലിപഴുതാരപാറ്റ,  
  ചിലന്തിഎലികളില്ലാത്ത വീട്‌  
  പകലില്‍ തനിച്ചാണ്‌ വീട്‌  
  സന്ധ്യയൊടെത്തുന്നു  
  പിന്നെസ്വപ്‌നങ്ങളില്ലാത്ത  
  ഗാഢനിദ്രയില്‍ വീട്‌  

  ഓച്ചിറക്കാളയെ കൂട്ടിവരുന്ന   
  പണ്ടാരമിന്നു വരാറില്ല  
  പരബ്രഹ്മ തോഴന്‍  
  മണി കിലുക്കി താടയാട്ടി  

  ഉപ്പൂടി വെട്ടിച്ചു നിന്ന ഭംഗി 

വീട്ടിലെ കുഞ്ചാളി പശുവിന്റെ കണവന്‍
  അവളെ തൂകിയുറക്കി
  ആലസ്യമാണ്ടയവെട്ടിമുറ്റത്തെ-
  മാവിന്‍ ചോട്ടില്‍ തെല്ലു മയങ്ങും
  ആ ജീവപ്രകൃതി എവിടെ മറഞ്ഞൂ?

  മരങ്ങള്‍ മണ്ണില്‍ വളര്‍ന്നു
  മണ്ണിന്‌ഉണര്‍വു നല്‍കുന്നു 
  മരങ്ങള്‍ വിണ്ണിലുയര്‍ന്ന്‌ 
  മണ്ണിന്‌തണലായ്‌ കാറ്റായ്‌ നീരായ്‌
  വേരു കുരുത്തത്‌ പാതാളത്തില്‍
  ഭൂമി തുരന്നു തുരന്ന്‌
  ആകാശത്തിലുയര്‍ന്നു വളര്‍ന്നു
  സ്വര്‍ഗ്ഗത്തിന്റേ കാവല്‍ക്കാർ
  പൂവും മണവും പഴവും വൈകുണ്‌ഠത്തിന്‌
  മരങ്ങള്‍അദ്വൈതത്തെ,
  കൂട്ടിയിണക്കിയ ജീവന്‍

  പുതിയൊരു ലോഹം കണ്ടെത്തി
  അതിനാല്‍ മെനയും പുതു പുതു പാത്രം
  അവയില്‍ ഭൂമിയെ വാറ്റിയെടുത്ത

  ലഹരിയില്‍ മുങ്ങി മയങ്ങും നമ്മള്‍ !

--- എസ്. അരുണഗിരി

പിറന്നാളോർമകൾ :: സി കെ ഭാസ്കരൻ മാസ്റ്റർ പോത്താനിക്കാട്

സി കെ ഭാസ്കരൻ മാസ്റ്റർ പോത്താനിക്കാട്

പൂന്തോട്ടം :: വീയെസ്, മാങ്ങാട്ടിടം

വീയെസ്, മാങ്ങാട്ടിടം

വീണ്ടുമെത്താം :: മനു മണികണ്ഠൻ

മനു മണികണ്ഠൻ

വർണക്കിനാവുകൾ :: ശ്രീരഞ്ജിനി ആർ എസ്

Sreerenjini R S


  1. വിത്തുകൾ :: ശ്രീരഞ്ജിനി ആർ എസ്

  2. സിന്ദൂരസാക്ഷി :: ശ്രീരഞ്ജിനി ആർ എസ്

  3. വർണക്കിനാവുകൾ :: ശ്രീരഞ്ജിനി ആർ എസ്

ഇതു പ്രണയമല്ല



ഇതു പ്രണയമല്ലോമലേ, കാമ്യമേതോ
പുതു വസന്തത്തിന്റെ തേൻ മുഴക്കം
ഇതു കാല ദേശങ്ങൾക്കുമപ്പുറം നമ്മളിൽ
പുതു മുള പൊട്ടിത്തളിർത്ത ഭാവം.