ഒറീസ, ഉണ്ണി മുകുന്ദനെ കാത്തോളണേ... :: ശംഭു ആർ നായർ

Views:

ശംഭു ആർ നായർ  കണ്ടപ്പോൾ
1980 കളിലെ പ്രണയം പ്രമേയമായ ഒരു സിനിമയാണ് ഒറീസ. 

അനാചാരങ്ങളുടെ ആലയമായ GANJAM എന്ന ഗ്രാമം ഒറീസയിലാണ്. അവിടത്തെ ആചാരങ്ങളും അടിമത്ത മനോഭാവവും സുനേയി എന്ന പെൺകുട്ടിയെ വേട്ടയാടുന്നു. സ്വന്തം ചേച്ചിയുടെ വിധി തന്നെയാണ് അവളെയും കാത്തിരിക്കുന്നത്. 
സുനേയിയുടെ സുരക്ഷയ്ക്കായി ജില്ലാ കളക്ടർ നിയോഗിച്ച രണ്ടു കോൺസ്റ്റബിൾമാരിലൊരാളാണ് മലയാളിയായ ക്രിസ്തുദാസ്.
സുരക്ഷയ്ക്കു വേണ്ടി എപ്പോഴും സുനേയിയുടെ കൂടെ നടക്കുകയാണ്  ക്രിസ്തുദാസ്. അങ്ങനെയങ്ങനെ അവർ പ്രണയബദ്ധരാകുന്നു.....

വയസ്സായ  ക്രിസ്തുദാസും സുനേയിയും ഇന്നത്തെ ഒഡീഷയിൽ ട്രെയിനിറങ്ങുന്നതോടെയാണ് കഥ തുടങ്ങുന്നത്, തീരുന്നത്  സുനേയിയുടെ മരണത്തോടെയും.

സിനിമ കാണുന്നവർക്ക് സിനിമ വളരെ നീളം കൂടിയതായി തോന്നും. അത്രയ്ക്കിഴച്ചിലാണ്. ( എൻറെ അമ്മയെപ്പോലുള്ളവർക്കു കുഴപ്പമില്ല. ഇരുന്നുറങ്ങിയാൽ മതിയല്ലൊ.) 

നല്ല സെറ്റും ഗെറ്റപ്പുമൊക്കെയുണ്ട്, എന്നിട്ടും ഈ സിനിമ എന്താ ഇങ്ങനെ ?
എന്നാലും അഭിനേതാക്കൾ നന്നായി perform ചെയ്തിട്ടുണ്ട്.

ഉണ്ണി മുകുന്ദൻറെ സിനിമയായതു കൊണ്ടാണ് ഞങ്ങൾ കാണാൻ ആക്രാന്ദം കാണിച്ചത്.
ഉണ്ണീ മുകുന്ദാ കാത്തോളണേ...

ഈ സിനിമ കണ്ടവരാരെങ്കിലുമുണ്ടെങ്കിൽ അഭിപ്രായണേ.. 

---000---

പുതിയ വിഭവങ്ങള്‍

ദേശഭക്തിഗാനങ്ങള്‍Enter Your Email:

Malayala Masika, Thiruvananthapuram - 695301. 
Mob: 9995361657
mymalayalamasika@gmail.com


Popular Posts (Last Week)