നോമ്പുപെക്ഷിക്കരുത് :: ഷാമില ഷൂജ

Views:
ബിസ്മില്ലാഹി രഹുമാനി രഹീം.
 നോമ്പ് നോല്കൾ  ഒരു വിശ്വാസിക്ക്  അല്ലഹുവിനാൽ  നിബന്ധമാക്കപ്പെട്ടതാണ്.  മതിയായ കാരണം  കൂടാതെ  റംസാനിലെ  നോമ്പുപെക്ഷിക്കുന്നത്  ഗുരുതരമായ കുറ്റമാകുന്നു. ഉപേക്ഷിക്കുന്ന ഓരോ നോമ്പും  മറ്റൊരു ദിവസം  വീട്ടെണ്ടതാണ്."രോഗമോ  കാരണമോ  കൂടാതെ  മനപൂർവ്വംഒരാള് റമദാൻ വ്രതം ഉപേക്ഷിക്കുകയാണെങ്കിൽ  ആയുഷ് കാലം മുഴുവനും  വ്രതമാനുഷ്ടിചാലും  അതിനു പകരമാവില്ല.  എങ്കിലും അവൻ വ്രതമാനുഷ്ടിക്കട്ടെ." (നബി വചനം) കഠിനമായ  രോഗാവസ്ഥയിലാണ് ഒരാലെങ്കിൽ  അസുഖം മാറുമ്പോൾ  നോമ്പ് വീട്ടണം. പ്രായശ്ചിത്തമായി സാധുക്കൾക്ക് ഭക്ഷണവും നല്കണം. നോമ്പ് ഹൃദയത്തിലെ  മാലിന്യങ്ങളെ  നീക്കുന്നതാണ്.  നോമ്പിന്റെ പവിത്രത  അളവട്ടതാണ്.
  മതത്തെ നയിക്കുന്ന വിശ്വാസ പ്രമാണങ്ങൾ  പാലിക്കേണ്ടത്  ഓരോ വിശ്വാസിയുടെയുംകടമയാണ്. ഒരു വർഷത്തിൽ പതിനൊന്നു മാസവും സ്വേച്ചാധിപതികലാവുന്ന മനുഷ്യർ  ഒരു മാസക്കാലം  എല്ലാ സുഖ സൌകര്യങ്ങളും  തങ്ങൾക്കേകിയ  പ്രപഞ്ച നാഥന്റെ മുന്നിൾ ലൌകിക സുഖ ഭോഗങ്ങൾ  വെടിഞ്ഞു  പാപമോചനത്തിനായി ഇരക്കുന്നു   എന്നത് ആത്മീയ പ്രഭാവം  വര്ധിപ്പിക്കുക തന്നെ ചെയ്യും. പ്രപഞ്ചം എന്നത് പരമാർധമായി  നമ്മുടെ മുമ്പിലുണ്ട്. അതിലോരോന്നിനെയും  കുറിച്ച് വിശുദ്ധ ഖുർ ആൻ വിശദമായിത്തന്നെ  പ്രതിപാദിക്കുകയും ചെയ്യുന്നു. ശാരീരികവും  മാനസികവുമായ ഉന്നതി നേടാൻ വ്രതം സഹായകമാണ്. ദഹനേന്ദ്രിയ വ്യവസ്തകല്ക്ക്  ഉത്തമ ഔഷധം കൂടിയാകുന്നു ഉപവാസം. നോമ്പിന്റെ പുണ്യവും അനുഗ്രഹവും അള്ളാഹു എല്ലാവര്ക്കും പ്രദാനം ചെയ്യട്ടെ. ആമീൻ



No comments: